നിങ്ങൾക്ക് വിശ്വാസത്തിന്റെ ബാധ്യത മാത്രമേ ഉള്ളു; ഞങ്ങൾക്ക് നിയമത്തിന്റെ ബാധ്യതയാണുള്ളത്! സന്നിധാന ഭക്തരോട് അഭ്യർത്ഥനയുമായി ഐ ജി

സന്നിധാനത്ത് ഭക്തർ കിടന്ന് പ്രതിഷേധിക്കുമ്പോൾ സമാധാന വാക്കുകളുമായി ഐ ജി. നിങ്ങൾക്ക് വിശ്വാസത്തിന്റെ ബാധ്യത മാത്രമേ ഉള്ളു ഞങ്ങൾക്ക് നിയമത്തിന്റെ ബാധ്യതയാണുള്ളത്. ഞങ്ങൾക്ക് നിങ്ങളുടെ വിശ്വാസം മാത്രം സംരക്ഷിച്ചാൽ പോര. നിങ്ങളുടെ വികാരം മാനിച്ചത് കൊണ്ടുമാത്രമാണ് പടച്ചട്ട ധരിച്ചത്.
നിങ്ങളെ ഉപദ്രവിക്കാൻ ഉദ്ദേശം ഇല്ല. എല്ലാവരും സമാധാനപരമായി പിരിഞ്ഞുപോകണമെന്നും ഐജിയുടെ നിർദ്ദേശം. ഐജിയുടെ നിര്‍ദ്ദേശപ്രകാരം ഭക്തർ ഇപ്പോൾ നാമം ജപിക്കുകയാണ്.
https://www.facebook.com/Malayalivartha


























