തുലാമാസ പൂജകള്‍ക്കായി തുറന്ന ശബരിമലനട ഇന്ന് അടയ്ക്കും; വിധിക്കുശേഷം ആദ്യമായി മലകയറാനെത്തിയ യുവതികളില്‍ ആര്‍ക്കും ഇന്നലെവരെ അയ്യപ്പദര്‍ശനം സാധ്യമായില്ല, ഇന്നു വൈകുന്നേരം ആറു മണി വരെയേ തീര്‍ത്ഥാടകരെ സന്നിധാനത്തേക്കു കടത്തി വിടൂ

തുലാമാസപൂജകള്‍ക്കായി തുറന്ന ശബരിമലനട ഇന്നടയ്ക്കും. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കു പ്രവേശനം അനുവദിച്ച സുപ്രീം കോടതിവിധി നടപ്പാക്കുമെന്നു പ്രഖ്യാപിച്ച സര്‍ക്കാരിന്, നാലുദിവസം നട തുറന്നിട്ടും അതു സാധിച്ചില്ല. വിധിക്കുശേഷം ആദ്യമായി മലകയറാനെത്തിയ യുവതികളില്‍ ആര്‍ക്കും ഇന്നലെവരെ അയ്യപ്പദര്‍ശനം സാധ്യമായില്ല. ഇന്നു വൈകിട്ട് ആറുവരെയേ തീര്‍ഥാടകരെ പമ്പയില്‍നിന്നു സന്നിധാനത്തേക്കു കടത്തിവിടൂ .മണ്ഡല തീര്‍ഥാടനത്തിന് ഒരുമാസം ശേഷിക്കേ, യുവതീപ്രവേശം സംബന്ധിച്ച സംഘര്‍ഷങ്ങള്‍ക്ക് അയവുണ്ടാകാത്തതു സര്‍ക്കാരിനെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെയും ആശങ്കയിലാക്കുന്നു.
വിധിക്കെതിരേ ഒട്ടേറെ പുനഃപരിശോധനാഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ട സാഹചര്യത്തില്‍, മണ്ഡലകാലം വരെ ഇനി എല്ലാ കണ്ണുകളും സുപ്രീം കോടതിയിലേക്ക്... മണ്ഡലതീര്‍ഥാടനത്തിനു മുന്നോടിയായി നവംബര്‍ 15നാണ് ഇനി ശബരിമല നടതുറക്കുക. അതേസമയം, യുവതീപ്രവേശത്തിനെതിരേ ഇന്നലെയും സന്നിധാനത്തു പ്രതിഷേധം തുടര്‍ന്നു. ദര്‍ശനത്തിനെത്തിയ ആന്ധ്രാപ്രദേശ് സ്വദേശിനി ആര്‍. ബാലമ്മ(47)യെ വലിയനടപ്പന്തലിനു മുന്നില്‍ പ്രതിഷേധക്കാര്‍ തടഞ്ഞു.
നടതുറന്ന് നാലുദിനം പിന്നിടുമ്പോള്‍, ഏഴു യുവതികള്‍ മലകയറിയെങ്കിലും പ്രതിഷേധത്തേത്തുടര്‍ന്ന് ആര്‍ക്കും വലിയനടപ്പന്തല്‍പോലും കടക്കാനായില്ല. പമ്പയില്‍നിന്നു ഡോളിയില്‍ ഇന്നലെ സന്നിധാനത്തെത്തിയ ബാലമ്മയ്ക്കു പ്രതിഷേധത്തിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായി. രാവിലെ പതിനൊന്നരയോടെയാണ് ഇവര്‍ നടപ്പന്തലിനു മുന്നിലെത്തിയത്. ഇതോടെ കൂട്ടശരണംവിളിയുമായി പ്രതിഷേധക്കാര്‍ പാഞ്ഞടുത്തു. നിമിഷങ്ങള്‍ക്കകം നടപ്പന്തലില്‍ അഞ്ഞൂറോളം പേര്‍ തിങ്ങിനിറഞ്ഞു. തിക്കിലും തിരക്കിലും അകപ്പെട്ട ബാലമ്മയെ പോലീസ് ഏറെ പണിപ്പെട്ട് നടപ്പന്തലിനു സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി
ബാലമ്മയ്ക്ക് 50 വയസ് പൂര്‍ത്തിയായെന്ന പോലീസിന്റെ വാദം പ്രതിഷേധക്കാര്‍ അംഗീകരിച്ചില്ല. ഇവരുടെ ആവശ്യപ്രകാരം പോലീസ് ബാലമ്മയുടെ പക്കലുള്ള രേഖകള്‍ പരിശോധിച്ചു. ആധാര്‍ കാര്‍ഡില്‍ ജനനത്തീയതി 1971 എന്നു കണ്ടതോടെ പ്രതിഷേധം ശക്തമായി. എത്രയും വേഗം ബാലമ്മയെ മടക്കി അയയ്ക്കണമെന്നു പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇവരെ പമ്പയിലേക്കും അവിടെനിന്നു പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കും കൊണ്ടുപോയി. ഇന്നലെ രാവിലെ എട്ടോടെ പമ്പയിലെത്തിയ ആന്ധ്രാസംഘത്തിലെ രണ്ടു യുവതികളെയും പ്രതിഷേധക്കാര്‍ തടഞ്ഞു.
ശബരിമലയിലെ ആചാരം വിവരിച്ചതോടെ ഇരുവരും മലകയറാതെ, പിന്മാറി. തുടര്‍ന്ന് പോലീസ് ഇവരെ പമ്പ ഗാര്‍ഡ് റൂമിലേക്കു മാറ്റി. ഇന്നു വൈകിട്ട് 6.30നു ദീപാരാധനയ്ക്കുശേഷം, രാത്രി 10നു ഭസ്മാഭിഷേകം നടക്കും. തുടര്‍ന്ന് ഭഗവാനെ യോഗദണ്ഡും ജപമാലയുമണിയിച്ച് ഹരിവരാസനം പാടി നടയടയ്ക്കും.
"
https://www.facebook.com/Malayalivartha
























