ആചാരലംഘനം നടന്നാൽ നടയടച്ച് താക്കോല്‍ ഏല്‍പ്പിക്കണമെന്ന് തന്ത്രി കണ്ഠര് രാജീവരിന് പന്തളം കൊട്ടാരത്തിന്റെ കർശന നിർദ്ദേശം

ശബരിമല സന്നിധിയില്‍ യുവതികള്‍ എത്തിയ സാഹചര്യത്തില്‍ പ്രതികരണവുമായി പന്തളം കൊട്ടാരം. ആചാരലംഘനം നടക്കുകയാണെങ്കില്‍ നടയടച്ച് താക്കോല്‍ ഏല്‍പ്പിക്കണമെന്ന് തന്ത്രി കണ്ഠര് രാജീവരിന് പന്തളം കൊട്ടാരം നിര്‍ദ്ദേശം നല്‍കിയത്. പന്തളം കൊട്ടാര നിര്‍വാഹകസമിതി സെക്രട്ടറി നാരായണ വര്‍മ്മയാണ് ഇത്തരം ഒരു നിര്‍ദ്ദേശം നല്‍കിയത്.
കൊച്ചിയില്‍ നിന്നുള്ള യുവതിയും ആന്ധ്രാപ്രദേശില്‍ നിന്നുള്ള മാധ്യമ മ പ്രവര്‍ത്തകയുമാണ് കനത്ത പൊലീസ് അകമ്ബടിയോടെ രാവിലെ 8.45ഓടെ സന്നിധാനത്ത് എത്തിയത്. യുവതി ഇരുമുടിക്കെട്ടുമായി ദര്‍ശനത്തിനും ആന്ധ്രാപ്രദേശിലെ മോജോ ടി.വിയുടെ റിപ്പോര്‍ട്ടറായ കവിത റിപ്പോര്‍ട്ടിംഗിനുമായാണ് ശബരിമലയിലെത്തിയത്. ഐ.ജി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ മുന്‍കരുതലെന്നോണം കവിതയ്ക്ക് പൊലീസ് ഹെല്‍മറ്റും ജാക്കറ്റും നല്‍കിയിട്ടുണ്ട്.
നടപ്പന്തലിന് സമീപം വരെ യുവതികൾ എത്തിയതോടെ അയ്യപ്പഭക്തരുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം നടക്കുകയാണ്. നിലത്തു കിടന്നാണ് ഭക്തരില്‍ ഭൂരിഭാഗത്തിന്റെയും പ്രതിഷേധം.
https://www.facebook.com/Malayalivartha






















