Widgets Magazine
20
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരത്ത് എൽഡിഎഫിന്റെ സർപ്രൈസ് നീക്കം; സുധീർ കരമന ഇടത് സ്ഥാനാർത്ഥിയായേക്കും...


ബിജെപി പ്രവേശനം വെറും അസംബന്ധം; പിണറായി സർക്കാരിനെ താഴെയിറക്കും": കെ. സുധാകരൻ...


തനിക്കു തുണയാകേണ്ട മറ്റൊരു പെണ്ണിനെ അവര്‍ക്ക് കൊല്ലേണ്ടി വന്നു! സന്തോഷത്തോടെ ജയിലഴിക്കുള്ളിലേക്ക് പോകേണ്ടിവന്നു.. ഈ സംഭവിത്തില്‍ ആരാണ് കുറ്റക്കാര്‍?


എതിരാളികൾക്കൊപ്പത്തിനൊപ്പമെത്തി സണ്ണി ജോസഫിന്റെ റോഡ്‌ഷോ.. ഷാഫി ഫറമ്പിൽ എം.പി.യും സണ്ണിക്കൊപ്പം റോഡ്‌ഷോയിൽ പങ്കാളികളായി...സണ്ണിയുടെ ഭൂരിപക്ഷം അഞ്ചക്കം കടക്കും..


സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾ: അധ്യാപകന്റെ വിവാഹ നിശ്ചയത്തിന് പിന്നാലെ വീട്ടമ്മ കിണറ്റിലേക്ക് ചാടി...

മൂന്നുനാല് ദിവസം ജയിലിനുള്ളിലേക്ക് തള്ളാനാണ് ഇവരുടെ പ്ലാൻ; രാത്രി മൂന്ന് മണിയായിട്ടും ഭക്ഷണം ലഭിച്ചില്ലായിരുന്നു, ഇപ്പോൾ ഞങ്ങളാണ് ആഹാരം വാങ്ങിയത്; നമ്മുടെ അമ്മമാരോട് പറയണം, വരാനിരിക്കുന്ന ദിവസങ്ങളിലെ പ്രാര്‍ഥനാപരിപാടികൾ ഏറ്റെടുക്കണം; ചീത്തപ്പേര് കേൾപ്പിക്കരുത്, ഒരുകാരണവശാലും അക്രമം ഉണ്ടാകരുത്; പോലീസ് കസ്റ്റഡിയിൽ നിന്ന് വീഡിയോയുമായി രാഹുല്‍ ഈശ്വര്‍

18 OCTOBER 2018 05:53 PM IST
മലയാളി വാര്‍ത്ത

തുലാമാസ പൂജകള്‍ക്കായി ശബരിമലയിലെത്തിയ സ്ത്രീകളെ തടയാന്‍ ശ്രമിച്ചതിനും വിലയിരുത്തലിനായി എത്തിയ വനിതാ ഉദ്യോഗസ്ഥരെ കൃത്യ നിര്‍വ്വഹണത്തിന് തടസം വരുത്തിയതിനും സന്നിധാനത്ത് നിന്ന് അറസ്റ്റ് ചെയ്ത് നീക്കിയ രാഹുല്‍ ഈശ്വര്‍ സ്റ്റേഷനിൽ നിന്നും വീഡിയോ എടുത്തയച്ചത് രൂക്ഷ വിമർശനങ്ങൾക്ക് വഴിയൊരുക്കുകയാണ്. ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

കൊട്ടാരക്കര ജയിലിലേക്ക് മാറ്റുകയാണെന്നും ജാമ്യമില്ലാ വകുപ്പ് ആണ് ചുമത്തിയിരിക്കുന്നതെന്നും രാഹുല്‍ വീഡിയോയില്‍ പറയുന്നു. മൂന്നുനാല് ദിവസം ജയിലിനുള്ളിലേക്ക് തള്ളാനാണ് ഇവരുടെ പ്ലാൻ. ചെയ്യാത്ത കുറ്റത്തിനാണ് ഇതൊക്കെയെന്ന് ആരോപിക്കുന്ന രാഹുല്‍ ഈശ്വര്‍ മഹാത്മാഗാന്ധിയുടെ പാതയിലേ പോകാവൂ. നമ്മുടെ മഹത്തരമായ ധർമ്മയുദ്ധത്തിന് ഒരു കാരണവശാലും ചീത്തപ്പേര് കേൾപ്പിക്കരുതെന്നും വീഡിയോയില്‍ ആവശ്യപ്പെടുന്നു.

രാഹുല്‍ ഈശ്വറിന്റെ വാക്കുകള്‍.....

ഞങ്ങളെ കൊട്ടാരക്കര ജയിലിലേക്ക് മാറ്റുകയാണ്. ഞാനടക്കം ഇരുപതോളം പേർ അറസ്റ്റിലായിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് ആണ് ചുമത്തിയിരിക്കുന്നത്. മൂന്നുനാല് ദിവസം ജയിലിനുള്ളിലേക്ക് തള്ളാനാണ് ഇവരുടെ പ്ലാൻ. ഞങ്ങളാരും ചെയ്യാത്ത കുറ്റത്തിനാണ് ഇതൊക്കെ. രാത്രി മൂന്ന് മണിയായിട്ടും ഭക്ഷണം ലഭിച്ചില്ലായിരുന്നു. ഇപ്പോൾ ഞങ്ങളാണ് ആഹാരം വാങ്ങിയത്. ഞങ്ങളോട് കാണിക്കുന്ന അനീതിയാണ് ഇതൊക്കെ.

