വിവാഹപ്രായം 18 ആക്കണമെന്ന് വാദിച്ച ഹര്‍ജിക്കാരന് 25000 രൂപ പിഴ

പുരുഷന്റെയും സ്ത്രീയുടെയും വിവാഹപ്രായം 18 ആക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. പുരുഷന്റെ വിവാഹപ്രായം 21ല്‍ നിന്ന് 18ആയി കുറക്കണമെന്ന് ആവശ്യപ്പെട്ടാണ് അഭിഭാഷകന്‍ അശോക് പാണ്ഡെ ഹര്‍ജി നല്‍കിയത്. വിവാഹ പ്രായം, പങ്കാളി, വിവാഹ മോചനം തുടങ്ങി എല്ലാ കാര്യത്തിലും വ്യക്തമായ ബോധമുള്ള ഒരു തലമുറയാണ് വളര്‍ന്നു വരുന്നത് .സൈന്യത്തില്‍ ചേരുന്നതിനും വോട്ട് ചെയ്യുന്നതിനും ഒക്കെ പ്രായം 18 ആണെകില്‍ വിവാഹത്തിന് മാത്രം എന്തുകൊണ്ട് 21 എന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി, ജസ്റ്റിസ് കെഎസ് കൗള്‍, ജസ്റ്റിസ് കെഎം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തളളിയത്.
ഹര്‍ജിക്കാരാന്‍ 50 വയസ്സിനു മേലെയുളള വ്യക്തിയായതിനാല്‍ പൊതു താത്പര്യ ഹര്‍ജി സമര്‍പ്പിക്കാന്‍ യാതൊരു അവകാശമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി . 18 വയസുള്ള ആരെങ്കിലും വന്നാല്‍ മാത്രമേ ഹര്‍ജി പരിഗണിക്കാന്‍ ആകൂവെന്ന് വ്യക്തമാക്കിയാണ് കോടതി ഹര്‍ജി തള്ളിയത്.
ഇതിനെ പൊതു താത്പര്യ ഹര്‍ജിയായി പരിഗണിക്കാന്‍ കഴിയില്ലെന്ന് നിരീക്ഷിച്ച കോടതി ഹര്‍ജിക്കാരന് 25,000 രൂപ പിഴയും ചുമത്തി. കോടതി ചിലവിനത്തില്‍ ആണ് പിഴതുക വിലയിരുത്തിയത്
https://www.facebook.com/Malayalivartha
























