ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ബാധ്യതയുണ്ട്; പന്തളം കൊട്ടാരത്തിന്റെ നിലപാടിനെതിരേ ആഞ്ഞടിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം കെ.പി. ശങ്കരദാസ്...

പന്തളം കൊട്ടാരത്തിന്റെ അധികാരത്തെക്കുറിച്ചോ മേല്‍ശാന്തി നിയമനത്തെക്കുറിച്ചോ ഉടമ്ബടിയില്‍ പരാമര്‍ശമില്ല. താഴമണ്‍ മഠത്തിലെ മുതിര്‍ന്നതന്ത്രി കണ്‌ഠര് മോഹനരരുടെ അഭിപ്രായപ്രകാരമാണു പന്തളം കൊട്ടാരം ശുദ്ധിക്രിയകള്‍ നിര്‍ദേശിച്ചതെന്നും അദ്ദേഹം വ്യക്‌തമാക്കി. യുവതികള്‍ പ്രവേശിച്ചാല്‍ ശബരിമല ക്ഷേത്രം അടച്ചിടുമെന്ന പന്തളം കൊട്ടാരത്തിന്റെ നിലപാടിനെതിരെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം കെ.പി. ശങ്കരദാസ് ആഞ്ഞടിക്കുന്നത്. 1949-ല്‍ തിരുവിതാംകൂര്‍ രാജാവുമായി കേന്ദ്രസര്‍ക്കാര്‍ ഒപ്പിട്ട ഉടമ്ബടിപ്രകാരം, വേണ്ടിവന്നാല്‍ ക്ഷേത്രം അടച്ചിടാന്‍ അധികാരമുണ്ടെന്നാണു പന്തളം കൊട്ടാരം പ്രതിനിധി ശശികുമാരവര്‍മ പറഞ്ഞത്.
എന്നാല്‍ അത്തരം ഒരവകാശത്തെപ്പറ്റി ഉടമ്ബടിയില്‍ വ്യവസ്‌ഥയില്ലെന്നു ശങ്കരദാസ് പറഞ്ഞു. എന്നാല്‍, തിരുവിതാംകൂര്‍ രാജകുടുംബവും കേന്ദ്രസര്‍ക്കാരുമായുള്ള ഉടമ്ബടിയില്‍, ശബരിമലയിലെ ആചാരാനുഷ്‌ഠാനങ്ങള്‍ പാലിക്കാമെന്നു വ്യവസ്‌ഥയുള്ളതായി പന്തളം കൊട്ടാരം നിര്‍വാഹകസമിതി സെക്രട്ടറി പി.എന്‍. നാരായണവര്‍മ പറഞ്ഞു. അതിനാല്‍ ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാരിനും ബാധ്യതയുണ്ട്.
https://www.facebook.com/Malayalivartha
























