അയ്യപ്പ വേഷത്തില്‍ പ്രതിഷേധക്കാര്‍ ശബരിമലയിലേക്ക് ഒഴുകുന്നു, പഴുതുകളടച്ച പ്രതിരോധ സുരക്ഷയൊരുക്കി വിശ്വാസികള്‍ സന്നിധാനത്തും കാനനപാതയിലും

അയ്യപ്പ വേഷത്തില്‍ പ്രതിഷേധക്കാര്‍ ശബരിമലയിലേക്ക് ഒഴുകുന്നു, പഴുതുകളടച്ച പ്രതിരോധ സുരക്ഷയൊരുക്കി വിശ്വാസികള്‍ സന്നിധാനത്തും കാനനപാതയിലും സുരക്ഷയൊരുക്കി നില്‍ക്കുന്നു.
നക്‌സല്‍ ബന്ധമുള്ളവര്‍ നുഴഞ്ഞു കയറാന്‍ സാധ്യതയുണ്ടെന്ന കേന്ദ്ര ഇന്റലിജന്‍സ് മുന്നറിയിപ്പ് വളരെ ഗൗരവത്തോടെ പോലീസ് കാണുന്നു. പമ്പയില്‍ ഭര്‍ത്താക്കന്മാരോടൊപ്പം എത്തിയ ആന്ധ്രാ സ്വദേശികളായ വാസന്തിയും ആദിശേഷിയും ആണ് ഇപ്പോള്‍ ഗാര്‍ഡ് റൂമിലുള്ളത്. നാല്‍പത്തിരണ്ടും നാല്‍പത്തിയഞ്ചും പ്രായമാണ് ഇവര്‍ക്ക്.
സന്നിധാനത്തേക്ക് ഇനി ഒരു കാരണവശാലും യുവതികളെ കടത്തി വിടില്ലെന്ന് പ്രതിഷേധക്കാര്‍ ഉറപ്പിച്ചു പറയുന്നു. വലിയ തോതില്‍ പ്രതിഷേധിക്കുമ്പോഴും പോലീസ് കാര്യമായി ശ്രദ്ധിക്കുന്നില്ല . പ്രത്യേകിച്ച് കാനനപാതയില്‍. എന്നാല്‍ നിലയ്ക്കലിലും പമ്പയിലും പ്രതിഷേധക്കാരെ കൂട്ടം കൂടി നില്‍ക്കാന്‍ അനുവദിക്കില്ല
തങ്ങളുടെ കുടുബാംഗങ്ങള്‍ക്കൊപ്പം വന്നതാണെന്ന വിശദീകരണം ആന്ധ്രാ സ്വദേശിനികള്‍ പറയുന്നുണ്ടെങ്കിലും പോലീസ് പൂര്‍ണ്ണമായി വിശ്വസിക്കുന്നില്ല.
ഇത്രയേറെ വിവാദം കത്തുന്ന ശബരിമലയില്‍ ഇതൊന്നുമറിയാതെ ഭര്‍ത്താവിനോടൊപ്പം എത്തി സന്നിധാനത്തേക്ക് കയറി പോകുന്നത് അത്ര സ്വാഭാവികമല്ല എന്നാണ് പോലീസ് കരുതുന്നത്. ശബരിമലയില്‍ എന്തെങ്കിലും ഒരു തീപ്പൊരി വീഴാതിരിക്കാന്‍ കര്‍ശന നിരീക്ഷണമാണ് പോലീസിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്.
വി.വി രാജേഷ് അടക്കമുള്ളവര്‍ സന്നിധാനത്തുണ്ട്. പ്രതിഷേധം അതിശക്തമാണ് ഉച്ചത്തിലുള്ള ശരണം വിളികള്‍ എവിടെയും മുഴങ്ങുന്നു.
https://www.facebook.com/Malayalivartha
























