Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

ശബരിമലയുടെ ചരിത്രത്തില്‍ ആദ്യമായി സന്നിധാനത്തിന് സമീപത്തെ നടപ്പന്തലില്‍ യുവതികള്‍... പ്രതിഷേധം ശക്തമാകുമ്പോൾ യുവതികൾ മടങ്ങാൻ സാധ്യത

19 OCTOBER 2018 09:18 AM IST
മലയാളി വാര്‍ത്ത

സുപ്രീം കോടതി വിധിയെ തുടര്‍ന്ന് സന്നിധാനത്തേക്ക് പുറപ്പെട്ട രണ്ട് സ്ത്രീകള്‍ സന്നിധാനത്തെത്തി. ആന്ധ്രാ സ്വദേശിയായ മാധ്യമ പ്രവര്‍ത്തകയും നടപ്പന്തലിലെത്തി. പ്രതിഷേധക്കാരുമായി എെജി ശ്രീജിത്ത് സംസാരിക്കുകയാണ്. ആന്ധ്രസ്വദേശിയായ മാധ്യമപ്രവര്‍ത്തക കവിതയാണ് മലകയറുന്നത്. ഇരുമുടിക്കെട്ടുമായി കൊച്ചി സ്വദേശിനിയായ മറ്റൊരു യുവതിയും ഒപ്പം നീങ്ങുന്നു.

ഐജി ശ്രീജിത്തിനോട് നേരിട്ട് ഫോണില്‍ വിളിച്ചാണ് മടങ്ങാന്‍ കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദ്ദേശംനല്‍കിയത്. ആക്റ്റിവിസ്റ്റുകള്‍ക്ക് പോകാനുള്ള ഇടമല്ല ശബരിമലയെന്ന് ഡിജിപിയോട് കടകംപള്ളി വ്യക്തമാക്കി. ഇതേതുടര്‍ന്ന് ഡിജിപിയുടെ കൂടി നിര്‍ദ്ദേശപ്രകാരമാണ് പൊലീസ് മടങ്ങാന്‍ തീരുമാനിച്ചത്.

യുവതികള്‍ക്ക് മുന്നില്‍ ഒരുസംഘം ആളുകള്‍ ശരണം വിളിച്ച് കുത്തിയിരിക്കുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. സമവായത്തിന് പൊലീസ് ശ്രമിച്ചെങ്കിലും അവര്‍ പ്രതിഷേധം തുടര്‍ന്നു. ഉപദ്രവിക്കാന്‍ വന്നതല്ലെന്നും നിയമം നടപ്പാക്കാന്‍ അനുവദിക്കണമെന്നും പൊലീസ് അഭ്യര്‍ത്ഥിച്ചെങ്കിലും അവര്‍ വഴങ്ങിയില്ല. ഇതേത്തുടര്‍ന്നാണ് പൊലീസിന് മടങ്ങാന്‍ മന്ത്രി നിര്ദ്ദേശം നല്‍കിയത്.

അതെ സമയം സന്നിധാനത്ത് ഭക്തർ കിടന്ന് പ്രതിഷേധിക്കുമ്പോൾ സമാധാന വാക്കുകളുമായി ഐ ജി. നിങ്ങൾക്ക് വിശ്വാസത്തിന്റെ ബാധ്യത മാത്രമേ ഉള്ളു ഞങ്ങൾക്ക് നിയമത്തിന്റെ ബാധ്യതയാണുള്ളത്. ഞങ്ങൾക്ക് നിങ്ങളുടെ വിശ്വാസം മാത്രം സംരക്ഷിച്ചാൽ പോര. നിങ്ങളുടെ വികാരം മാനിച്ചത് കൊണ്ടുമാത്രമാണ് പടച്ചട്ട ധരിച്ചത്. നിങ്ങളെ ഉപദ്രവിക്കാൻ ഉദ്ദേശം ഇല്ല. എല്ലാവരും സമാധാനപരമായി പിരിഞ്ഞുപോകണമെന്നും ഐജിയുടെ നിർദ്ദേശം. ഐജിയുടെ നിര്‍ദ്ദേശപ്രകാരം ഭക്തർ ഇപ്പോൾ നാമം ജപിക്കുകയാണ്. പ്രതിഷേധം ശക്തമായപ്പോൾ യാത്ര അവസാനിപ്പിക്കാനാണ് സൂചന.

