Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

മറവപ്പട തോറ്റോടിയ മരക്കൂട്ടം പിന്നിടാന്‍ നിങ്ങള്‍ക്കാവില്ല; തോറ്റുമടങ്ങാനായി ഇനിയൊരു യുവതിയും ശബരിമലയിലേക്ക് പുറപ്പെടേണ്ട; വിശ്വാസികളുടെ ശരണം വിളിയില്‍ മുന്നോട്ടു പോകാനാകാതെ നിങ്ങള്‍ പിന്തിരിയും ഉറപ്പ്

18 OCTOBER 2018 06:54 PM IST
മലയാളി വാര്‍ത്ത

വിശ്വാസികള്‍ കോട്ടകെട്ടി കാവല്‍ നില്‍ക്കുന്ന നിലയ്ക്കലും, പമ്പയുമൊക്കെ, പോലീസ് സംരക്ഷണയില്‍. നിങ്ങള്‍ കടന്നാലും; അവയ്ക്കപ്പുറം അയ്യപ്പന്റേതു മാത്രമായ കാനനപാതയില്‍ നിങ്ങള്‍ക്ക് മുന്നോട്ടു പോകാനാകാതെ വരും. മാധവിയും, സുഹാസിനിയുമൊക്കെ കരുത്തോടെ നടന്നു നീങ്ങുന്നത് നമ്മള്‍ കണ്ടു. പോലീസ് വലയത്തിനുള്ളില്‍ നിശ്ചയദാര്‍ഡ്യം തുളുമ്പുന്ന കണ്ണുകളുമായി അവര്‍ മുന്നോട്ടാഞ്ഞു. എന്നാല്‍ വിശ്വാസികളുടെ ശരണം വിളിയില്‍ മുന്നോട്ടു പോകാനാകാതെ നിങ്ങള്‍ പിന്തിരിയുന്നതും കേരളം കണ്ടു.

ഒരു ഭക്തിയുമില്ലാതെ മീഡിയ റിപ്പോര്‍ട്ടിംഗിനും, പബ്ലിസിറ്റിക്കും വെണ്ടി ധാര്‍ഷ്ട്യത്തോടെ നടന്നുനീങ്ങുന്നത് ആക്ടിവിസ്റ്റുകളുടെ അഹങ്കാരം മാത്രമാണ്. ഭരണഘടന അനുവദിക്കുന്നു. സ്ത്രീ സമത്വം സത്യമാണ്. എങ്കിലും കോടി മനസ്സുകള്‍ കോട്ട കെട്ടി സംരക്ഷിക്കുന്ന വിശ്വാസ ആചാരങ്ങള്‍ പെട്ടെന്ന് തച്ചുടച്ച് നിങ്ങള്‍ ആക്ടിവിസം കാണിക്കരുത്. കേരളത്തിനു മുന്നിലെത്തിയ മൂന്ന് സ്ത്രീകള്‍, കരുത്തില്‍ ഞങ്ങള്‍ നിങ്ങളെ ബഹുമാനിക്കുന്നു. നവോത്ഥാന മുന്നേറ്റമെന്നാക്കെപ്പറഞ്ഞ് സര്‍ക്കാര്‍ പ്രോത്സാഹിപ്പിച്ചപ്പോള്‍ ഇറങ്ങിത്തിരിച്ചവരാണ് നിങ്ങള്‍. അരുതെന്ന് പറയാന്‍ നിയമങ്ങളില്ലാത്തിടത്ത് ഭക്തിയും, വിശ്വാസവും തീര്‍ക്കുന്ന തടസ്സങ്ങളുണ്ട്. അതിനെ നിങ്ങള്‍ പ്രാകൃതമെന്നും, ജാതിക്കോമര ചിന്തയെന്നും പറയും. പക്ഷേ അവര്‍ക്കിത് ദൈവികതയാണ്. വിശ്വാസ സംരക്ഷണത്തിനായി അവര്‍ തെരുവിലിറങ്ങി ശരണമന്ത്രങ്ങളുയര്‍ത്തി അരുതെന്ന് വിളിച്ചു പറഞ്ഞു. നിലവിളിച്ചു. എന്നിട്ടും നിങ്ങളെത്തിയപ്പോള്‍ നിലത്തുകിടന്ന് അരുതെന്ന് യാചിച്ചു. അവരുടെ ദേഹത്ത് 'പോലീസ് ബൂട്ട്സ്' വീണു. നെഞ്ചില്‍ ലാത്തിയടിയേറ്റു. അവിടെ നിന്നും വീണ്ടും വിളിച്ചു പറഞ്ഞു അരുതെന്ന്. 

