തിരുമുടികെട്ടില്ല കാവിയുമില്ല യുവതികളെ വീണ്ടും പമ്പയില്‍... പ്രതിഷേധം ശക്തമാകുമ്പോൾ സ്ത്രീകളെ ഗാഡ്‌റൂമിലേക്ക് മാറ്റി പോലീസുകാർ

പമ്പയില്‍ വീണ്ടും പ്രതിഷേധം. പ്രതിഷേധം കാനനപാത തുടങ്ങുന്ന ഭാഗത്ത് രണ്ട് ആന്ധ്രാസ്വദേശിനികളുടെ പ്രായം പരിശോധിക്കണമെന്ന് ആവശ്യം ശക്തമാകുകയാണ്. വാസന്തിയും ആദിശേഷിയും എത്തിയത് കുടുംബാംഗങ്ങള്‍ക്കൊപ്പമാണ്. ഇവര്‍ 50 വയസ്സിന് താഴെ പ്രായമുള്ളവരെന്ന് പോലീസ് അതുകൊണ്ട് തന്നെ സ്ത്രീകളെ പോലീസ് ഗാര്‍ഡ് റൂമിലേക്ക് മാറ്റി. തിരുമുടികെട്ടില്ല കാവിയുമില്ല അതുകൊണ്ടാകാം ഇവരെ സംശയത്തിന്റെ മുനയിൽ നിർത്തി പ്രതിഷേധക്കാർ തടഞ്ഞത്. പമ്പയിൽ നിന്ന് കാനനപാതയിലൂടെ മുന്നോട്ടു പോയ സ്ത്രീകളെ അയ്യപ്പ ഭക്തർ തടയുകയായിരുന്നു.
കഴിഞ്ഞ ദിവസം ഇതേ വേഷത്തിലെത്തിയ മേരി സ്വീറ്റിക്ക് നേരെ വ്യാപക പ്രതിഷേധമായിരുന്നു. അയ്യപ്പൻറെ സന്നിധി ടൂർ നടത്താനുള്ള ഇടമല്ല. വിശ്വാസത്തോടെ വൃതമെടുത്ത് എത്തേണ്ട പുണ്യ സ്ഥലമാണ്. അതിനിടയിലാണ് യുവതികൾ വീണ്ടും ശബരിയിലേക്ക് എത്തിയിരിക്കുന്നത്.
അതേസമയം യുവതികള്‍ വീണ്ടും എത്തുമെന്ന സൂചനയെ തുടര്‍ന്ന് അവരെ തടയാന്‍ സന്നിധാനത്തും സമീപത്തെ നടപ്പന്തലിലുമായി ആയിരങ്ങള്‍ തമ്പടിച്ചിരിക്കുകയാണ്. അതേസമയം മലകയറിയേ പറ്റൂവെന്നു പറഞ്ഞ് എത്തുന്ന യുവതികളെ അനുനയിപ്പിച്ച് കാര്യം ബോധ്യപ്പെടുത്തി മടക്കാനാണ് ആദ്യം ശ്രമിക്കുന്നത്. എന്നിട്ടും നിര്‍ബന്ധം പിടിക്കുന്നവരെ മുകളിലേക്കു കൊണ്ടുപോകുമെങ്കിലും ശക്തമായ പ്രതിഷേധം എവിടെവച്ചുയരുന്നോ അവിടെവച്ച് തിരിച്ചിറങ്ങുകയെന്ന നയം തന്നെയാകും പൊലീസ് ഇന്നും നാളെയും പ്രയോഗിക്കുക. ദേശിയ മാധ്യമങ്ങള്‍ വരെ തമ്പടിച്ചിട്ടുള്ളതിനാല്‍ എല്ലാം സൂക്ഷ്മതയോടെ മതിയെന്ന നിര്‍ദേശം പൊലീസിനു ലഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