ഇനിയൊരുപക്ഷേ ഇങ്ങനെ ഫ്രീ ആയി സംസാരിക്കാൻ സാധിച്ചില്ലെന്ന് വരില്ല. നമ്മുടെ അമ്മമാരോട് പറയണം, വരാനിരിക്കുന്ന ദിവസങ്ങളിലെ പ്രാര്‍ഥനാപരിപാടികൾ ഏറ്റെടുക്കണം. ഒരുകാരണവശാലും അക്രമം ഉണ്ടാകരുത്. മഹാത്മാഗാന്ധിയുടെ പാതയിലേ പോകാവൂ. നമ്മുടെ മഹത്തരമായ ധർമ്മയുദ്ധത്തിന് ഒരു കാരണവശാലും ചീത്തപ്പേര് കേൾപ്പിക്കരുത്. അസഭ്യം പറയുകയോ ആക്രമിക്കുകയോ അല്ല, മറിച്ച് വിശ്വാസത്തിന്റെ പാതയിൽ ഗാന്ധിയുടെ പാതയിൽ മണികണ്ഠന് വേണ്ടി പ്രാർഥനായജ്ഞം നടത്തുക. ഇരുപത്തിരണ്ടാം തിയതി സുപ്രീംകോടതിയില്‍ നിന്ന് അനുകൂലവിധിയുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

ശബരിമലയിലെത്തുന്ന യുവതികളുടെ തിരിച്ചറിയല്‍ കാര്‍ഡ് അടക്കം വാങ്ങി പരിശോധിക്കാന്‍ ഇന്നലെ മുന്നില്‍ നിന്നിരുന്നു രാഹുല്‍ ഈശ്വര്‍. പമ്പയിലെയും നിലയ്ക്കലിലെയും അക്രമങ്ങളില്‍ മുന്നൂറുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. 16 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തതിട്ടുളളത്. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാഹുല്‍ ഈശ്വറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കഴിഞ്ഞദിവസത്തെ സംഭവങ്ങളുമായി ബന്ധപ്പെട്ട് മതസ്പര്‍ധ വളര്‍ത്തുന്ന വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഡിജിപി വ്യക്തമാക്കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പദത്തിനായി തര്‍ക്കങ്ങളില്ലെന്ന് വി.ഡി. സതീശന്‍  (38 minutes ago)

ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഓട്ടോ ഡ്രൈവര്‍ പിടിയില്‍  (43 minutes ago)

പത്തനാപുരത്ത് യുഡിഎഫിന് വേണ്ടി വോട്ട് ചോദിച്ച് മരിയ ഉമ്മന്‍  (1 hour ago)

രാജ്യത്ത് പ്രീമിയം പെട്രോളിന് വില കൂടി  (1 hour ago)

തിരുവനന്തപുരത്ത് എൽഡിഎഫിന്റെ സർപ്രൈസ് നീക്കം; സുധീർ കരമന ഇടത് സ്ഥാനാർത്ഥിയായേക്കും...  (1 hour ago)

ബിജെപി പ്രവേശനം വെറും അസംബന്ധം; പിണറായി സർക്കാരിനെ താഴെയിറക്കും": കെ. സുധാകരൻ...  (1 hour ago)

അലിഫ് ഡേ മാർച്ച് 25 ന് മർകസിൽ: രജിസ്‌ട്രേഷൻ ആരംഭിച്ചു...  (2 hours ago)

ഹോണ്ട ഇന്ത്യയിലെ ടു-വീലർ ഉൽപാദന ശേഷി വർധിപ്പിക്കുന്നു – തപുകര പ്ലാന്റിൽ പുതിയ ലൈൻ ആരംഭിക്കുന്നു...  (2 hours ago)

ഒരു നിമിഷം നിയന്ത്രണം വിട്ടു.  (2 hours ago)

കലാസൃഷ്ടിയായി കോടതിമുറി: കൊച്ചി ബിനാലെയിലെ പരിസ്ഥിതി വിചാരണകൾ  (2 hours ago)

കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ പെരുന്നാൾ സന്ദേശം...  (2 hours ago)

SHAFI PARAMBIL പ്രശ്നം ഇവിടെയുംആവർത്തിക്കാതിരുന്നാൽ നന്ന്  (2 hours ago)

സെഫി അന്താരാഷ്ട്ര പുരസ്‌കാരം കരസ്ഥമാക്കി കേരള സ്റ്റാർട്ടപ്പ് കാർബെലിം...  (2 hours ago)

സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾ: അധ്യാപകന്റെ വിവാഹ നിശ്ചയത്തിന് പിന്നാലെ വീട്ടമ്മ കിണറ്റിലേക്ക് ചാടി...  (2 hours ago)

കോടതിയിൽ തെളിവുകൾ നിരത്തി പ്രതിഭാഗം; രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ പുതിയ വെളിപ്പെടുത്തൽ: സ്നേഹപ്രകടനം ഇൻസ്റ്റഗ്രാമിൽ, പരാതി കോടതിയിൽ...  (2 hours ago)

Malayali Vartha Recommends