പ്രളയ ദുരിതത്തില്‍ നിന്ന് കരകയറുന്ന കേരളത്തെ ആര്‍ക്കും തകര്‍ക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി

പ്രളയ ദുരിതത്തില്‍ കര കയറുന്ന കേരളത്തെ തകര്‍ക്കാന്‍ ആര്‍ക്കുമാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുബായില്‍ സന്ദര്‍ശനം നടത്തുന്ന മുഖ്യമന്ത്രി അബുദാബിയില്‍ പ്രവാസി മലയാളി സമൂഹത്തോട് സംസാരിക്കുകയായിരുന്നു. കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിനായി എല്ലാ പ്രവാസി മലയാളികളും ഒന്നിക്കണമെന്ന് അഭ്യര്‍ഥിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നമ്മുടെ നാട് തകര്‍ക്കാന്‍ ആരു വിചാരിച്ചാലും സാധിക്കില്ലെന്ന് പറഞ്ഞു.
നമ്മുടെ ഭാവിക്കും കുഞ്ഞുങ്ങള്‍ക്കും വേണ്ടി നാം ഒന്നിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിനൊപ്പം നില്‍ക്കുമെന്ന മലയാളിയുടെ ബോധത്തെ ആരു വിചാരിച്ചാലും പിന്തിരിപ്പിക്കാന്‍ ആവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രളയക്കെടുതി അനുഭവിച്ച കേരളത്തിനു യുഎഇ ഭരണാധികാരികള്‍ നല്‍കിയ പിന്തുണക്ക് നന്ദി പറഞ്ഞ പിണറായി വിജയന്‍ യുഎഇ ഭരണാധികാരികളുടെ കേരളത്തോടുള്ള അദമ്യമായ സ്‌നേഹം 100 ബില്യന്‍ ഡോളറിനെക്കാളും വലുതാണെന്നും പറഞ്ഞു.
യുഎഇയുടെ വളര്‍ച്ചയില്‍ മലയാളികളുടെ പങ്ക് വലുതാണെന്നും കേരള ജനത ജീവിക്കുന്നത് ഞങ്ങളുടെ ഹൃദയത്തില്‍ ആണെന്നും ഉദ്ഘാടനപ്രസംഗത്തില്‍ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ പറഞ്ഞു.
മലയാളികളുടെ ഒത്തൊരുമയിലൂടെ കേരളം പുനര്‍നിര്‍മ്മിക്കാന്‍ ആകുമെന്നും അതിന് എല്ലാ പിന്തുണയും ഉറപ്പുനല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
"
https://www.facebook.com/Malayalivartha






















