മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .

"ടിപ്പറിന്റെ വരവുകണ്ടപ്പോൾ തന്നെ ഭയന്നുപോയി. അടുത്തുനിന്നിരുന്ന രണ്ട് കുട്ടികളെയും പിടിച്ചുവലിച്ച് ഓടുകയായിരുന്നു..." കൊല്ലം നീലേശ്വരത്ത് അമിതവേഗതയിലെത്തിയ ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വൻ ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട അഞ്ജലി എന്ന യുവതി പകപ്പോടെ ഓർത്തെടുത്തത് ഇതാണ്. കൺമുന്നിൽ നാടിനെ നടുക്കിയ ദുരന്തം നടന്നതിന്റെ ഞെട്ടലിൽ നിന്നും ഈ യുവതി ഇപ്പോഴും മുക്തയായിട്ടില്ല. മരിച്ചവരും പരിക്കേറ്റവരുമെല്ലാം ദിവസവും കാണുന്ന നാട്ടുകാരാണെന്നത് ദുരന്തത്തിന്റെ ആഘാതം ഇരട്ടിയാക്കുന്നു.
അടുത്തുള്ള ക്ഷേത്രത്തിലേക്ക് പോകാനായി രാവിലെ ഏഴു മണിയോടെയാണ് അഞ്ജലി നീലേശ്വരത്തെ ബസ് സ്‌റ്റോപ്പിൽ എത്തിയത്. ഇതേ സമയത്ത് സ്കൂളുകളിലേക്കും ജോലിസ്ഥലങ്ങളിലേക്കും പോകാനായി നിരവധി വിദ്യാർത്ഥികളും യാത്രക്കാരും അവിടെ ബസ് കാത്തുനിൽക്കുന്നുണ്ടായിരുന്നു. സാധാരണയായി ഏഴു മണിക്ക് വരേണ്ട 'ശ്രീവത്സം' ബസ് അന്ന് പത്ത് മിനിറ്റോളം വൈകുകയായിരുന്നു. ആ കാത്തിരിപ്പിലേക്കാണ് അമിതവേഗതയിൽ മരണപ്പാച്ചിൽ നടത്തി ടിപ്പർ ലോറി ഇരച്ചുകയറിയത്.
ഇറക്കവും വളവും ഒന്നിച്ചുവരുന്ന കൃത്യമായ ഒരു 'ടി-ജങ്ഷനിലാണ്' അപകടം സംഭവിച്ചത്. അളവിൽ കൂടുതൽ മണ്ണുകയറ്റിയ ലോറി നിയന്ത്രണാതീതമായ വേഗതയിൽ ഇറക്കം ഇറങ്ങി വന്നതാണ് വൻ ദുരന്തത്തിന് കാരണമായതെന്ന് അഞ്ജലി ഉൾപ്പെടെയുള്ള ദൃക്‌സാക്ഷികൾ സാക്ഷ്യപ്പെടുത്തുന്നു. കവലയിലേക്ക് അതിവേഗത്തിൽ പാഞ്ഞെത്തിയ ടിപ്പർ ആദ്യം എതിർദിശയിൽ നിന്ന് വന്ന ബുള്ളറ്റ് മോട്ടോർ സൈക്കിളിനെ ഇടിച്ചുതെറിപ്പിക്കുകയും, തുടർന്ന് തൊട്ടടുത്തുള്ള ബസ് സ്റ്റോപ്പിലേക്ക് പൂർണ്ണശക്തിയോടെ ഇടിച്ചുകയറുകയുമായിരുന്നു.
"എല്ലാം നിമിഷങ്ങൾക്കകത്താണ് സംഭവിച്ചത്. ടിപ്പറിന്റെ വരവ് കണ്ടപ്പോൾ തന്നെ അപകടം മണത്തു. അത് ബൈക്കിൽ ഇടിച്ചപ്പോഴേക്കും ഓടിമാറാനാണ് തോന്നിയത്. ആ പരിഭ്രാന്തിക്കിടയിലും അടുത്തുനിന്നിരുന്ന രണ്ട് പെൺകുട്ടികളുടെ കൈകളിൽ പിടിത്തം കിട്ടി. അവരെയും വലിച്ച് പിന്നിലേക്ക് ഓടുകയായിരുന്നു. തിരിഞ്ഞുനോക്കുമ്പോഴേക്കും ടിപ്പർ ബൈക്കിനെയും നിരക്കി ബസ് സ്റ്റാൻഡിലേക്ക് ഇടിച്ചുകയറിക്കഴിഞ്ഞിരുന്നു," അഞ്ജലി പറഞ്ഞു.
