Widgets Magazine
21
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരത്ത് എൽഡിഎഫിന്റെ സർപ്രൈസ് നീക്കം; സുധീർ കരമന ഇടത് സ്ഥാനാർത്ഥിയായേക്കും...


ബിജെപി പ്രവേശനം വെറും അസംബന്ധം; പിണറായി സർക്കാരിനെ താഴെയിറക്കും": കെ. സുധാകരൻ...


തനിക്കു തുണയാകേണ്ട മറ്റൊരു പെണ്ണിനെ അവര്‍ക്ക് കൊല്ലേണ്ടി വന്നു! സന്തോഷത്തോടെ ജയിലഴിക്കുള്ളിലേക്ക് പോകേണ്ടിവന്നു.. ഈ സംഭവിത്തില്‍ ആരാണ് കുറ്റക്കാര്‍?


എതിരാളികൾക്കൊപ്പത്തിനൊപ്പമെത്തി സണ്ണി ജോസഫിന്റെ റോഡ്‌ഷോ.. ഷാഫി ഫറമ്പിൽ എം.പി.യും സണ്ണിക്കൊപ്പം റോഡ്‌ഷോയിൽ പങ്കാളികളായി...സണ്ണിയുടെ ഭൂരിപക്ഷം അഞ്ചക്കം കടക്കും..


സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾ: അധ്യാപകന്റെ വിവാഹ നിശ്ചയത്തിന് പിന്നാലെ വീട്ടമ്മ കിണറ്റിലേക്ക് ചാടി...

താന്‍ ആക്റ്റിവിസ്റ്റല്ല, ഭക്തയാണ്; അയ്യപ്പനെ കണ്ടിട്ടേ മടങ്ങുവെന്ന് കരുനാഗപ്പള്ളി സ്വദേശിനി; ഭക്തരുടെ പ്രതിഷേധം കനക്കുമ്പോൾ പോലീസ് വട്ടം കറങ്ങുന്നു...

20 OCTOBER 2018 04:11 PM IST
മലയാളി വാര്‍ത്ത

ശബരിമല ദർശനം നടത്താൻ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കരുനാഗപ്പള്ളി സ്വദേശിനിയായ ദളിത് ഫെഡറേഷൻ വനിതാ നേതാവ് മഞ്ജു. മഞ്ജുവിനൊപ്പം മറ്റൊരു യുവതി കൂടി ഉണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. താന്‍ ആക്റ്റിവിസ്റ്റല്ല, ഭക്തയാണ്. മറ്റൊരു ഉദ്ദേശവും തന്റെ ദര്‍ശനത്തില്ല. താന്‍ നിരീശ്വരവാദിയല്ല എന്നും മഞ്ജു പൊലീസിനോട് പറഞ്ഞു. നേരത്തെ അഞ്ച് ദളിത് സാമൂഹ്യ പ്രവര്‍ത്തകര്‍ ശബരിമലയിലേക്ക് വരുന്നുന്നെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. 38 വയസ് മാത്രമുള്ള ഇടതുപക്ഷ സഹയാത്രികയായ മഞ്ജു പോലീസിനോട് സുരക്ഷ ആവശ്യപ്പെട്ടത് പ്രകാരം സന്നിധാനത്തെത്തിക്കാൻ പോലീസ് സുരക്ഷയൊരുക്കും.

കഴിഞ്ഞ ദിവസം രഹന ഫാത്തിമയും, മാധ്യമ പ്രവർത്തകയും മല കയറാൻ ശ്രമിച്ചതോടെ ഉണ്ടായ അയ്യപ്പ ഭക്തരുടെ പ്രതിഷേധം കൂടി കണക്കിലെടുത്താകും മഞ്ജുവിന് പോലീസ് സുരക്ഷയൊരുക്കുന്നത്. എ.ഡി.ജി.പി അനിൽകാന്ത്, ഐ.ജിമാരായ മനോജ് എബ്രഹാം, ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ യുവതിയുമായി ചർച്ച നടന്നു കൊണ്ടിരിക്കുകയാണ്. ഇരുമുടി കെട്ടോട് കൂടിയെത്തിയ മഞ്ജുവിനോട് കാര്യങ്ങൾ ബോധ്യപ്പെടുത്തി തിരിച്ചയക്കാൻ ശ്രമിച്ചെങ്കിലും യുവതി പോലീസിനോട് മല കയറണമെന്നും താൻ വിശ്വാസിയാണെന്നും ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ ദിവസം യുവതികള്‍ പൊലീസ് സംരക്ഷണയില്‍ സന്നിധാനം നടപ്പന്തലിന് സമീപം വരെയെത്തിയ സാഹചര്യത്തില്‍ കൂടുതല്‍ പ്രതിഷേധക്കാര്‍ സന്നിധാനത്ത് തമ്പടിക്കുന്നുണ്ട്. യുവതികള്‍ വരുംദിവസങ്ങളിലും ദര്‍ശനത്തിനെത്താന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസും ജാഗ്രതയിലാണ്.

