Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

ഞാൻ റിക്കോഡ്‌ ഉണ്ടാക്കാൻ പോയെന്നു പറയുന്ന ഊളകളോട് ! ; സോഷ്യൽമീഡിയയിൽ മതനിന്ദനടത്തിയെന്ന കേസിന്റെ ഉമ്മാക്കിയൊക്കെ അവിടെയിരുന്നോട്ടെ; ശബരിമലയിൽ സ്ത്രീകൾ പലതവണ കയറിയിട്ടുണ്ടെന്ന് കോടതിയിൽപോലും തെളിഞ്ഞകര്യമല്ലേ ? പിന്നെ ശബരിമലയിൽ കയറിയ ആദ്യവനിത ഞാനാകുന്നത് എങ്ങനെ ?; സോഷ്യൽമീഡിയയിൽ പൊട്ടിത്തെറിച്ച് ചേർത്തല സ്വദേശി ലിബി

19 OCTOBER 2018 04:32 PM IST
മലയാളി വാര്‍ത്ത

യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയിൽ പ്രതിഷേധം അറിയിച്ച് കേരളത്തിലങ്ങോളമിങ്ങോളം നിരവധി പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളുമാണ് അരങ്ങേറിയത്. തുലാമാസ പൂജകൾക്കായി ശബരിമല തുറന്നതോടെ അയ്യപ്പനെ കാണാനെത്തിയ യുവതികളെ പ്രതിഷേധക്കാർ തിരിച്ചിറക്കുകയുണ്ടായി.

അയ്യപ്പനെ കാണാൻ ഇരുമുടിയേന്തി എത്തിയെങ്കിലും പ്രതിഷേധം കാരണം തിരികെ മടങ്ങേണ്ടി വന്ന ചേർത്തല സ്വദേശി ലിബി തന്റെ കടുത്ത പ്രതിഷേധമറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ്. താൻ ശബരിമലയിലെത്താൻ ശ്രമിച്ച ആദ്യ വനിതയല്ലെന്നും ഇതിനു മുൻപും നിരവധി യുവതികൾ ശബരിമലയിൽ കയറിയിട്ടുണ്ടെന്നും ലിബി പറയുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ലിബി പൊട്ടിത്തെറിച്ചത്.

ശബരിമലയിൽ ആദ്യമായിട്ടാണ് സ്ത്രീകയറുന്നത് എന്നു പ്രചരിപ്പിക്കുന്നതുതന്നെ മറ്റുകഥകൾ പോലെത്തന്നെ ശുദ്ധ തട്ടിപ്പാണെന്ന് കോടതിയ്ക്ക് തന്നെ ബോധ്യം വന്ന സംഗതിയാണെന്നും വീണ്ടും അങ്ങനെ പ്രചരിപ്പിക്കുന്നത് ഒരു വിശ്വസിക്കലും വിശ്വസിപ്പിക്കലും മാത്രമാണെന്നും ലിബി തുറന്നടിക്കുന്നു.

ലിബിയുടെ ഫേസ്ബുക്ക് പോസ്റ്റ്.........

ഞാൻ റിക്കോഡ്‌ ഉണ്ടാക്കാൻ പോയെന്നു പറയുന്ന ഊളകളോട് ,
ശബരിമലയിൽ സ്ത്രീകൾ പലതവണ കയറിയിട്ടുണ്ടെന്ന് കോടതിയിൽപോലും തെളിഞ്ഞകര്യമല്ലേ ?പിന്നെ ശബരിമലയിൽ കയറിയ ആദ്യവനിത ഞാനാകുന്നത് എങ്ങനെ ? "91 വരെ മണ്ഡലമകരവിളക്ക് കാലം ഒഴികെ സ്ത്രീകളെ പ്രവേശിപ്പിച്ചിരുന്നു" എന്ന തന്ത്രിയുടെ മൊഴിതന്നെയുണ്ട്.അതിനുശേഷവും പലരും പോയിരുന്നു.അയ്യപ്പന് സ്ത്രീകളെകാണുമ്പോൾ പോകുന്ന ബ്രഹ്മചര്യം ഉണ്ടെങ്കിൽ അതെപ്പോഴെ പോയിരുന്നുഎന്ന് തന്ത്രിയുടെയും ദേവസ്വം ബോർഡിന്റെയും മൊഴിതന്നെ സാക്ഷ്യപ്പെടുത്തുന്നു.പിന്നേ അയ്യപ്പന്റെ ചാരിത്ര്യം കളയാനും ആദ്യമായി ശബരിമലയ്ക്ക് പോകുകയും ചെയ്തത്.

ശബരിമല വിഷയം ഉന്നയിച്ച് പത്തനംതിട്ടയിൽ ക്രമസമാധാനം തന്നെ കയ്യിലെടുത്ത സംഘികൾ കേസ് ഒഴിവാക്കാൻ പേടിച്ച് ഒരുസ്ത്രീയും വരില്ല എന്ന കണക്കുകൂട്ടലിൽ പുതിയ അടവും 'സത്യാഗ്രഹവുമായി വരുന്നവരെ ബോധവൽക്കരണാ നടത്തി തിരിച്ചയക്കും' എന്ന് പോലീസിനെ ധരിപ്പിച്ച ആർത്തവ ലഹള നേതാവിന്റെ നാടകം കളിച്ചു രക്ഷപെടാൻ ഉള്ള ഉഡായിപ്പ് പൊളിഞ്ഞുപോയത് ഞങ്ങൾ ആറു സ്ത്രീകൾ ഈ വെല്ലുവിളിയിലും ശബരിമലയിൽ എത്തിയതോടെയാണ്. തുടർന്നുണ്ടായ സംഭവവികാസങ്ങളാണ് രണ്ടാം വിമോചനസമക്കാരെ പോലീസ് ഓടിച്ചിട്ട് തല്ലാനും ആർത്തവലഹള നേതാവ് അകത്താകാനും ഇടയാക്കിയത്.

