Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

സന്നിധാനത്തേക്കുള്ള യാത്ര ആരംഭിക്കുന്നതിന് മുമ്ബ് തന്നെ പ്രശനങ്ങള്‍ ആരംഭിച്ചിരുന്നു; എവിടെ നിന്ന് വന്നുവെന്നും എങ്ങോട്ട് പോകുന്നുവെന്നും ചോദിച്ച്‌ ഒരു കൂട്ടം ചെറുപ്പക്കാര്‍ എത്തി... ഞങ്ങള്‍ മുന്നോട്ട് നീങ്ങിയപ്പോള്‍ ആ ചെറുപ്പക്കാരും പിന്നാലെ കൂടി; ഷര്‍ട്ടിടാതെ കാവി മുണ്ട് ധരിച്ചൊരാള്‍ മൊബൈലില്‍ തന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ തുടങ്ങി.... സന്നിധാനത്തേക്ക് പുറപ്പേട്ടപ്പോള്‍ തനിക്കുണ്ടായ മോശം അനുഭവം തുറന്നെഴുതി ന്യൂയോര്‍ക് ടൈംസ് ലേഖിക സുഹാസിനി രാജ്

19 OCTOBER 2018 08:28 AM IST
മലയാളി വാര്‍ത്ത

സുപ്രീം കോടതിയുടെ വിധിക്ക് പിന്നാലെ ശബരിമല നട തുറന്നപ്പോൾ തുടർച്ചയായ മൂന്നാം ദിവസവും ശബരിമലയിൽ പ്രവേശിക്കാൻ യുവതിയുടെ നീക്കം തുടരുകയാണ്. കഴിഞ്ഞ ദിവസമാണ് സന്നിധാനത്തേക്ക് റിപ്പോര്‍ട്ടിംഗിന് പോയ ന്യൂയോര്‍ക്ക് ടൈംസ് ലേഖികയെ പ്രതിഷേധക്കാര്‍ മരക്കൂട്ടത്ത് വെച്ച്‌ തടയുകയും അവര്‍ക്ക് തരികെ ഇറങ്ങേണ്ടി വന്നിരുന്നു.

ഇപ്പോള്‍ തനിക്ക് നേരിട്ട മോശം അനുഭവം വ്യക്തമാക്കിയിരിക്കുകയാണ് സുഹാസിനി. 100 കണക്കിനാളുകള്‍ സംഘടിച്ചെത്തി, സംഘര്‍ഷം ഒഴിവാക്കാനാണ് മലകയറ്റത്തില്‍ നിന്നും പിന്മാറിയതെന്നും ന്യൂയോര്‍ക്ക് ടൈംസ് വെബ്‌സൈറ്റില്‍ എഴുതിയ ലേഖനത്തില്‍ സുഹാസിനി പറയുന്നു. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട കോടതി വിധിയും കേരളത്തിലെ പ്രശ്‌നങ്ങളും സുഹാസിനി വിവരിച്ചിട്ടുണ്ട്. മാത്രമല്ല തനിക്കും സഹപ്രവര്‍ത്തകന്‍ കായ് ഷോള്‍ട്‌സിനും നേരിട്ട ദുരനുഭവവും സുഹാസിനി വിശദമാക്കുന്നുണ്ട്. സന്നിധാനത്തേക്കുള്ള യാത്ര ആരംഭിക്കുന്നതിന് മുമ്ബ് തന്നെ പ്രശനങ്ങള്‍ ആരംഭിച്ചിരുന്നു. എവിടെ നിന്ന് വന്നുവെന്നും എങ്ങോട്ട് പോകുന്നുവെന്നും ചോദിച്ച്‌ ഒരു കൂട്ടം ചെറുപ്പക്കാര്‍ എത്തി. തന്നോട് തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെട്ടു. ഇതുകണ്ട് മാധ്യമ പ്രവര്‍ത്തകര്‍ ക്യമാറയുമായി എത്തിയതോടെ മലയാളത്തിലും ഇംഗ്ലീഷിനും മടങ്ങിപ്പോകാന്‍ അവര്‍ ആക്രോശിച്ചു.

