സുപ്രീംകോടതിക്ക് എന്ത് അധികാരമാണ് ഉള്ളത് ?; പിണറായി വിജയന്‍ നാസ്തികനാണ്, അയാള്‍ക്ക് വിശ്വാസപരമായ കാര്യങ്ങളില്‍ താല്പര്യമില്ല ; വീണ്ടും വിവാദപ്രസ്താവനയുമായി പൂഞ്ഞാര്‍ എംഎല്‍എ പി.സി.ജോർജ്

സുപ്രീംകോടതിക്ക് എന്ത് അധികാരമാണ് ഉള്ളതെന്ന് പി.സി.ജോര്‍ജ്.ശബരിമല വിഷയത്തിൽ ഒരു ദേശിയ മാധ്യമത്തോട് പ്രതികരിക്കവെയാണ് പി.സി.ജോര്‍ജിന്റെ വിവാദ പ്രസ്താവന .ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് സുപ്രീംകോടതി ഉത്തരവുണ്ടല്ലോ എന്ന റിപ്പോര്‍ട്ടറുടെ ചോദ്യത്തിന്, സുപ്രീംകോടതിക്ക് എന്ത് അധികാരമാണ് ഉള്ളത് ? ഭരണഘടന അനുസരിച്ച് വിശ്വസിക്കാനുള്ള അവകാശം മനുഷ്യനുണ്ട്. അത് ചോദ്യം ചെയ്യാന്‍ സുപ്രീംകോടതിക്കെന്ത് അവകാശമെന്നായിരുന്നു പൂഞ്ഞാര്‍ എംഎല്‍എ പി.സി.ജോര്‍ജിന്‍റെ മറു ചോദ്യം.
വിശ്വാസം പ്രധാനമാണ് അതില്‍ വിട്ടുവീഴ്ച്ച ചെയ്യില്ല. പിണറായി വിജയന്‍ നാസ്തികനാണ്. അയാള്‍ക്ക് വിശ്വാസപരമായ കാര്യങ്ങളില്‍ താല്പര്യമില്ലെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു. ആദ്യം ഇംഗ്ലീഷില്‍ സംസാരിച്ച് തുടങ്ങിയ പി.സി താന്‍ ഇനി മലയാളത്തില്‍ സംസാരിക്കാം എന്ന് പറഞ്ഞുകൊണ്ടാണ് സംസാരം ആരംഭിച്ചത്.
പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ അയ്യപ്പന്‍ സ്വീകരിക്കില്ലെന്ന് പി.സി.ജോര്‍ജ് എംഎല്‍എ. പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ വേണ്ടെന്നാണ് അയ്യപ്പന്‍ പറയുന്നത്. പിന്നെന്തിനാണ് ഇവര്‍ അങ്ങോട്ട് ചെല്ലുന്നതെന്നായിരുന്നു പി.സി.ജോര്‍ജിന്‍റെ ചോദ്യം.
സ്ത്രീകള്‍ ശബരിമലയില്‍ പോകുന്നത് വിശ്വാസങ്ങള്‍ക്ക് എതിരാണ്. അയ്യപ്പന്‍ ഒരു നൈഷ്ഠിക ബ്രഹ്മചാരിയാണ്. മാതൃപുത്രി ബന്ധമാണ് മാത്രമാണ് അയ്യപ്പനും സ്ത്രീകള്‍ക്കുമുള്ളത്. അയ്യപ്പന്‍ സ്വയം പത്ത് വയസിനും അമ്പത് വയസിനും ഇടയിലുള്ള സ്ത്രീകളെ വേണ്ടെന്ന് പറയുകയാണ്. പിന്നെന്തിനാണ് ഇവര്‍ അങ്ങോട്ട് പോകുന്നതെന്നും പി.സി.ജോര്‍ജ് എംഎല്‍എ ചോദിച്ചു.
https://www.facebook.com/Malayalivartha























