ശബരിമലയിൽ എത്തിയ യുവതികള്‍ നടപ്പന്തലില്‍... സന്നിധാനത്ത് കുട്ടികളെ നിരത്തി പ്രതിഷേധം

സുപ്രീം കോടകി വിധിയെ തുടര്‍ന്ന് സന്നിധാനത്തേക്ക് പുറപ്പെട്ട രണ്ട് സ്ത്രീകള്‍ സന്നിധാനത്തെത്തി. ആന്ധ്രാ സ്വദേശിയായ മാധ്യമ പ്രവര്‍ത്തകയും നടപ്പന്തലിലെത്തി. പ്രതിഷേധക്കാരുമായി എെജി ശ്രീജിത്ത് സംസാരിക്കുകയാണ്. ആന്ധ്രസ്വദേശിയായ മാധ്യമപ്രവര്‍ത്തക കവിതയാണ് മലകയറുന്നത്. ഇരുമുടിക്കെട്ടുമായി കൊച്ചി സ്വദേശിനിയായ മറ്റൊരു യുവതിയും ഒപ്പം നീങ്ങുന്നു. കനത്ത പോലീസ് സംരക്ഷണയില്‍ ഇപ്പോള്‍ ഒരു കിലോമീറ്റര്‍ പിന്നിട്ടിരിക്കുകയായിരുന്നു. നാല്‍പ്പതിനും അമ്ബതിനും മദ്ധ്യേ പ്രായമുള്ളവരാണ് രണ്ടു സ്ത്രീകളും. ഇവരെ തടയുക എന്ന ഉദ്ദേശത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ള ഭക്തര്‍ സന്നിധാനത്ത് പ്രതിഷേധം ഒരുക്കാനുള്ള നീക്കത്തിലാണ്.
കനത്ത പോലീസ് സംരക്ഷണയിലാണ് ഇരുവരും മല കയറുന്നത്. കവിത പോലീസ് വേഷത്തില്‍ ഹെല്‍മറ്റ്ധരിച്ചാണ് മലകയറുന്നത്. മാധ്യമപ്രവര്‍ത്തക കവിത ശബരിമലയില്‍ റിപ്പോര്‍ട്ടിംഗിനായിട്ടാണ് സന്നിധാനത്തിലേക്ക് പോകുന്നത്. കൊച്ചി സ്വദേശിനി ഇരുമുടിക്കെട്ടുമായി മലകയറുന്നു. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് പോലീസ് സംഘം മലകയറുന്ന യുവതികളെ അനുഗമിക്കുന്നത്. ഇന്നലെ രാത്രി തന്നെ മലകയറാനുള്ള സന്നദ്ധത കവിത അറിയിച്ചതാണെങ്കിലും രാവിലെ മതിയെന്ന് പോലീസ് തീരുമാനിച്ചു. ഇപ്പോള്‍ അപ്പാച്ചിമേടും പിന്നിട്ടിരിക്കുകയാണ്. മൊബൈല്‍ ജര്‍ണലിസ്റ്റായ കവിത ശബരിമല സന്നിധാനത്തിലെ ദൃശ്യങ്ങള്‍ ശേഖരിക്കുക എന്ന ഉദ്ദേശത്തോടെയാണ് മലകയറുന്നത്.
അതേസമയം ശബരിമല ദര്‍ശനം നടത്തിയ ഒരു കൂട്ടം ഭക്തര്‍ ഇതിനെതിരേ സന്നിധാനത്ത് രംഗത്ത് എത്തിയിട്ടുണ്ട്. അവര്‍ മടങ്ങുന്ന വഴി ഇവരെ തടയുമെന്നാണ് പറയുന്നത്. എന്തു കാരണവശാലം യുവതികളെ തടയുമെന്നാണ് ഭക്തര്‍ പറയുന്നത്. നിരവധിയാളുകള്‍ സംഘടിച്ച് കാനനപാതയിലേക്ക് ഇറങ്ങിക്കൊണ്ടിരിക്കുകയാണ്. ഇവര്‍ പറയുന്നത് ഒരു കാരണവശാലം ഇവരെ കയറ്റിവിടില്ലെന്നാണ് പറയുന്നത്. മല കയറുന്നവര്‍ക്ക് കനത്ത സുരക്ഷ നല്‍കണമെന്ന് കേന്ദ്രവും നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തേ മലകയാന്‍ എത്തിയ യുവതി ഉള്‍പ്പെട്ട ആന്ധ്രയില്‍ നിന്നുള്ള ഒരു കുടുംബത്തെയും ചേര്‍ത്തല സ്വദേശിനിയും പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചു പോന്നിരുന്നു.
https://www.facebook.com/Malayalivartha


