സന്നിധാനത്ത് ദര്‍ശനത്തിനായി കൂടുതല്‍ യുവതികള്‍ എത്താന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ശബരിമലയും പരിസരവും അതീവ ജാഗ്രതയിലാണ്. അതിനിടെ ദര്‍ശനത്തിനായി യുവതി എത്തിയെന്ന അഭ്യൂഹത്തെ തുടര്‍ന്ന് തമിഴ്നാട് സ്വദേശിയായ വീട്ടമ്മയെ പ്രതിഷേധക്കാര്‍ തടഞ്ഞത് സന്നിധാനത്ത് നേരിയ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. തമിഴ്നാട് തൃച്ചി സ്വദേശിയും വീട്ടമ്മയുമായ ലതയെ പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. സന്നിധാനത്തെ പൊലീസ് അയ്യപ്പന്‍മാര്‍ എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. 52 വയസ്സ് പൂര്‍ത്തിയായതാണെന്ന് തെളിയിക്കുന്ന രേഖ ലത ഹാജരാക്കിയതോടെയാണ് രംഗം ശാന്തമായത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു  (2 hours ago)

രാഹുൽ പോക്ക് കേസ് ശോഭ സുരേന്ദ്രൻ ജയിക്കും പിഷാരടിയോട് പോവാൻ പറ പാലക്കാട്ടുകാർ പറയുന്നു  (2 hours ago)

കേരളം വീണ്ടും തിരഞ്ഞെടുപ്പു ചൂടിലേക്ക്: പ്രചാരണത്തിന് ഒരു സ്ഥാനാര്‍ഥിക്ക് ചെലവാക്കാവുന്ന പരമാവധി തുക 40 ലക്ഷം രൂപ  (2 hours ago)

പിണറായി 3.0 വരില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല....തുടര്‍ഭരണ സാധ്യത തള്ളാതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍  (2 hours ago)

40,000 അടി ഉയരത്തിൽ കിഴക്കൻ ദിശയിലൂടെ പറന്ന് നേരെ ചൈനീസ് വ്യോമാതിര്‍ത്തിയിലേക്ക് പ്രവേശിച്ച ആ എയർ ഇന്ത്യ പിന്നാലെ  (2 hours ago)

ഹിപ്പൊപൊട്ടമസിന്റെ ആക്രമണത്തില്‍ യുവ മൃഗഡോക്ടര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും നേമത്ത് പോലും ജയിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.  (3 hours ago)

പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതിനുശേഷം കൂടുതൽ പ്രതികരിക്കാമെന്ന് സുധീർ കരമന..മുന്നണിയോടൊപ്പം എപ്പോഴും ഉണ്ടാകും  (3 hours ago)

യുഡിഎഫ് സ്ഥാനാർത്ഥിയുടെ റോഡ് ഷോയ്​ക്കിടയില്‍ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാര്‍  (3 hours ago)

നാലാമന്റെയും തലയരിഞ്ഞു.. അലി മുഹമ്മദ് നൈനി പടമായി ജൂതരാഷ്ട്രം തകർക്കുമെന്ന് വെല്ലുവിളി മണിക്കൂറുകൾക്കകം തീർത്തു ഇറാൻ തീർന്നു ...യുദ്ധം അവസാനിച്ചു !!  (3 hours ago)

പിണറായിക്ക് കോടികൾ കണക്ക് കണ്ട് കളക്ടർ ഞെട്ടി ഭാര്യ കമലയ്ക്ക് അരകോടിക്ക് മുകളിൽ..! അമ്പോ കണക്ക് ഇങ്ങനെ  (3 hours ago)

ക്യൂബയ്ക്കുമേല്‍ നിലപാട് കൂടുതല്‍ കടുപ്പിച്ച് ട്രംപ്  (4 hours ago)

കാനഡയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം തിരികെ വിളിച്ചു  (4 hours ago)

ഭക്ഷണ വിതരണ നിരക്ക് വര്‍ധിപ്പിച്ച് സൊമാറ്റോ  (4 hours ago)

വി ഡി സതീശന്‍ വിജയം അവകാശപ്പെടുന്ന ജില്ലകള്‍ ഇവയാണ്  (4 hours ago)

Malayali Vartha Recommends