ശബരിമലയിൽ ഇപ്പോൾ നടക്കുന്നത് വിശ്വാസികളുടെ ധർമ്മ സമരമാണെന്ന് മാളികപ്പുറം മേൽശാന്തി എം .എൻ നാരായണൻ നമ്പൂതിരി

ശബരിമല വിഷയത്തിൽ വൻ കോലാഹലങ്ങൾ നടക്കുന്ന സാഹചര്യത്തിൽ ഇപ്പോൾ നടക്കുന്നത് വിശ്വാസികളുടെ ധർമ്മ സമരമാണെന്ന് മാളികപ്പുറം മേൽശാന്തി എം .എൻ നാരായണൻ നമ്പൂതിരി. വിശ്വാസികൾക്കിടയിൽ ഭിന്നിപ്പിക്കലുകൾ ഉണ്ടാക്കാനാണ് സവർണതയും ഫ്യൂഡലിസവും പറയുന്നത്.അയ്യപ്പനെ കാണാനെത്തുന്നവർ ജാതിയും മതവും നോക്കിയല്ല എത്തുന്നത്.എന്നാൽ ഇപ്പോൾ ശബരിമലയിൽ എത്താൻ ശ്രമിക്കുന്നത് വീടിന്റെ അടുത്തുള്ള ക്ഷേത്രങ്ങളിൽ പോലും പോകാത്തവരാണ്.ആചാരങ്ങൾ മുറുകെ പിടിക്കേണ്ടവയാണെന്ന് അദ്ദേഹം മാധ്യങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസം ദർശനത്തിനെത്തിയ കേരള ദലിത് ഫെഡറേഷൻ സംസ്ഥാന നേതാവുo ചാത്തന്നൂർ സ്വദേശിയുമായ മഞ്ജു പമ്പയിൽ നിന്നു മടങ്ങി. എന്നാൽ ശബരിമല യാത്ര ഉപേക്ഷിച്ചിട്ടില്ലെന്നു മഞ്ജു പറഞ്ഞു. ഞായറാഴ്ചയോ തിങ്കളാഴ്ചയോ താൻ മല കയറാൻ വീണ്ടും എത്തും. പമ്പയിൽ സൗകര്യങ്ങൾ കുറവായതു കൊണ്ടാണ് മടങ്ങുന്നതെന്നും മഞ്ജു പറഞ്ഞു. ശനിയാഴ്ച മഞ്ജുവിനെ സന്നിധാനത്തേയ്ക്ക് കടത്തിവിടില്ലെന്നു പൊലീസ് അറിയിച്ചിരുന്നു. ക്രിമിനൽ പശ്ചാത്തലമുള്ള ആൾക്ക് സുരക്ഷ ഒരുക്കാൻ സാധിക്കില്ലെന്ന പൊലീസ് നിലപാടിനെ തുടർന്നായിരുന്നു ഇത്.
https://www.facebook.com/Malayalivartha
























