നവകേരള നിര്‍മിതിക്ക് പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന യു.എ.ഇ യാത്ര പുരോഗമിക്കുന്നു

നവകേരള നിര്‍മിതിക്ക് പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന യു.എ.ഇ യാത്ര പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി സായിദ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഷെയ്ഖ് നഹ്യാന്‍ ബിന്‍ സായിദുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി. കേരളത്തിലെ പ്രളയദുരിതകാലത്ത് സായിദ് ഫൗണ്ടേഷന്‍ നല്‍കിയ സഹായങ്ങള്‍ക്ക് നന്ദി പറഞ്ഞ പിണറായി, കേരളത്തിന്റെ പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചതായും ഫേസ്ബുക്ക് പോസ്റ്റില്‍ മുഖ്യമന്ത്രി അറിയിച്ചു.
ഷെയ്ഖ് നഹ്യാന്‍ ബിന്‍ സായിദ് കേരളത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുവെന്നും ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്നറിയിച്ചതായും മുഖ്യമന്ത്രി കുറിച്ചു. കേരളം സന്ദര്‍ശിക്കാനുള്ള ക്ഷണം ഷെയ്ഖ് നഹ്യാന്‍ സ്വീകരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha


