ആ നിലവിളി അയ്യപ്പന്‍ കേട്ടു. നിങ്ങള്‍ക്കു മടങ്ങേണ്ടി വന്നു. ഇനിയും അവരെ തോല്‍പിക്കാന്‍ നിങ്ങള്‍ പുറപ്പെടരുത്. ഇത് ലക്ഷക്കണക്കിന് വിശ്വാസികളുടെ നിലവിളിയാണ്, പ്രാര്‍ത്ഥനയാണ്. വിശ്വാസികള്‍ വണങ്ങുന്ന തന്ത്രിമാരും, അതുതന്നെയല്ലേ നിങ്ങളോടു പറയുന്നത്. പണ്ട് മറവപ്പട ശബരിമല ആക്രമണത്തിനു വന്നപ്പോള്‍ മരക്കൂട്ടമെത്തുന്നതിനു മുന്‍പ് അയ്യപ്പന്‍ ശത്രുക്കളെ തുരത്തിയോടിച്ചു. ആയുധങ്ങള്‍ ശരംകുത്തിയിലുപേക്ഷിച്ച് അയ്യപ്പനും സംഘവും മടങ്ങി. എരുമേലി പേട്ടതുള്ളല്‍ കഴിഞ്ഞെത്തുന്ന അയ്യപ്പ•ാര്‍ കൊണ്ടുവരുന്ന ശരക്കോലുകള്‍ നിക്ഷേപിക്കുന്നതും ശരം കുത്തിയിലാണ്. അതിനപ്പുറം ശബരിമല തീണ്ടാന്‍ അയ്യപ്പന്‍ ആരെയും അനുവദിക്കില്ല. നീലിമല പാതയും, അപ്പാച്ചിമേടും കഴിഞ്ഞ് ശബരി പീഠത്തിലെത്തും. അതിനപ്പുറം മരക്കൂട്ടമാണ്. ഇവിടെ പാത രണ്ടായി തിരിയുന്നു. പതിനെട്ടാം പടി കയറേണ്ടവര്‍ മാത്രം ശരംകുത്തി വഴി പോകും. ഇത് വിശ്വാസികളുടെ സത്യമാണ്. ശബരിമല മോക്ഷത്തിനു വേണ്ടിയുള്ള പുണ്യയാത്രയും ദര്‍ശനവുമാണ്. തത്ക്കാലം വിശ്വാസം ജയിക്കട്ടെ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (20 minutes ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (28 minutes ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (2 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (2 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (2 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (2 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (2 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (2 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (3 hours ago)

നടി ലക്ഷ്മിപ്രിയയുടെ വര്‍ഗീയത നിറഞ്ഞ ആരോപണങ്ങളില്‍ മറുപടിയുമായി ഉഷ എന്ന ഹസീന ഹനീഫ്  (3 hours ago)

കാമുകനെ കൂട്ടുപിടിച്ച് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയെന്ന് യുവതിയുടെ മൊഴി  (3 hours ago)

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി  (4 hours ago)

എല്ലാം ചെറിയ ചെറിയ കാര്യങ്ങളല്ലേ? എല്ലാ പ്രശ്‌നങ്ങളും ശരിയാവും, ശരിയാവണമല്ലോ: 'അമ്മ' വിവാദങ്ങളില്‍ മമ്മൂട്ടിയുടെ മറുപടി  (4 hours ago)

പള്‍സ് പോളിയോ ജൂണ്‍ 28ന്  (4 hours ago)

പ്രവാസികൾക്ക് ആഘോഷം യുഎഇ യിൽ 'ചീറിപ്പായാൻ' ഇത്തിഹാദ് റെയിൽ എത്തി !! ബുക്കിങ്ങിന് വൻ തിരക്ക് കന്നി യാത്ര ജൂൺ 30 ചൊവ്വാഴ്ച  (4 hours ago)

Malayali Vartha Recommends