Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

ബഹുഭാഷാ പണ്ഡിതനും എഴുത്തുകാരനും ഇസ്‌ലാമിക് പബ്ലിഷിങ് ഹൗസ്(ഐ.പി.എച്ച്) മുന്‍ എഡിറ്ററുമായിരുന്ന റഹ്മാന്‍ മുന്നൂര്‍ എന്ന പി.ടി. അബദുറഹ്മാന്‍ അന്തരിച്ചു

19 OCTOBER 2018 10:15 AM IST
മലയാളി വാര്‍ത്ത

ബഹുഭാഷാ പണ്ഡിതനും എഴുത്തുകാരനും ഇസ്‌ലാമിക് പബ്ലിഷിങ് ഹൗസ്(ഐ.പി.എച്ച്) മുന്‍ എഡിറ്ററുമായിരുന്ന റഹ്മാന്‍ മുന്നൂര്‍ എന്ന പി.ടി. അബദുറഹ്മാന്‍ (61) അന്തരിച്ചു. ഒരേസമയം അറബി, ഇംഗ്ലീഷ്, ഉര്‍ദു ഭാഷകളില്‍നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനംചെയ്യാന്‍ കഴിയുന്ന മലയാളത്തിലെ എണ്ണംപറഞ്ഞ വിവര്‍ത്തകരില്‍ ഒരാളായിരുന്നു. കോഴിക്കോട് ചാത്തമംഗലം മുന്നൂരില്‍ പാറക്കാന്‍തൊടി തെക്കേക്കാരന്‍ മുഹമ്മദിന്റെയും ആമിനയുടെയും മകനായി 1956 ഡിസംബര്‍ 22ന് ജനിച്ചു.

ശാന്തപുരം ഇസ്‌ലാമിയ കോളജില്‍നിന്ന് ബിരുദവും കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് അറബി സാഹിത്യത്തില്‍ എം.എയും കരസ്ഥമാക്കി. മലയാളത്തിലെ പ്രമുഖ പുസ്തക പ്രസാധകരായ ഐ.പി.എച്ച് എഡിറ്ററായി 2017ല്‍ വിരമിച്ച അദ്ദേഹം നേരത്തേ ഇസ്‌ലാമിക വിജ്ഞാന കോശം അസോ.എഡിറ്റര്‍, ആരാമം ചീഫ് എഡിറ്റര്‍, പ്രബോധനം വാരിക സബ് എഡിറ്റര്‍, ബോധനം െ്രെതമാസിക എഡിറ്റര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. ഇടക്കാലത്ത് സൗത്ത് വിഷന്‍, ധര്‍മധാര തുടങ്ങിയ ദൃശ്യ മാധ്യമങ്ങളുടെ ചുമതലയും അദ്ദേഹം വഹിക്കുകയുണ്ടായി. നിരവധി ഓഡിയോ കാസറ്റുകള്‍ക്ക് ഗാനരചന നടത്തുകയും ടെലിവിഷന്‍ പരിപാടികള്‍ക്ക് തിരക്കഥ എഴുതുകയും ചെയ്തിട്ടുണ്ട്.

പരിഭാഷകള്‍ അനായാസം കൈകാര്യം ചെയ്യുന്ന പരിചയക്കാര്‍ പി.ടിയെന്ന് വിളിക്കുന്ന റഹ്മാന്‍ മുന്നൂരിന്റെ വിയോഗത്തോടെ മലയാളത്തിലെതന്നെ അറബി, ഉര്‍ദു, ഇംഗ്ലീഷ് ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാന്‍കഴിയുന്ന അപൂര്‍വ പ്രതിഭകളില്‍ ഒരാളെയാണ് നഷ്ടമാകുന്നത്. അദ്ദേഹത്തിന്റെ പരിഭാഷകള്‍ മൂലകൃതിയുടെ ഭാഷയോടും ആശയത്തോടും അങ്ങേയറ്റം നീതി പുലര്‍ത്തിയിരുന്നു. കൂടാതെ, അവയില്‍ പലതും കാലത്തെ അതിജീവിക്കുന്ന മികച്ച രചനകളാണെന്ന സവിശേഷത കൂടിയുണ്ട്. റഹ്മാന്‍ മുന്നൂര് വിവര്‍ത്തകനോ ഗ്രന്ഥകാരനോ മാത്രമല്ല പത്രപ്രവത്തകന്‍,ഗാന രചയിതാവ്, നാടകകൃത്ത്, ഗവേഷകന്‍ എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച പണ്ഡിതനായിരുന്നു.

