ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്ന് വ്യവസായ വകുപ്പ് മന്ത്രി

ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍. എല്ലാതരം വിശ്വാസികളെയും ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും ഇ.പി വ്യക്തമാക്കി. സുപ്രീംകോടതി വിധി നടപ്പാക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ആര്‍.എസ്.എസ് നിയോഗിച്ച പിടിച്ചുപറിക്കാരും ക്രിമിനലുകളുമാണ് ഇപ്പോള്‍ ശബരിമലയില്‍ പ്രശ്‌നമുണ്ടാക്കുന്നതെന്നും ഇ.പി പറഞ്ഞു.
രണ്ട് യുവതികള്‍ കനത്ത സുരക്ഷയില്‍ ശബരിമലയില്‍ നടപ്പന്തല്‍ വരെ എത്തിയതിന് പിന്നാലെയാണ് ഇ.പി ജയരാജന്റെ പ്രതികരണം. മോജോ ടിവി എന്ന തെലുങ്ക് ചാനലിന്റെ റിപ്പോര്‍ട്ടര്‍ ഹൈദരാബാദ് സ്വദേശി കവിതയും എറണാകുളം സ്വദേശിയായ രഹ്‌ന ഫാത്തിമയുമാണ് ശബരിമലയിലേക്ക് ഇന്ന് എത്തിയത്.
"
https://www.facebook.com/Malayalivartha






















