രണ്ട് സ്ത്രീകള്‍ സന്നിധാനത്തെത്തിയതോടെ പ്രതിഷേധം ആളിക്കത്തുമ്പോൾ കേരളം വല്ലാത്തൊരു അവസ്ഥയിലേക്ക്; പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ ഡിജിപി ഗവർണറെ കാണുന്നു... ഇരുവരുടെയും കൂടിക്കാഴ്ച്ച നിർണ്ണായകം

സുപ്രീം കോടതി വിധിയെ തുടര്‍ന്ന് സന്നിധാനത്തേക്ക് പുറപ്പെട്ട രണ്ട് സ്ത്രീകള്‍ സന്നിധാനത്തെത്തിയതോടെ പ്രതിഷേധം ശക്തമാകുകയാണ്. രഹ്നയ്‌ക്കൊപ്പം ആന്ധ്രസ്വദേശിയായ മാധ്യമപ്രവര്‍ത്തക കവിതയും ശബരിമലയിൽ പോലീസ് സന്നാഹത്തോടെയാണ് എത്തിയിരിക്കുന്നത്. കേരളത്തിലെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് ഡിജിപി ഗവർണറെ കാണുന്നത്. ഈ കുടിക്കാഴ്ച്ചയിൽ തന്ത്രപ്രധാനമായ എന്ത് തീരുമാനം വേണമെങ്കിലും എടുക്കാം. സന്നിധാനത്ത് യാതൊരു കാരണവശാലും പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കില്ലെന്ന് നിലപാടുമായി പരികര്‍മ്മികളും. ശബരിമല സന്നിധാനത്ത് മേല്‍ശാന്തിയുടെയും തന്ത്രിയുടെയും മഠത്തിലുള്ള പരികര്‍മ്മികള്‍ 18 ാം പടിക്ക് താഴെയായിരുന്ന് പ്രതിഷേധിക്കുന്നു. പൂജാകര്‍മ്മങ്ങള്‍ നിന്ന് വിട്ടു നിന്നു കൊണ്ടാണ് പരികര്‍മ്മികളുടെ പ്രതിഷേധം.
ശരണം വിളിച്ചു കൊണ്ടാണ് പൂജകള്‍ നിര്‍ത്തിവച്ച് സന്നിധാനത്തെയും മാളികപുറത്തെയും പരികര്‍മ്മികള്‍ പ്രതിഷേധിക്കുന്നത്. സ്ത്രീകള്‍ നടപ്പന്തലിന് സമീപം വരെ യുവതികള്‍ എത്തിയതോടെ പ്രതിഷേധവുമായി പരികര്‍മ്മികള്‍ രംഗത്ത് വന്നു. തന്ത്രിമാരും മേല്‍ശാന്തിയും ഒഴികെ എല്ലാ പരികര്‍മ്മികളും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. യുവതികള്‍ പിന്മാറുന്നത് വരെ പ്രതിഷേധം തുടരുമെന്നാണ് ശരണം വിളിച്ചു കൊണ്ട് പ്രതിഷേധിക്കുന്ന പരികര്‍മ്മികളുടെ നിലപാട്. രാവിലെ 10 നാണ് ഇവരുടെ പ്രതിഷേധം തുടങ്ങിയത്. തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധത്തിലാണ് പ്രതിഷേധം പരികര്‍മ്മികള്‍ നടത്തുന്നത്. ശബരിമലയിലൂടെ ചരിത്രത്തിലാദ്യമായിട്ടാണ് പരികര്‍മ്മികളുടെ ഇത്തരത്തിലുള്ള പ്രതിഷേധമെന്നതും ശ്രദ്ധേയമാണ്.
https://www.facebook.com/Malayalivartha






















