തനിക്കെതിരെയുള്ള സരിത എസ് നായരുടെ ലൈംഗിക പീഡന ക്കേസ് ശബരിമല വിഷയത്തിൽ നനിന്ന് ശ്രദ്ധ തിരിക്കാനുള്ള സർക്കാരിന്റെ ഗൂഢ നീക്കo : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി

സരിത എസ് നായരുടെ ലൈംഗിക പീഡന ക്കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി.ശബരിമല വിഷയത്തിൽ നനിന്ന് ശ്രദ്ധ തിരിക്കാനുള്ള സർക്കാരിന്റെ ഗൂഢ നീക്കമാണ് കേസെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കേസിനെ നിയമപരമായി നേരിടുമെന്നും ഇരുട്ടുകൊണ്ട് ഓട്ടയിടാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നലെയാണ് സരിതാ നായരുടെ പരാതിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ കേസെടുത്തത്.
നിലവിൽ കേസന്വേഷണത്തിന്റെ ചുമതല ക്രൈംബ്രാഞ്ചിന്റെ പുതിയ സംഘത്തിനാണ് നല്‍കിയിരിക്കുന്നത്. എസ്.പി അബ്ദുല്‍ കരിമീന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക.
നിലവിലെ പ്രത്യേക അന്വേഷണ സംഘത്തിന് കീഴിലാണ് പുതിയ അന്വേഷണ സംഘം. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിമാരും സംഘത്തിലുണ്ട്.
ഓരോ വ്യക്തികള്‍ക്കുമെതിരെ പ്രത്യേകം പരാതികള്‍ സ്വീകരിച്ച ശേഷം കേസ് രജിസ്റ്റര്‍ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.
നേരത്തെ, സരിത നല്‍കിയ ഒറ്റപ്പരാതിയില്‍ പലര്‍ക്കെതിരെ കേസെടുക്കാനാവില്ലെന്നായിരുന്നു രാജേഷ് ദിവാന്‍, ദിനേന്ദ്ര കശ്യപ് എന്നിവരുള്‍പ്പെടെയുള്ള അന്വേഷണ സംഘത്തിന്റെ നിലപാട്.ഇതിനുശേഷമാണ് പ്രത്യേകം പരാതികളില്‍ കേസെടുക്കുന്നതിന് നിയമതടസമില്ലെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചത്. തുടര്‍ന്ന് സരിത ഓരോരുത്തര്‍ക്കുമെതിരെ പ്രത്യേകം കേസ് നല്‍കുകയായിരുന്നു.
https://www.facebook.com/Malayalivartha
























