സര്‍ക്കാര്‍ മുട്ടുമടക്കി റിവ്യു ഹര്‍ജി കോടുക്കാന്‍ ബോഡ് തയ്യാറെന്ന് പത്മകുമാര്‍; ശബരിമലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ റിവ്യു ഹര്‍ജി നല്‍കാന്‍ തയാറെന്ന് ദേവസ്വംബോര്‍ഡ്; ബാര്‍ഡിന് ഉചിതമായ തീരുമാനമെടുക്കാമെന്ന സര്‍ക്കാര്‍ നിലപാടാണ് പുനപരിശോധനാഹര്‍ജി എന്ന തീരുമാനത്തിലേക്ക് ബോഡിനെ എത്തിച്ചത്

ശബരിമലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ റിവ്യു ഹര്‍ജി നല്‍കാന്‍ തയാറെന്ന് ദേവസ്വംബോര്‍ഡ്. നാളെ ചേരുന്ന ബോര്‍ഡ് യോഗം പുനപരിശോധനാഹര്‍ജി സംബന്ധിച്ച കാര്യങ്ങളില്‍ അറിയിക്കും. ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചാല്‍ സമരം അവസാനിപ്പിക്കുമോ എന്ന് ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ ചോദിച്ചിരുന്നു. അതേസമയം ഇക്കാര്യം വിശ്വാസികളാണ് തീരുമാനിക്കേണ്ടതെന്ന് ബിജെപി സംസ്ഥാനഅധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള പ്രതികരിച്ചു.
ശബരിമലയുടെ ചരിത്രത്തിലെ ഏറ്റവും സംഘര്‍ഷഭരിതമായ അന്തരീക്ഷത്തിന് അയവുവരുത്താന്‍ ദേവസ്വംബോര്‍ഡ് മുന്‍കൈയെടുക്കുമെന്ന വ്യക്തമായ സന്ദേശമാണ് എ.പത്മകുമാര്‍ ഇപ്പോള്‍ നല്‍കുന്നത്. തര്‍ക്കവുമായി ബന്ധപ്പെട്ട ചില കക്ഷികള്‍ ഇന്നും ഇന്നലെയും തന്നോട് സംസാരിച്ചിരുന്നു എന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. നാളെ വൈകിട്ട് ചേരുന്ന ദേവസ്വംബോര്‍ഡ് യോഗത്തില്‍ സുപ്രധാനതീരുമാനങ്ങളുണ്ടാകുമെന്നും പ്രസിഡന്റ് പറഞ്ഞു അറിയിച്ചിരുന്നു.
ഈ ചോദ്യത്തോട് ഒട്ടുംവൈകാതെ ബിജെപി അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള പ്രതികരിച്ചു.ദേവസ്വംബോര്‍ഡ് യോഗത്തിനുമുന്‍പ് അംഗങ്ങള്‍ നിയമവിദഗ്ധരുമായി ചര്‍ച്ചനടത്തും. ബോര്‍ഡിന് ഉചിതമായ തീരുമാനമെടുക്കാമെന്ന സര്‍ക്കാര്‍ നിലപാടാണ് പുനപരിശോധനാഹര്‍ജി എന്ന തീരുമാനത്തിലേക്ക് ബോഡിനെ കൊണ്ടുചെന്നെത്തിച്ചത്. ശബരിമലയില്‍ മാസപൂജയുമായി ബന്ധപ്പെട്ട് ആചാരപരമായ എല്ലാ കാര്യങ്ങളും പൂര്‍ത്തിയാക്കിയാണ് പത്മകുമാര്‍ മലയിറങ്ങിയത്. ദേവപ്രശ്‌നത്തില്‍ നിര്‍ദേശിച്ച പരിഹാരക്രിയകളും പൂര്‍ത്തിയായെന്ന് അദ്ദേഹം അറിയിച്ചു.
അതേസമയം, ശബരിമലയില്‍നിന്ന് പ്രതിഷേധക്കാരെയും അക്രമകാരികളെയും നീക്കുന്നതിനായുള്ള ശ്രമത്തിലാണു പൊലീസ്. നീലിമല, അപ്പാച്ചിമേട് ഭാഗത്തു പ്രതിഷേധക്കാരുണ്ടെന്നു സംശയം ഉയര്‍ന്നതിനെത്തുടര്‍ന്നു പൊലീസ് അങ്ങോട്ടു തിരിച്ചു. പ്രശ്‌നക്കാരായ 50 പേര്‍ മലമുകളില്‍ ഉണ്ടെന്നാണു വിവരം ലഭിച്ചിരിക്കുന്നത്. ഇവര്‍ക്കായി പൊലീസ് തിരച്ചില്‍ തുടങ്ങി.
https://www.facebook.com/Malayalivartha























