Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

കേരളത്തിന് ഈ വിഷയം പരിഹരിക്കാനാവുന്നില്ലെങ്കില്‍ ശബരിമലയെ കര്‍ണ്ണാടകയ്‌ക്കോ തമിഴ്‌നാടിനോ കൈമാറുന്നതാണ് നല്ലത്; ഇപ്പോഴത്തെ അവസ്ഥയില്‍ കുറച്ച് ദിവസത്തേക്ക് ശബരിമല അടച്ചിടുകയാണ് വേണ്ടതെന്നും തന്ത്രിക്ക് അതിനുള്ള അധികാരമുണ്ടെന്നും സന്തോഷ് പണ്ഡിറ്റ്

18 OCTOBER 2018 06:07 PM IST
മലയാളി വാര്‍ത്ത

ശബരിമലയിൽ യുവതിപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയിൽ പ്രതിഷേധമറിയിച്ച് ശബരിമലയിലും പരിസര പ്രദേശങ്ങളിലുമായി നിരവധി പേരാണ് തടിച്ചു കൂടിയതും പ്രതിഷേധ പരിപാടികൾ നടത്തുന്നതും. വര്‍ഷങ്ങളായുള്ള ആചാരാനുഷ്ഠാനങ്ങള്‍ക്ക് വിഘാതമായുള്ള നടപടിയില്‍ അസ്വസ്ഥത പ്രകടിപ്പിച്ചാണ് ഏറെയുള്ളവരും രംഗത്തെത്തിയത്.

ഒരു തരത്തിലും അംഗീകരിക്കാന്‍ പറ്റാത്ത കാര്യമാണിതെന്നായിരുന്നു പലരും പറഞ്ഞത്. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കടുത്ത പ്രക്ഷോഭമാണ് കേരളത്തിലങ്ങിങ്ങോളമായി നടക്കുന്നത്. സന്ദര്‍ശനത്തിനെത്തുന്ന സ്ത്രീകളെ തടയുന്നതടക്കമുള്ള കാര്യങ്ങളായിരുന്നു കഴിഞ്ഞ ദിവസം അരങ്ങേറിയത്. ഇതിന് പിന്നാലെയായാണ് കേരളമൊട്ടുക്കും ഹര്‍ത്താല്‍ നടത്തിയത്.

അതേസമയം വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും താരങ്ങളും രംഗത്തെത്തിയിരുന്നു. ഇപ്പോഴത്തെ വിധിയോട് യോജിക്കാനാവില്ലെന്നും 55 വയസ്സ് വരെ കാത്തിരിക്കാമെന്നുമായിരുന്നു പലരും പറഞ്ഞത്. അരുതാത്തത് ചെയ്യാനുള്ള പ്രവണതയായാണ് ഇതിനെ കാണുന്നതെന്നും ഇത്തരത്തില്‍ ശബരിമലയിലേക്ക് പോവുന്നവര്‍ യഥാര്‍ത്ഥ ഭക്തരായിക്കൊള്ളണമെന്നുമില്ലായിരുന്നു ചില താരങ്ങള്‍ പറഞ്ഞത്. ഈ വിഷയത്തില്‍ തന്റെ നിലപാട് കൃത്യമായി വ്യക്തമാക്കി സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തിയിട്ടുണ്ട്.

ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഇപ്പോള്‍ എല്ലാവരും ചര്‍ച്ച ചെയ്യുന്നത്. സന്ദര്‍ശനത്തിനായെത്തിയ സ്ത്രീകളെ തടയുകയും കൈയ്യേറ്റം ചെയ്യുകയും സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ സംഘത്തിന് നേരെ ഭീഷണിയും ഇത്തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഇപ്പോഴത്തെ അവസ്ഥയില്‍ കുറച്ച് ദിവസത്തേക്ക് ശബരിമല അടച്ചിടുകയാണ് വേണ്ടതെന്നും തന്ത്രിക്ക് അതിനുള്ള അധികാരമുണ്ടെന്നുമാണ് താന്‍ വിശ്വസിക്കുന്നതെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു.