പത്രപ്രവര്‍ത്തന രംഗത്ത് മൂന്നു പതിറ്റാണ്ട് നീണ്ടുനിന്ന ഔദ്യോഗിക ജീവിതത്തിനിടയില്‍ കേരള ജമാഅത്തെ ഇസ്‌ലാമിയുടെ മിക്ക പ്രസിദ്ധീകരണങ്ങളിലും എഡിറ്റോറിയല്‍ വിഭാഗത്തില്‍ ഉന്നത സ്ഥാനങ്ങള്‍ വഹിച്ചു. ഇടക്കാലത്ത് സൗത്ത് വിഷന്‍, ധര്‍മധാര തുടങ്ങിയ ദൃശ്യമാധ്യമങ്ങളുടെ ചുമതലയും അദ്ദേഹം വഹിക്കുകയുണ്ടായി. പി.ടി നടത്തിയിരുന്ന ബോധനം െ്രെതമാസിക മലയാളത്തിലെ കിടയറ്റ ഗവേഷണ ജേണലായിരുന്നു. യശഃശരീരനായ പ്രമുഖ എഴുത്തുകാരന്‍ എന്‍.പി. മുഹമ്മദ് അതിനെ അഭിനന്ദിക്കുകയുണ്ടായി.

ഐ.പി.എച്ച് എഡിറ്ററായിരിക്കെ ഔദ്യോഗികമായി ജോലിയില്‍നിന്ന് പിരിഞ്ഞതിനുശേഷം കേരള ജമാഅത്തെ ഇസ്‌ലാമിയുടെ ചരിത്ര രചനയില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നതിനിടയില്‍ അസുഖബാധിതനായത് കാരണം അത് തുടരാനായില്ല. തസവ്വുഫിനെ കുറിച്ചടക്കം ഇസ്‌ലാമിക വിജ്ഞാന കോശത്തില്‍ എഴുതിയ നിരവധി ലേഖനങ്ങളും പ്രബോധനത്തില്‍ ഖുര്‍ആനിലെ 19 എന്ന സംഖ്യയെ കുറിച്ച് മുട്ടാണിശ്ശേരില്‍ കോയാക്കുട്ടി മൗലവിയുമായി നടത്തിയ ദീര്‍ഘമായ സംവാദവും പി.ടിയിലെ ഗവേഷകനെ അടയാളപ്പെടുത്തുന്നതാണ്.

ഗാന രചയിതാവെന്ന നിലയില്‍ യു.കെ.അബൂസഹ്‌ലയുടെ യഥാര്‍ഥ പിന്‍ഗാമിയാണ് റഹ് മാന്‍ മൂന്നൂര്. 'ഈ തമസ്സിന്നപ്പുറത്തൊരു വെളിച്ചമുണ്ടോ', 'പൂജാ പാട്ടുകളല്ല...' തുടങ്ങിയവ അദ്ദേഹത്തിന്റെ ഹിറ്റുകളാണ്. മീഡിയ വണ്‍ പതിനാലാം രാവ് റിയാലിറ്റി ഷോയില്‍ പി.ടിയുടെ പല പാട്ടുകളും മത്സരാര്‍ഥികള്‍ ആലപിച്ചിരുന്നു. നാടകരചന രംഗത്ത് അബു വളയങ്കുളം സംവിധാനം ചെയ്ത് അവതരിപ്പിച്ച 'മൗദൂദി' ശ്രദ്ധേയമായിരുന്നു. പി.ടിയുടെ നാടകമോ സംഗീത ശില്‍പമോ ഇല്ലാത്ത ഇസ്‌ലാമിയകോളജ്, മദ്‌റസ പരിപാടികളൊന്നും ഒരു കാലത്തുണ്ടായിരുന്നില്ല.ചില ടെലിവിഷന്‍ പരിപാടികളുടെ തിരക്കഥയും പി.ടി തയാറാക്കിയിരുന്നു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (18 minutes ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (26 minutes ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (2 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (2 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (2 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (2 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (2 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (2 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (3 hours ago)

നടി ലക്ഷ്മിപ്രിയയുടെ വര്‍ഗീയത നിറഞ്ഞ ആരോപണങ്ങളില്‍ മറുപടിയുമായി ഉഷ എന്ന ഹസീന ഹനീഫ്  (3 hours ago)

കാമുകനെ കൂട്ടുപിടിച്ച് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയെന്ന് യുവതിയുടെ മൊഴി  (3 hours ago)

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി  (4 hours ago)

എല്ലാം ചെറിയ ചെറിയ കാര്യങ്ങളല്ലേ? എല്ലാ പ്രശ്‌നങ്ങളും ശരിയാവും, ശരിയാവണമല്ലോ: 'അമ്മ' വിവാദങ്ങളില്‍ മമ്മൂട്ടിയുടെ മറുപടി  (4 hours ago)

പള്‍സ് പോളിയോ ജൂണ്‍ 28ന്  (4 hours ago)

പ്രവാസികൾക്ക് ആഘോഷം യുഎഇ യിൽ 'ചീറിപ്പായാൻ' ഇത്തിഹാദ് റെയിൽ എത്തി !! ബുക്കിങ്ങിന് വൻ തിരക്ക് കന്നി യാത്ര ജൂൺ 30 ചൊവ്വാഴ്ച  (4 hours ago)

Malayali Vartha Recommends