Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

നൂറ്റാണ്ടുകളോളം ആയുസുള്ള ആമകള്‍ കുട്ടനാടന്‍ ജലാശയങ്ങളില്‍ ചത്തൊടുങ്ങുന്നു

19 OCTOBER 2018 10:47 AM IST
മലയാളി വാര്‍ത്ത

ആമയെ പിടിക്കലും വിപണനം നടത്തലും നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും കുട്ടനാട്ടിലെ കള്ളുഷാപ്പുകളിലും, ഹോട്ടലുകളിലും, ഹോം സ്‌റ്റേകളിലും, ഹൗസ്‌ബോട്ടുകളിലും ഇഷ്ടഭോജ്യമാണ് ആമയിറച്ചി. അജ്ഞാത രോഗത്താല്‍ മുന്‍കാലങ്ങളില്‍ മത്സ്യങ്ങള്‍ ചത്തൊടുങ്ങിയിരുന്നു. ഒരു ഇടവേളക്ക് ശേഷമാണ് ഇപ്പോള്‍ നൂറ്റാണ്ടുകളോളം ആയുസുള്ള ആമകള്‍ ചത്തൊടുങ്ങുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ആമപിടുത്തവും വിപണനവും നടക്കുന്നത്. കിലോയ്ക്ക് 350 രൂപയോളം വിലയാണ് ഈടാക്കുന്നത്. 270 ഇനം വംശജാതികളാണ് ആമകള്‍ക്കുള്ളത്. കരയാമ, വെളുത്താമ എന്നീ രണ്ട് തരത്തിലുള്ള ആമകളാണ് ഇവിടെ സുലഭമായി ലഭിക്കുന്നത്.

കുളങ്ങളിലോ, പാടശേഖരങ്ങളിലോ വെള്ളത്തിന് സമീപമുള്ള സ്ഥലങ്ങളിലോ ആണ് വന്യജീവിയുടെ പട്ടികയില്‍പ്പെടുന്ന ഉരഗ വര്‍ഗ്ഗത്തില്‍പ്പെട്ട ആമകളെ കണ്ടുവരുന്നത്. ആമകള്‍ക്കുണ്ടാകുന്ന അഞ്ജാത രോഗം കുട്ടനാട് അപ്പര്‍ കുട്ടനാടന്‍ മേഖലയില്‍ പടരുന്നത് ആശങ്കയ്ക്ക് ഇടവരുത്തുന്നുണ്ട്. കൈനകരി, ചമ്പക്കുളം, നെടുമുടി എന്നിവിടങ്ങളില്‍ ജൂലൈയില്‍ അജ്ഞാത രോഗത്താല്‍ ആമകള്‍ ചത്തൊടുങ്ങിയിരുന്നു. എന്നാല്‍, ഈ ആഴ്ചകളിലാണ് ചെറുതന, പള്ളിപ്പാട്, വീയപുരം തുടങ്ങിയ പ്രദേശങ്ങളില്‍ നിത്യേനയെന്നോണം നിരവധി ആമകള്‍ ചത്തൊടുങ്ങിയത്.

പാടശേഖരങ്ങളുടെ ഓരത്ത് നിന്നും ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് അഴുകിയ നിലയില്‍ ആമകളെ നാട്ടുകാര്‍ കണ്ടെത്തിയത്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മാരാരിക്കുളം വടക്ക് പഞ്ചായത്തിലും കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തിലുമാണ് ഏറ്റവും കൂടുതല്‍ ആമകള്‍ ചത്തു പൊങ്ങിയത്. ഈ പ്രദേശങ്ങളില്‍ ജന്തുശാസ്ത്ര വിദ്യാര്‍ഥികളും പ്രകൃതി സ്‌നേഹികളും ഫീല്‍ഡ് സര്‍വ്വേയ്ക്കായും കൂടാതെ മൃഗസംരക്ഷണ വകുപ്പിന്റെ അനുവാദത്തോടെ മൃഗ ഡോക്ടര്‍മാര്‍ പഠനങ്ങള്‍ക്കായും സ്വയം തയ്യാറായി വന്നിരുന്നു.

