പതിനെട്ടാം പടിക്ക് താഴെ പൂജകൾ നിർത്തിവെച്ച് തന്ത്രിമാരും മേല്‍ശാന്തിയും ഒഴികെയുള്ള പരികര്‍മ്മികൾ ശരണം വിളികളുമായി പ്രതിഷേധിക്കുന്നു...

പൂജകൾ ബഹിഷ്‌കരിച്ച് പാരികർമ്മികളുടെ പ്രതിഷേധം. സന്നിധാനത്ത് സംഘർഷം. ശക്തമായ പ്രതിഷേധമാണ് സന്നിധാനത്ത് നടക്കുന്നത്. യുവതികളെ മടക്കി അയക്കുന്നതുവരെ ഉപരോധ സമരം നടത്താനാണ് തന്ത്രിമാരുടെ തീരുമാനം. ആചാരലംഘനം നടന്നാൽ നടയടച്ച് താക്കോല്‍ ഏല്‍പ്പിക്കണമെന്ന് തന്ത്രി കണ്ഠര് രാജീവരിന് പന്തളം കൊട്ടാരത്തിന്റെ കർശന നിർദ്ദേശം നൽകിയിരുന്നു. എന്നാൽ അതല്ലാം തന്നെ ആത്മ സംയമനത്തോടെ പാലിച്ചിട്ടും യുവതികൾ പിന്മാറാൻ തയ്യാറാകാതിരുന്നതോടെയാണ് തന്ത്രിമാർ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
താന്ത്രിമായും മേല്ശാന്തികളും ഒഴികെയുള്ള പാരികർമ്മികളാണ് പതിനെട്ടാം പടിക്ക് തൊട്ടുതാഴെ ഒരുമിച്ച് ചേർന്ന് ശരണം വിളിച്ച് പ്രതിഷേധിക്കുന്നത്. പത്തിനും അമ്പതിനും ഇടയ്ക്കുള്ള യുവതികൾ മല ചവിട്ടുന്നത് ആചാര ലംഘനമാണെന്ന് ഇവർ പറഞ്ഞിരുന്നു. പരസ്യ പ്രസ്താവനയുമായി ഇവർ രംഗത്ത് എത്തിയിരുന്നില്ലെങ്കിലും ആചാര ലംഘനം നടത്തിയതോടെയാണ് പത്ത് മിനിറ്റ് മുമ്പാണ് പൂജകള്‍ നിര്‍ത്തിവച്ച് സന്നിധാനത്തെയും മാളികപുറത്തെയും പരികര്‍മ്മികള്‍ ശരണം വിളിയുമായി പ്രതിഷേധിക്കണമെന്ന തീരുമാനം എടുത്തത്.
സ്ത്രീകള്‍ നടപ്പന്തലിന് സമീപം വരെ യുവതികള്‍ എത്തിയതോടെയാണ് പ്രതിഷേധവുമായി പരികര്‍മ്മികള്‍ രംഗത്ത് വന്നത്. തന്ത്രിമാരും മേല്‍ശാന്തിയും ഒഴികെ എല്ലാ പരികര്‍മ്മികളും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. യുവതികള്‍ പിന്മാറുന്നത് വരെ പ്രതിഷേധം തുടരുമെന്നാണ് ശരണം വിളിച്ചു കൊണ്ട് പ്രതിഷേധിക്കുന്ന പരികര്‍മ്മികളുടെ നിലപാട്. തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധത്തിലാണ് പ്രതിഷേധം പരികര്‍മ്മികള്‍ നടത്തുന്നത്. ശബരിമലയിലൂടെ ചരിത്രത്തിലാദ്യമായിട്ടാണ് പരികര്‍മ്മികളുടെ ഇത്തരത്തിലുള്ള പ്രതിഷേധമെന്നതും ശ്രദ്ധേയമാണ്.
https://www.facebook.com/Malayalivartha






