രണ്ട് ഡസനിലധികം പൊലീസുകാര്‍ തങ്ങള്‍ക്ക് സുരക്ഷയൊരുക്കി. ഞങ്ങള്‍ മുന്നോട്ട് നീങ്ങിയപ്പോള്‍ ആ ചെറുപ്പക്കാരും പിന്നാലെ കൂടി. ഷര്‍ട്ടിടാതെ കാവി മുണ്ട് ധരിച്ചൊരാള്‍ മൊബൈലില്‍ തന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ തുടങ്ങി. അതോടെ മറ്റുള്ളവരും അത് തന്നെ ചെയ്തു. പകുതി ദൂരം പിന്നിട്ടപ്പോള്‍ കൂടുതല്‍ പേര്‍ കുന്നില്‍ നിന്നും വശത്തെ വേലി ചാടിയും എത്തി. മുഷ്ടി ഉയര്‍ത്തിയും മറ്റും അവര്‍ അലറി വിളിച്ചു. പൊലീസ് മതിയായ സുരക്ഷ ഒരുക്കിയെങ്കിലും അവരുടെ വലയം ഭേദിച്ച പ്രതിഷേധക്കാര്‍ തനിക്കെതിരെ കല്ലെറിഞ്ഞു. തോളില്‍ കൊണ്ടെങ്കിലും മുറിവേറ്റില്ല.

തുടര്‍ന്നാണ് ഷോള്‍ട്‌സുമായി ആലോചിച്ച്‌ പിന്മാറാന്‍ തീരുമാനിച്ചത്. നവംബറില്‍ കൂടുതല്‍ ഭക്തരെത്തുന്നതോടെ ഇവിടെ എന്താണ് സംഭവിക്കുകയെന്ന് നിശ്ചയമില്ലെന്ന് പൊലീസ് ഓഫീസര്‍ പറഞ്ഞതായും സുഹാസിനി വ്യക്തമാക്കുന്നു. തനിക്ക് കിട്ടിയ ഒരു പ്രോത്സാഹനവും സൂചിപ്പിച്ചാണ് ന്യൂയോര്‍ക്ക് ടൈംസ് ലേഖിക തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. ഇത്രയും പ്രശ്‌നങ്ങള്‍ക്കിടയില്‍ ഒരു ചെറിയ മനുഷ്യന്‍ പൊലീസ് ഓഫീസറെ തള്ളി നീക്കി തനിക്ക് നേരെ കൈ നീട്ടി. എന്നിട്ട് ചിരിച്ചുകൊണ്ട് പറഞ്ഞു. ഞാന്‍ നിങ്ങളെ അഭിനന്ദിക്കാന്‍ ആഗ്രഹിക്കുന്നു.- സുഹാസിനി കുറിച്ചു.

അതേസമയം ഇന്ന് യുവതികളുടെ മലകയറ്റവുമായി ബന്ധപ്പെട്ട വന്‍ പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടയില്‍ ഇരുമുടിക്കെട്ടുമായി യുവതി സന്നിധാനത്തേക്ക്. ആന്ധ്രസ്വദേശിയായ മാധ്യമപ്രവര്‍ത്തക കവിതയാണ് മലകയറുന്നത്. ഇരുമുടിക്കെട്ടുമായി കൊച്ചി സ്വദേശിനിയായ മറ്റൊരു യുവതിയും ഒപ്പം നീങ്ങുന്നു. കനത്ത പോലീസ് സംരക്ഷണയില്‍ ഇപ്പോള്‍ ഒരു കിലോമീറ്റര്‍ പിന്നിട്ടിരിക്കുകയായിരുന്നു. നാല്‍പ്പതിനും അമ്ബതിനും മദ്ധ്യേ പ്രായമുള്ളവരാണ് രണ്ടു സ്ത്രീകളും. ഇവരെ തടയുക എന്ന ഉദ്ദേശത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ള ഭക്തര്‍ സന്നിധാനത്ത് പ്രതിഷേധം ഒരുക്കാനുള്ള നീക്കത്തിലാണ്.