അപകടസമയത്ത് പത്തോളം സ്കൂൾ കുട്ടികൾ ബസ് കാത്തുനിൽക്കുന്നുണ്ടായിരുന്നു. ബസ് സ്റ്റോപ്പിന്റെ ഭിത്തിയും ടിപ്പർ ലോറിയിലുണ്ടായിരുന്ന ടൺ കണക്കിന് മണ്ണും ഒന്നിച്ച് കുട്ടികളുടെ മുകളിലേക്ക് പതിക്കുകയായിരുന്നു. ആകെ ഭയന്നുപോയ അഞ്ജലി ഉടൻ തന്നെ വീട്ടിലേക്ക് വിളിച്ച് അമ്മയെ വിവരമറിയിക്കുകയും, അമ്മ അയൽക്കാരെയും കൂട്ടി സംഭവസ്ഥലത്തേക്ക് ഓടിയെത്തുകയുമായിരുന്നു.
ഇതിനിടയിൽ തന്നെ യുവതി പോലീസിനെയും അഗ്നിരക്ഷാ സേനയെയും ഫോണിൽ വിളിച്ച് വിവരമറിയിച്ചു. അപ്പോഴേക്കും ശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടി യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. നിയമ ലംഘനം നടത്തി പാഞ്ഞെത്തിയ ടിപ്പർ ലോറി കവർന്നത് മൂന്ന് നിരപരാധികളുടെ ജീവനാണെന്ന ഓർമ്മയിൽ വിറങ്ങലിച്ചു നിൽക്കുകയാണ് നീലേശ്വരം ഗ്രാമം.
രാവിലെ ഏഴേകാലോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. പത്തിലേറെ വിദ്യാര്‍ഥികളും നാട്ടുകാരും നീലേശ്വരം സ്റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്നു. പതിവായി രാവിലെ 7.10-ന് വരേണ്ടിയിരുന്ന ബസ് അല്പം വൈകിയതാണ് ഇത്രയധികം ആളുകള്‍ സ്റ്റോപ്പില്‍ ഒത്തുകൂടാനും ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിക്കാനും കാരണമായത്. അമ്പലപ്പുറത്ത് നിന്നും ഫുള്‍ലോഡ് മണ്ണുമായി അതിവേഗത്തില്‍ വന്ന ടിപ്പര്‍ ലോറി, എതിര്‍ദിശയില്‍ ഒരു ബുള്ളറ്റ് ബൈക്ക് വരുന്നത് കണ്ട് നിയന്ത്രണം വിട്ട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് മറിയുകയായിരുന്നു. മണ്ണ് കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് സമീപത്തെ കടയുടെ ഓരവും മതിലും ഇടിച്ച് തകര്‍ത്താണ് വിദ്യാര്‍ഥികളുടെ മേലേക്ക് മറിഞ്ഞത്. ഇതോടെ കാത്തുനിന്നവര്‍ ലോറിക്കടിയിലും ടണ്‍ കണക്കിന് മണ്ണിനടിയിലും പെട്ടുപോകുകയായിരുന്നു. അപകടസമയത്ത് കൂടെയുണ്ടായിരുന്ന ചില കുട്ടികളെ പെട്ടെന്ന് മാറ്റി ഓടിമാറിയതിനാലാണ് കൂടുതല്‍ പേര്‍ രക്ഷപ്പെട്ടതെന്ന് ദൃക്‌സാക്ഷിയായ യുവതി വ്യക്തമാക്കി.
''പത്ത് പന്ത്രണ്ട് കുട്ടികള്‍ അവിടെ ഉണ്ടായിരുന്നു. എന്റെ കൂടെ രണ്ട് മൂന്ന് കുട്ടികളുണ്ടായിരുന്നു. അവരെ മാറ്റാന്‍ പറ്റി. അതുകൊണ്ട് ഞങ്ങള്‍ രക്ഷപെട്ടു. ബാക്കിയുള്ളവരെ ടിപ്പര്‍ വന്ന് ഇടിച്ചു. അതിലെ മണ്ണെല്ലാം അവരുടെ ദേഹത്തായിപ്പോയി. ഏഴ് പത്തിന് ഒരു വണ്ടിയുണ്ടായിരുന്നു. അതിന് പോകുന്ന കുട്ടികളായിരുന്നു. വണ്ടി വരുന്നതിന് രണ്ട് മിനിറ്റ് മുന്‍പാണ് അപകടം നടക്കുന്നത്'' യുവതി പറഞ്ഞു.
മണ്ണില്‍ നിന്നും പുറത്തെടുത്തവരില്‍ രണ്ടു പേരെ തിരിച്ചറിയാനാവാത്ത വിധത്തിലായിരുന്നു. ഒരാള്‍ ട്യൂട്ടോറിയല്‍ അധ്യാപകനായിരുന്ന നീലേശ്വരം സ്വദേശി ഹരിലാല്‍ ആണെന്നും തിരിച്ചറിഞ്ഞതായി നാട്ടുകാരന്‍ പറയുന്നു. മണ്ണെല്ലാം ഇളക്കിനോക്കി ഇനിയാരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പരിശോധിച്ചു. പലരും ഓടിമാറിയതാണ് അപകടത്തില്‍ നിന്നും രക്ഷപ്പെടാന്‍ കാരണമെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു
https://www.facebook.com/Malayalivartha
