ആമയിറച്ചി കഴിച്ച ഇതര ജീവികള്‍ ചത്ത് വീണത് ജനങ്ങളില്‍ ഭീതിപരത്തുന്നുണ്ട്. ആമയിറച്ചി കഴിച്ചെന്നു സംശയിക്കുന്ന നായ ഇവിടെ ചത്തിരുന്നു. കഞ്ഞിക്കുഴി കണ്ണര്‍കാട്ട് ആമയെ ആഹാരമാക്കിയ തെരുവ് നായയാണ് ചത്തതെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍, ആമ ഇറച്ചി കഴിച്ചതാണ് നായ ചാകാന്‍ കാരണമെന്നത് സംബന്ധിച്ചു സ്ഥിരീകരണമില്ല. തിരുവല്ലയിലെ ഏവിയന്‍ ഡിസീസ് ഡയനോഗ്സ്റ്റിക് ലബോറട്ടറിയില്‍ അയച്ച ചത്ത ആമയെ പരിശോധിച്ചെങ്കിലും മാംസം അഴുകിയതിനാല്‍ ഫലം കണ്ടെത്താനായില്ല.

വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കഞ്ഞിക്കുഴിയിലെ കണ്ണര്‍കാട് നിന്ന് കണ്ടെത്തിയ രോഗം ബാധിച്ച രണ്ട് ആമകളില്‍ ഒന്ന് നിരീക്ഷണത്തിലിരിക്കെ ചത്തിരുന്നു. ജലാശയങ്ങളിലെ മലിനീകരണമാണ് ആമകള്‍ക്ക് രോഗം ബാധിക്കാന്‍ കാരണമെന്നും വിവരമുണ്ട്. എന്നാല്‍, ശുദ്ധജലത്തിലും ആമകള്‍ ചത്ത് പൊങ്ങുന്നതും നിത്യസംഭവമാണെ നാട്ടുകാര്‍ പറയുന്നു. കുട്ടനാട്ടില്‍ പക്ഷിപ്പനി കാരണം താറാവുകളും, കോഴികളും ചത്തൊടുങ്ങിയിരുന്നു. അതുപോലെ മത്സ്യങ്ങള്‍ക്ക് അഴുകല്‍ രോഗവുംപിടിപെട്ടിരുന്നു. പുല്ല്, പഴം, ഇല, ചെറുമീനുകള്‍ എന്നിവ ഭക്ഷിക്കുന്ന ആമകള്‍ ഉപദ്രവകാരികളല്ല. ഔഷധ ഗുണമുള്ള ഇറച്ചിയാണിതിന്റേത്. വംശനാശ ഭീഷണി നേരിടുന്ന ആമകളെ സംരക്ഷിക്കാനും രോഗകാരണം തിരിച്ചറിയാനുമുള്ള ശ്രമത്തിലാണ് അധികൃതര്‍. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (18 minutes ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (26 minutes ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (2 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (2 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (2 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (2 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (2 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (2 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (3 hours ago)

നടി ലക്ഷ്മിപ്രിയയുടെ വര്‍ഗീയത നിറഞ്ഞ ആരോപണങ്ങളില്‍ മറുപടിയുമായി ഉഷ എന്ന ഹസീന ഹനീഫ്  (3 hours ago)

കാമുകനെ കൂട്ടുപിടിച്ച് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയെന്ന് യുവതിയുടെ മൊഴി  (3 hours ago)

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി  (4 hours ago)

എല്ലാം ചെറിയ ചെറിയ കാര്യങ്ങളല്ലേ? എല്ലാ പ്രശ്‌നങ്ങളും ശരിയാവും, ശരിയാവണമല്ലോ: 'അമ്മ' വിവാദങ്ങളില്‍ മമ്മൂട്ടിയുടെ മറുപടി  (4 hours ago)

പള്‍സ് പോളിയോ ജൂണ്‍ 28ന്  (4 hours ago)

പ്രവാസികൾക്ക് ആഘോഷം യുഎഇ യിൽ 'ചീറിപ്പായാൻ' ഇത്തിഹാദ് റെയിൽ എത്തി !! ബുക്കിങ്ങിന് വൻ തിരക്ക് കന്നി യാത്ര ജൂൺ 30 ചൊവ്വാഴ്ച  (4 hours ago)

Malayali Vartha Recommends