കേരളത്തിന് ഈ വിഷയം പരിഹരിക്കാനാവുന്നില്ലെങ്കില്‍ ശബരിമലയെ കര്‍ണ്ണാടകയ്‌ക്കോ തമിഴ്‌നാടിനോ കൈമാറുന്നത് നന്നായിരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. യഥാര്‍ത്ഥ ഭക്തനാണ് കോടതി വിധിയെ മാനിക്കുന്നയാളാണ് താന്‍. ആചാര അനുഷ്ഠാനങ്ങളില്‍ വിശ്വസിക്കുന്ന യഥാര്‍ത്ഥ ഭക്തനാണ് താനെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. തെറ്റ് ചെയ്യുന്നവര്‍ അത് ചെയ്തുകൊണ്ടേയിരിക്കുമെന്നും യഥാര്‍ത്ഥ ഭക്തര്‍ അതേക്കുറിച്ച് വാചാലരാവേണ്ട കാര്യമില്ലെന്നും നേരത്തെയുള്ള പോസ്റ്റില്‍ അദ്ദേഹം പറഞ്ഞിരുന്നു.

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരമാണ് സന്തോഷ് പണ്ഡിറ്റ്. ശബരിമല വിഷയത്തില്‍ നേരത്തെ തന്നെ താരം തന്റെ അഭിപ്രായം വ്യക്തമാക്കിയിരുന്നു. ക്ഷണനേരം കൊണ്ടായിരുന്നു പോസ്റ്റ് വൈറലായത്. അപ്രതീക്ഷിതമായെത്തിയ പ്രളയക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കാനായി താരം നേരിട്ട് ഇറങ്ങിയിരുന്നു. പുരുഷന്‍മാര്‍ പ്രസവിക്കേണ്ടി വരുമോ? അധികം വൈകാതെ തന്നെ കേരളത്തില്‍ പാശ്ചാത്യ സംസ്‌കാരത്തിന്റെ കടന്നുകയറ്റമുണ്ടാവുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു. ഇനി പുരുഷന്‍മാര്‍ പ്രസവിക്കേണ്ടി വരുമോയെന്നും വിവാഹ സമയത്ത് പുരുഷന് പകരം സ്ത്രീ താലി ചാര്‍ത്തുന്ന സമ്പ്രദായമുണ്ടാവുമോയെന്നും താരം ചോദിച്ചിരുന്നു. ഇനി സീരിയലുകാരുടെ കാര്യമാണ് കഷ്ടമെന്നും പുതിയ വിധിയുടെ പശ്ചാത്തലത്തില്‍ അവിഹിത കഥ മാറ്റിയെഴുതേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (25 minutes ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (33 minutes ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (2 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (2 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (2 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (2 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (2 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (2 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (3 hours ago)

നടി ലക്ഷ്മിപ്രിയയുടെ വര്‍ഗീയത നിറഞ്ഞ ആരോപണങ്ങളില്‍ മറുപടിയുമായി ഉഷ എന്ന ഹസീന ഹനീഫ്  (3 hours ago)

കാമുകനെ കൂട്ടുപിടിച്ച് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയെന്ന് യുവതിയുടെ മൊഴി  (4 hours ago)

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി  (4 hours ago)

എല്ലാം ചെറിയ ചെറിയ കാര്യങ്ങളല്ലേ? എല്ലാ പ്രശ്‌നങ്ങളും ശരിയാവും, ശരിയാവണമല്ലോ: 'അമ്മ' വിവാദങ്ങളില്‍ മമ്മൂട്ടിയുടെ മറുപടി  (4 hours ago)

പള്‍സ് പോളിയോ ജൂണ്‍ 28ന്  (4 hours ago)

പ്രവാസികൾക്ക് ആഘോഷം യുഎഇ യിൽ 'ചീറിപ്പായാൻ' ഇത്തിഹാദ് റെയിൽ എത്തി !! ബുക്കിങ്ങിന് വൻ തിരക്ക് കന്നി യാത്ര ജൂൺ 30 ചൊവ്വാഴ്ച  (4 hours ago)

Malayali Vartha Recommends