ശബരിമലയുടെ ചരിത്രത്തില്‍ ആദ്യമായി സന്നിധാനത്തിന് സമീപത്തെ നടപ്പന്തലില്‍ യുവതികള്‍ എത്തി. കൊച്ചിയില്‍ നിന്നുള്ള യുവതിയും ആന്ധ്രാപ്രദേശില്‍ നിന്നുള്ള മാദ്ധ്യമ പ്രവര്‍ത്തകയുമാണ് കനത്ത പൊലീസ് അകന്പടിയോടെ രാവിലെ 8.45ഓടെ സന്നിധാനത്ത് എത്തിയത്. യുവതി ഇരുമുടിക്കെട്ടുമായി ദര്‍ശനത്തിനും ആന്ധ്രാപ്രദേശിലെ മോജോ ടി.വിയുടെ റിപ്പോര്‍ട്ടറായ കവിത റിപ്പോര്‍ട്ടിംഗിനുമായാണ് ശബരിമലയിലെത്തിയത്. ഐ.ജി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ മുന്‍കരുതലെന്നോണം കവിതയ്ക്ക് പൊലീസ് ഹെല്‍മറ്റും ജാക്കറ്റും നല്‍കിയിട്ടുണ്ട്.

ഇന്നലെ രാത്രി കവിത പമ്ബയില്‍ എത്തിയാണ് ശബരിമലയിലേക്ക് പോകണമെന്ന് ഐ.ജി ശ്രീജിത്തിനോട് ആവശ്യപ്പെട്ടത്. എന്നാല്‍,​ രാത്രിയാത്ര അനുവദിക്കാനാകില്ലെന്ന് ശ്രീജിത്ത് വ്യക്തമാക്കി. തുടര്‍ന്നാണ് ഇന്ന് രാവിലെ ആറ് മണിയോടെ യാത്ര തിരിച്ചത്. പൊലീസിന്റെ കനത്ത സുരക്ഷ ഉള്ളതിനാല്‍ തന്നെ ഇരുവരും അവര്‍ക്ക് ഭക്തരുടെ പ്രതിഷേധം നേരിടേണ്ടി വന്നിട്ടില്ല. ഇപ്പോള്‍ ഇരുവരും മരക്കൂട്ടത്തില്‍ എത്തിയിട്ടുണ്ട്. ഇന്നലെ ന്യൂയോര്‍ക്ക് ടൈംസിന്റെ ഡല്‍ഹി റിപ്പോര്‍ട്ടര്‍ സുഹാസിനി രാജ് പ്രതിഷേധത്തെ തുടര്‍ന്ന് മലകയറ്റത്തിനിടെ പകുതിയില്‍ വച്ച്‌ മടങ്ങിപ്പോയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (19 minutes ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (27 minutes ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (2 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (2 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (2 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (2 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (2 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (2 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (3 hours ago)

നടി ലക്ഷ്മിപ്രിയയുടെ വര്‍ഗീയത നിറഞ്ഞ ആരോപണങ്ങളില്‍ മറുപടിയുമായി ഉഷ എന്ന ഹസീന ഹനീഫ്  (3 hours ago)

കാമുകനെ കൂട്ടുപിടിച്ച് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയെന്ന് യുവതിയുടെ മൊഴി  (3 hours ago)

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി  (4 hours ago)

എല്ലാം ചെറിയ ചെറിയ കാര്യങ്ങളല്ലേ? എല്ലാ പ്രശ്‌നങ്ങളും ശരിയാവും, ശരിയാവണമല്ലോ: 'അമ്മ' വിവാദങ്ങളില്‍ മമ്മൂട്ടിയുടെ മറുപടി  (4 hours ago)

പള്‍സ് പോളിയോ ജൂണ്‍ 28ന്  (4 hours ago)

പ്രവാസികൾക്ക് ആഘോഷം യുഎഇ യിൽ 'ചീറിപ്പായാൻ' ഇത്തിഹാദ് റെയിൽ എത്തി !! ബുക്കിങ്ങിന് വൻ തിരക്ക് കന്നി യാത്ര ജൂൺ 30 ചൊവ്വാഴ്ച  (4 hours ago)

Malayali Vartha Recommends