ശബരിമല വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് തനിക്കെതിരെ പ്രകതി വിരുദ്ധ പീഡനക്കേസ് എടുത്തതെന്ന് ഉമ്മന്‍ചാണ്ടി
ഇരുട്ടുകൊണ്ട് ഓട്ടയടക്കാനാകില്ല. വിഷയവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച തിരുവനന്തപുരത്ത് വിശദമായ പ്രതികരണം നടത്തുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. സരിത നായരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഉമ്മന്‍ ചാണ്ടിയ്ക്കെതിരെ പ്രകൃതിവിരുദ്ധ ലൈംഗീക പീഡനത്തിനാണ് കേസെടുത്തത്.
സരിത എസ്. നായരുടെ പരാതിയില്‍ തനിക്കെതിരെ കേസെടുത്തത് ശബരിമല വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേസ് രാഷ്ട്രീയപ്രേരിതമാണ്. കേസിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ കെ.സി. വേണുഗോപാലിനെതിരെ ബലാത്സംഗത്തിനും കേസെടുത്തിട്ടുണ്ട്.
ക്രൈംബ്രാഞ്ചാണ് ഇരുവര്‍ക്കെതിരെയും കേസെടുത്തിരിക്കുന്നത്. ഡിജിപി അനില്‍ കാന്തിന് സരിത കഴിഞ്ഞ ആഴ്ച നല്കിയ പുതിയ രണ്ട് പരാതികളിലാണ് എഐസിസി ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ചാണ്ടിയും കെ.സി.വേണുഗോപാലും കുടുങ്ങിയത്.
വിവാദമായ സോളാര്‍ കേസിലെ അന്വേഷണ സംഘത്തെ പുനഃസംഘടിപ്പിച്ചു. ഐജി ദിനേന്ദ്ര കശ്യപിനെ അന്വേഷണ ചുമതലകളില്‍ നിന്ന് നീക്കി. കശ്യപിനു പുറമേ എസ്പി രാജീവിനെയും ഡിവൈഎസ്പി രാധാകൃഷ്ണപിള്ളയേയും അന്വേഷണ സംഘത്തില്‍ നിന്ന് ഒഴിവാക്കി. എസ്പി അബ്ദുള്‍ കരീമിനാണ് പുതുതായി അന്വേഷ ചുമതല നല്‍കിയിരിക്കുന്നത്. ഒരിടവേളയ്ക്കു ശേഷം സോളാര്‍ കേസ് വീണ്ടും ചര്‍ച്ചകളില്‍ നിറയുന്നതിനിടെയാണ് അന്വേഷണ സംഘത്തില്‍ അഴിച്ചുപണി ഉണ്ടായത്.
https://www.facebook.com/Malayalivartha