Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

ശബരിമലയെ കലാപ ഭൂമിയാക്കരുത്; ആക്റ്റിവിസ്റ്റുകൾ ശബരിമലയിൽ പോകരുതെന്നത് പാർട്ടിയുടെ നിലപാടല്ല; കോൺഗ്രസ്സും ബി.ജെ.പിയും നടത്തുന്നത് രാഷ്ട്രീയ സമരമെന്ന് കോടിയേരി ബാലകൃഷ്ണൻ

19 OCTOBER 2018 04:36 PM IST
മലയാളി വാര്‍ത്ത

കോടതിവിധിയെ അട്ടിമറിക്കാൻ സംഘടിതമായ ശ്രമം നടക്കുന്നതായി സി.പി.എം.സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ശബരിമലയെ കലാപഭൂമിയാക്കരുത് . വിശ്വാസികളുടെ പേരിൽ നടക്കുന്ന സമരം വിശ്വാസികളെ രക്ഷിക്കാനല്ല .ശബരിമലയെ സംഘർഷ ഭൂമിയാക്കരുത് .സമരങ്ങൾ വിശ്വാസത്തെ ബാധിക്കാത്ത രീതിയിൽ മുന്നോട്ട് പോകണം .സമരം രാഷ്ട്രീയ സമരമായി മാറിയിരിക്കുകയാണ്. കോൺഗ്രസ്സും ബി.ജെ.പിയും നടത്തുന്നത് രാഷ്ട്രീയ സമരമാണ് ഇരുവരുടേയും അവിശുദ്ധ കൂട്ടുകെട്ട് ജനങ്ങൾ മനസ്സിലാക്കണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു .

കോടതിയിൽ കേസ് നടന്നപ്പോൾ എന്തുകൊണ്ട് കോൺഗ്രസ്സും ബി.ജെ.പിയും എതിർത്തില്ല. ശബരിമല വിധിയിൽ കോൺഗ്രസ്സും ബി.ജെ.പിയും എന്തുകൊണ്ട് റിവ്യൂ ഹർജിനൽകുന്നില്ലെന്നും കോടിയേരി ചോദിച്ചു. ശനീശ്വര ക്ഷേത്രത്തിലും ഹാജി അലി ദർഗയിലും സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചത് ബി.ജെ.പിയാണ് .എന്തുകൊണ്ട് ശബരിമല വിഷയത്തിൽ മാത്രം ബി.ജെ.പി ഇരട്ടത്താപ്പ് കാണിക്കുന്നു .അദ്ധേഹം ചോദിച്ചു

പോലീസിനിടയിൽ മതപരമായ ചേരിതിരിവുണ്ടാക്കാൻ സമരക്കാർ ശ്രമിക്കുകയാണ്.പോലീസുകാർക്കെതിരെ മതപരമായ പരാമർശങ്ങൾ ഉന്നയിക്കുന്നതായും കോടിയേരി പറഞ്ഞു .വാട്സാപ്പ് വഴി പ്രചരണം നടത്തി കലാപമുണ്ടാക്കാനുള്ള ഗൂഢനീക്കമാണ് ബി.ജെ.പിയും ആർ .എസ് എസും നടത്തുന്നത് ഇത് ജനങ്ങൾ തിരിച്ചറിയണം .

വാർത്താസമ്മേളനത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിപാടിനെ കോടിയേരി തള്ളി .ആക്റ്റിവിസ്റ്റുകൾ ശബരിമലയിൽ പോകരുതെന്നത് പാർട്ടിയുടെ നിലപാടല്ലന്നും കോടിയേരി പറഞ്ഞു.പ്രതിഷേധങ്ങൾക്കായി സ്ത്രീയായാലും പുരുഷനായാലും മലകയറുന്നത് തെറ്റാണെന്നും കോടിയേരി വ്യക്തമാക്കി.വരുന്ന ദിവസങ്ങളിൽ പ്രക്ഷോഭങ്ങൾക്കെതിരെ സി.പി.എം ശക്തമായ പ്രതിരോധം സംഘടിപ്പിക്കും .എല്ലാ ജില്ലകളിലും വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കുമെന്നും അദ്ധേഹം പറഞ്ഞു .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (41 minutes ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (42 minutes ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (44 minutes ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (51 minutes ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (1 hour ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (1 hour ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (1 hour ago)

നടി ലക്ഷ്മിപ്രിയയുടെ വര്‍ഗീയത നിറഞ്ഞ ആരോപണങ്ങളില്‍ മറുപടിയുമായി ഉഷ എന്ന ഹസീന ഹനീഫ്  (2 hours ago)

കാമുകനെ കൂട്ടുപിടിച്ച് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയെന്ന് യുവതിയുടെ മൊഴി  (2 hours ago)

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി  (3 hours ago)

എല്ലാം ചെറിയ ചെറിയ കാര്യങ്ങളല്ലേ? എല്ലാ പ്രശ്‌നങ്ങളും ശരിയാവും, ശരിയാവണമല്ലോ: 'അമ്മ' വിവാദങ്ങളില്‍ മമ്മൂട്ടിയുടെ മറുപടി  (3 hours ago)

പള്‍സ് പോളിയോ ജൂണ്‍ 28ന്  (3 hours ago)

പ്രവാസികൾക്ക് ആഘോഷം യുഎഇ യിൽ 'ചീറിപ്പായാൻ' ഇത്തിഹാദ് റെയിൽ എത്തി !! ബുക്കിങ്ങിന് വൻ തിരക്ക് കന്നി യാത്ര ജൂൺ 30 ചൊവ്വാഴ്ച  (3 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തിൽ പ്രതികരിച്ച് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ.  (3 hours ago)

'ആ നരകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ മൂന്ന് പേരെയും വെട്ടിത്തുണ്ടമാക്കി  (3 hours ago)

Malayali Vartha Recommends