കനത്ത പോലീസ് സംരക്ഷണയിലാണ് ഇരുവരും മല കയറുന്നത്. കവിത പോലീസ് വേഷത്തില്‍ ഹെല്‍മറ്റ്ധരിച്ചാണ് മലകയറുന്നത്. മാധ്യമപ്രവര്‍ത്തക കവിത ശബരിമലയില്‍ റിപ്പോര്‍ട്ടിംഗിനായിട്ടാണ് സന്നിധാനത്തിലേക്ക് പോകുന്നത്. കൊച്ചി സ്വദേശിനി ഇരുമുടിക്കെട്ടുമായി മലകയറുന്നു. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് പോലീസ് സംഘം മലകയറുന്ന യുവതികളെ അനുഗമിക്കുന്നത്. ഇന്നലെ രാത്രി തന്നെ മലകയറാനുള്ള സന്നദ്ധത കവിത അറിയിച്ചതാണെങ്കിലും രാവിലെ മതിയെന്ന് പോലീസ് തീരുമാനിച്ചു. ഇപ്പോള്‍ അപ്പാച്ചിമേടും പിന്നിട്ടിരിക്കുകയാണ്. മൊബൈല്‍ ജര്‍ണലിസ്റ്റായ കവിത ശബരിമല സന്നിധാനത്തിലെ ദൃശ്യങ്ങള്‍ ശേഖരിക്കുക എന്ന ഉ​ദ്ദേശത്തോടെയാണ് മലകയറുന്നത്.

അതേസമയം ശബരിമല ദര്‍ശനം നടത്തിയ ഒരു കൂട്ടം ഭക്തര്‍ ഇതിനെതിരേ സന്നിധാനത്ത് രംഗത്ത് എത്തിയിട്ടുണ്ട്. അവര്‍ മടങ്ങുന്ന വഴി ഇവരെ തടയുമെന്നാണ് പറയുന്നത്. എന്തു കാരണവശാലം യുവതികളെ തടയുമെന്നാണ് ഭക്തര്‍ പറയുന്നത്. നിരവധിയാളുകള്‍ സംഘടിച്ച്‌ കാനനപാതയിലേക്ക് ഇറങ്ങിക്കൊണ്ടിരിക്കുകയാണ്. ഇവര്‍ പറയുന്നത് ഒരു കാരണവശാലം ഇവരെ കയറ്റിവിടില്ലെന്നാണ് പറയുന്നത്. മല കയറുന്നവര്‍ക്ക് കനത്ത സുരക്ഷ നല്‍കണമെന്ന് കേന്ദ്രവും നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തേ മലകയാന്‍ എത്തിയ യുവതി ഉള്‍പ്പെട്ട ആന്ധ്രയില്‍ നിന്നുള്ള ഒരു കുടുംബത്തെയും ചേര്‍ത്തല സ്വദേശിനിയും പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചു പോന്നിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (25 minutes ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (33 minutes ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (2 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (2 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (2 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (2 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (2 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (2 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (3 hours ago)

നടി ലക്ഷ്മിപ്രിയയുടെ വര്‍ഗീയത നിറഞ്ഞ ആരോപണങ്ങളില്‍ മറുപടിയുമായി ഉഷ എന്ന ഹസീന ഹനീഫ്  (3 hours ago)

കാമുകനെ കൂട്ടുപിടിച്ച് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയെന്ന് യുവതിയുടെ മൊഴി  (4 hours ago)

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി  (4 hours ago)

എല്ലാം ചെറിയ ചെറിയ കാര്യങ്ങളല്ലേ? എല്ലാ പ്രശ്‌നങ്ങളും ശരിയാവും, ശരിയാവണമല്ലോ: 'അമ്മ' വിവാദങ്ങളില്‍ മമ്മൂട്ടിയുടെ മറുപടി  (4 hours ago)

പള്‍സ് പോളിയോ ജൂണ്‍ 28ന്  (4 hours ago)

പ്രവാസികൾക്ക് ആഘോഷം യുഎഇ യിൽ 'ചീറിപ്പായാൻ' ഇത്തിഹാദ് റെയിൽ എത്തി !! ബുക്കിങ്ങിന് വൻ തിരക്ക് കന്നി യാത്ര ജൂൺ 30 ചൊവ്വാഴ്ച  (4 hours ago)

Malayali Vartha Recommends