Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

ട്രോമ റിസ്‌ക്യൂ ഇന്‍ഷ്യേറ്റീവ് ഹെല്‍പ് ലൈന്‍ നമ്പർ 9188100100 അപകട രക്ഷയ്ക്ക് പര്യാപ്തം

19 OCTOBER 2018 02:35 PM IST
മലയാളി വാര്‍ത്ത

ട്രോമ റിസ്‌ക്യൂ ഇന്‍ഷ്യേറ്റീവ്(ടി.ആര്‍.ഐ.) ഹെല്‍പ് ലൈന്‍ നമ്പരായ 9188100100 അപകട രക്ഷയ്ക്ക് ഏറെ ഗുണം ചെയ്യുമെന്നും പൊതുജനങ്ങള്‍ ഇത് വേണ്ടവിധം പ്രയോജനപ്പെടുത്തണമെന്നും ലോക ട്രോമാ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാറില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. നിലവില്‍ കേരളത്തിലെ എല്ലാ ജില്ലകളിലുമുള്ള ആംബുലന്‍സുകള്‍ ഈ ശൃംഖലയുമായി ബന്ധിപ്പിച്ചിട്ടുണ്ട്.

ചെറുപ്പക്കാരും മധ്യവയസ്‌കരും ഏറ്റവുമധികം മരിക്കുന്നതുന്നതിന് പ്രധാന കാരണം റോഡപകടങ്ങളാണെന്ന് ഐ.എം.എ. തിരുവനന്തപുരം പ്രസിഡന്റ് ഡോ. ജോണ്‍ പണിക്കര്‍ പറഞ്ഞു. നല്ലരീതിയില്‍ ഉണങ്ങാതെയുള്ള ദീര്‍ഘദൂര ഡ്രൈവിംഗും സുരക്ഷിത മാര്‍ഗം അബലംബിക്കാതും ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നതുമാണ് അപകടങ്ങള്‍ക്ക് പ്രധാന കാരണം. അതേസമയം റോഡപകടങ്ങള്‍ പൂര്‍ണമായും തടയാവുന്നതുമാണ്. സെമിനാറില്‍ പങ്കെടുത്ത വിദഗ്ധരുടെ അഭിപ്രായം ക്രോഡീകരിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതാണെന്നും ഡോ. ജോണ്‍ പണിക്കര്‍ അറിയിച്ചു

അപകടം നടക്കുന്ന സ്ഥലത്തിന് തൊട്ടടുത്തുള്ള ആംബുലന്‍സിനെ വീക്ഷിക്കുവാനും വിന്യസിക്കുവാനും ടി.ആര്‍.ഐ. നെറ്റുവര്‍ക്ക് വഴി സാധിക്കുമെന്ന് സെക്രട്ടറി ഡോ. ശ്രീജിത്ത് എന്‍. കുമാര്‍ വിശദീകരിച്ചു. സര്‍ക്കാര്‍ ഇത്തരത്തിലൊരു നെറ്റുവര്‍ക്കിന്റെ പണിപ്പുരയിലാണെന്നും നിലവില്‍ ഇത്തരം ശൃംഖലകള്‍ അനിവാര്യമാണെന്ന് ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ഐ.എ.എസ്. അഭിപ്രായപ്പെട്ടു.

അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ ആംബുലന്‍സുകള്‍ക്ക് മികച്ച പരിശീലനം നല്‍കിവരുന്നുണ്ടെന്ന് ടി.ആര്‍.ഐ. ചെയര്‍മാന്‍ ജേക്കബ് പുന്നൂസ് പറഞ്ഞു. ഇതിന് പുറമേ നാട്ടുകാര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും പരിശീലനം നല്‍കണമെന്നും അതിന് ഐ.എം.എ. മുന്‍കൈയെടുക്കുമെന്നും ഡോ. മാര്‍ത്താണ്ഡപ്പിള്ള അഭിപ്രായപ്പെട്ടു. ഐ.എം.എ.യുടെ ടി.ആര്‍.ഐ. സേവനത്തിന് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.

മുന്‍ മന്ത്രി പന്തളം സുധാകരന്‍, ആര്‍.എസ്.പി. ജനറല്‍ സെക്രട്ടറി ടി.ജെ. ചന്ദ്രചൂഡന്‍, ജോണ്‍ മുണ്ടക്കയം, ജോര്‍ജ് ഓണക്കൂര്‍, ഡോക്ടര്‍മാരായ എം.ഐ. സഹദുള്ള, ആര്‍.സി. ശ്രീകുമാര്‍, ആര്‍. ഉണ്ണികൃഷ്ണന്‍, വാസുദേവന്‍, ഡാനിഷ് സലിം, ഷിജു സ്റ്റാന്‍ലി, പരമേശ്വരന്‍, മുന്‍ ഡിജിപി ചന്ദ്രശേഖര്‍, ഇ.എം. നജീബ്, രഘുചന്ദ്രന്‍ നായര്‍, ശശികുമാര്‍, പ്രൊഫ. ചെറിയാന്‍ പണിക്കര്‍, ആംബുലന്‍സ് ഓണേഴ്‌സ് ഡ്രൈവേഴ്‌സ് അസോ, കേരള ആംബുലന്‍സ് ഡ്രൈവേഴ്‌സ് ആന്റ് ടെക്‌നീഷ്യന്‍ അസോ. ഭാരാവാഹികള്‍ എന്നിവരും സെമിനാറില്‍ പങ്കെടുത്തു.

ലോക ട്രോമ കെയര്‍ ദിനത്തോടനുബന്ധിച്ച് ഐ.എംഎയാണ് മാസ്‌കറ്റ് ഹോട്ടലില്‍ സെമിനാര്‍ സംഘടിപ്പിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (44 minutes ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (45 minutes ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (47 minutes ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (54 minutes ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (1 hour ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (1 hour ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (1 hour ago)

നടി ലക്ഷ്മിപ്രിയയുടെ വര്‍ഗീയത നിറഞ്ഞ ആരോപണങ്ങളില്‍ മറുപടിയുമായി ഉഷ എന്ന ഹസീന ഹനീഫ്  (2 hours ago)

കാമുകനെ കൂട്ടുപിടിച്ച് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയെന്ന് യുവതിയുടെ മൊഴി  (2 hours ago)

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി  (3 hours ago)

എല്ലാം ചെറിയ ചെറിയ കാര്യങ്ങളല്ലേ? എല്ലാ പ്രശ്‌നങ്ങളും ശരിയാവും, ശരിയാവണമല്ലോ: 'അമ്മ' വിവാദങ്ങളില്‍ മമ്മൂട്ടിയുടെ മറുപടി  (3 hours ago)

പള്‍സ് പോളിയോ ജൂണ്‍ 28ന്  (3 hours ago)

പ്രവാസികൾക്ക് ആഘോഷം യുഎഇ യിൽ 'ചീറിപ്പായാൻ' ഇത്തിഹാദ് റെയിൽ എത്തി !! ബുക്കിങ്ങിന് വൻ തിരക്ക് കന്നി യാത്ര ജൂൺ 30 ചൊവ്വാഴ്ച  (3 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തിൽ പ്രതികരിച്ച് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ.  (3 hours ago)

'ആ നരകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ മൂന്ന് പേരെയും വെട്ടിത്തുണ്ടമാക്കി  (3 hours ago)

Malayali Vartha Recommends