ഒരു സ്ത്രീയും ചെന്നില്ലായിരുന്നു എങ്കിൽ സർക്കാരും ആർത്തവ ലഹളക്കാരും അതുപറഞ്ഞു രക്ഷപ്പെടുമായിരുന്നു.ഇപ്പോൾ വിധിനടപ്പാക്കപ്പെട്ടിട്ടുണ്ട്.അത് സർക്കാർ തന്നെ കോടതിയിലോ, അതല്ലെങ്കിൽ കയറിയ സ്ത്രീതന്നെയോ രണ്ടു ദിവസത്തിനുള്ളിൽ വെളിപ്പെടുത്തിക്കോളും" ശബരിമല നേരും നെറിയും" എന്നപേരിൽ ശബരിമലയിൽ കയറിയ സ്ത്രീതന്നെ പുസ്തകമിറക്കുമെന്നും അറിയിച്ചിട്ടുണ്ട്. അവരുടെ ജീവന് സുരക്ഷാ ഭീഷണിയുള്ളതിനാൽ തത്കാലം ഞാനായിട്ട് പേര് വെളിപ്പെടുത്തുന്നില്ല.

ശബരിമലയിൽ ആദ്യമായിട്ടാണ് സ്ത്രീകയറുന്നത് എന്നു പ്രചരിപ്പിക്കുന്നതുതന്നെ മാറ്റുകഥകൾ പോലെത്തന്നെ ശുദ്ധ തട്ടിപ്പാണെന്ന് കോടതിയ്ക്ക് തന്നെ ബോധ്യം വന്ന സംഗതിയാണ്, വീണ്ടും അങ്ങനെ പ്രചരിപ്പിക്കുന്നത് ഒരുവിശ്വസിക്കലും വിശ്വസിപ്പിക്കലും മാത്രമാണ്.

ഞങ്ങൾ ശബരിമലയിൽ പോയതെന്തിനെന്ന് പലതവണ വ്യക്തമാക്കിയതാണ്.അക്കാര്യത്തിൽ ആരെന്തുധരിച്ചാലും എന്ത് പ്രചരിപ്പിച്ചാലും എനിക്ക് ഒന്നുമില്ല. എനിക്കാരുടെയും യുക്തിവാദി സർട്ടിഫിക്കറ്റോ സദാചാര സർട്ടിഫിക്കറ്റോ വേണ്ട.എല്ലാവരും എന്നെ അംഗീകരിച്ചിട്ട് ഞാൻ പഞ്ചായത്തിലേക്കോ പാർലമെന്റിലേക്കോ മത്സരിക്കാനും ഉദ്ദേശിക്കുന്നില്ല നിന്റെയൊക്കെ വോട്ടിന് !

സോഷ്യൽമീഡിയയിൽ മതനിന്ദനടത്തിയെന്ന കേസിന്റെ ഉമ്മാക്കിയൊക്കെ അവിടെയിരുന്നോട്ടെ.അതാദ്യമായിട്ടുമല്ല അതിന് കോടതിയിൽ എന്തുവിലയുണ്ടെന്ന് എനിക്കുമാത്രമല്ല അത്തരത്തിൽ കേസുള്ള പലർക്കും വ്യക്തമായിട്ടുള്ളതാണല്ലോ? ഫാസിസത്തിന്റെ കൊലവിളിക്ക് മുന്നിലേക്ക് മരിക്കാൻ തയ്യാറായിപ്പോയ ഞങ്ങൾക്കാണോ ഫാസിസ്റ്റുകളുടെ ഒലത്തിയ കേസിൽ ഭയം?
നിന്നെയൊക്കെക്കൊണ്ട് പറ്റുന്നത് ചെയ്യൂ .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (39 minutes ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (40 minutes ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (42 minutes ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (49 minutes ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (1 hour ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (1 hour ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (1 hour ago)

നടി ലക്ഷ്മിപ്രിയയുടെ വര്‍ഗീയത നിറഞ്ഞ ആരോപണങ്ങളില്‍ മറുപടിയുമായി ഉഷ എന്ന ഹസീന ഹനീഫ്  (2 hours ago)

കാമുകനെ കൂട്ടുപിടിച്ച് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയെന്ന് യുവതിയുടെ മൊഴി  (2 hours ago)

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി  (3 hours ago)

എല്ലാം ചെറിയ ചെറിയ കാര്യങ്ങളല്ലേ? എല്ലാ പ്രശ്‌നങ്ങളും ശരിയാവും, ശരിയാവണമല്ലോ: 'അമ്മ' വിവാദങ്ങളില്‍ മമ്മൂട്ടിയുടെ മറുപടി  (3 hours ago)

പള്‍സ് പോളിയോ ജൂണ്‍ 28ന്  (3 hours ago)

പ്രവാസികൾക്ക് ആഘോഷം യുഎഇ യിൽ 'ചീറിപ്പായാൻ' ഇത്തിഹാദ് റെയിൽ എത്തി !! ബുക്കിങ്ങിന് വൻ തിരക്ക് കന്നി യാത്ര ജൂൺ 30 ചൊവ്വാഴ്ച  (3 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തിൽ പ്രതികരിച്ച് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ.  (3 hours ago)

'ആ നരകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ മൂന്ന് പേരെയും വെട്ടിത്തുണ്ടമാക്കി  (3 hours ago)

Malayali Vartha Recommends