Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു

23 JUNE 2026 07:14 PM IST
മലയാളി വാര്‍ത്ത


ഉത്സവപ്പറമ്പുകളിലെ ഷോകളിലും സിനിമകളിലെ നല്ലവനായ ഉണ്ണിയുമായി കളം നിറഞ്ഞ രമേഷ് പിഷാരടി ഇപ്പോള്‍ കേരളാ നിയമസഭയിലെ എംഎല്‍എയാണ്. പാലക്കാട് എംഎല്‍എയായ പിഷാരടിയുടെ നിയമസഭയിലെ കന്നിപ്രസംഗവും മികച്ചു നിന്നു. സാമാജികരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചു കൊണ്ടാണ് ലളിതമായ പ്രസംഗം പിഷാരടി നടത്തിയത്. നിയമസഭയില്‍ ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് പിഷാരടി നടത്തിയ കന്നി പ്രസംഗം സോഷ്യല്‍ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും ഇപ്പോള്‍ വന്‍ ചര്‍ച്ചയായിരിക്കുകയാണ്.

പണവും പത്രാസും കാട്ടി ജനങ്ങളെ വിലയ്‌ക്കെടുക്കാമെന്ന് മോഹിച്ച എല്‍ഡിഎഫിന് പാലക്കാട്ടെ വോട്ടര്‍മാര്‍ നല്‍കിയ മറുപടിയെക്കുറിച്ച് പിഷാരടി നിയമസഭയില്‍ തുറന്നടിച്ചു കൊണ്ടാണ പ്രതികരിച്ചത്. സിപിഎമ്മിനെ കൊട്ടിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. പാലക്കാട് എംഎല്‍എയായി തന്നെ നിയമസഭയിലേക്ക് അയച്ച ജനങ്ങളോട് നന്ദി പറഞ്ഞുകൊണ്ടാണ് പ്രസംഗം തുടങ്ങിയത്.

'പണം കൊടുത്ത് ആരെയും വിജയിപ്പിക്കാന്‍ ആകില്ല എന്ന് അരിയാഹാരം കഴിക്കുന്ന പാലക്കാട്ടുകാര്‍ തെളിയിച്ച ഒരു വിജയമായിരുന്നു ഇത് എന്ന് പ്രതിപക്ഷ ബെഞ്ചിനെ ഉന്നമിട്ട് പിഷാരടി പറഞ്ഞു. ഭരണപക്ഷത്തിന്റെ മുഖത്തുനോക്കി പിഷാരടി ഈ വാക്കുകള്‍ പറഞ്ഞപ്പോള്‍ സഭയില്‍ ഭ രണപക്ഷ നിരയില്‍ നിന്ന് വന്‍ കൈയ്യടിയാണ് ഉയര്‍ന്നത്. വെറും പണക്കൊഴുപ്പ് കൊണ്ടോ പിആര്‍ വര്‍ക്കുകള്‍ കൊണ്ടോ പാലക്കാട്ടെ കര്‍ഷകരെയും സാധാരണക്കാരെയും വിലയ്‌ക്കെടുക്കാന്‍ എല്‍ഡിഎഫിന് സാധിക്കില്ലെന്ന് ഈ തെരഞ്ഞെടുപ്പോടെ വ്യക്തമായെന്ന് പിഷാരടി പരിഹസിച്ചു.

 

 

പാലക്കാട്ടെ നെല്‍കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് ഈ പുതിയ യുഡിഎഫ് ബജറ്റില്‍ ശാശ്വതമായ പരിഹാരമുണ്ടാകുമെന്ന വാഗ്ദാനം ഏറെ പ്രതീക്ഷയോടെയാണ് കര്‍ഷകര്‍ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'എല്‍ഡിഎഫ് അല്ലാതെ മറ്റാരുണ്ട്?' എന്ന ഭരണപക്ഷത്തിന്റെ ആ പഴയ അഹങ്കാരം പിടിച്ച ക്യാപ്ഷനെ പിഷാരടി സഭയില്‍ കീറിമുറിച്ചു വിമര്‍ശിച്ചു. മറ്റാരെയും ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത കടുത്ത രാഷ്ട്രീയ വര്‍ഗ്ഗീയതയാണ് എല്‍ഡിഎഫിനുള്ളതെന്ന് പിഷാരടി കുറ്റപ്പെടുത്തി.

താന്‍ പാലക്കാട്ടെ ഒരു പൊതു പരിപാടിയില്‍ വെച്ച് തന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയെ കെട്ടിപ്പിടിച്ചപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്ന് തന്നെ ചീത്തവിളിച്ച സൈബര്‍ സഖാക്കളുടെ അസഹിഷ്ണുത അദ്ദേഹം പ്രസംഗത്തില്‍ തുറന്നുകാട്ടി. എതിര്‍ പാര്‍ട്ടിയിലുള്ള ഒരാള്‍ക്ക് ചോറ് കൊടുത്തതിന്റെ പേരില്‍ സ്വന്തം അണിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ സിപിഎമ്മിന്റെ കടുംപിടുത്തത്തിന്റെ ചരിത്രവും പിഷാരടി സഭയില്‍ ഓര്‍മ്മിപ്പിച്ചു.

എന്തുകൊണ്ട് താന്‍ കോണ്‍ഗ്രസ് കാരനായി എന്നും അദ്ദേഹം വിശദീകരിച്ചു. 200 വര്‍ഷത്തെ ബ്രിട്ടീഷ് ഭരണത്തിന് ശേഷം ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമ്പോള്‍ രാജ്യത്തെ സാക്ഷരത വെറും 12 ശതമാനവും ശരാശരി ആയുസ്സ് 35 വയസ്സും മാത്രമായിരുന്നു. അവിടെനിന്നും 54 വര്‍ഷത്തെ ഭരണം കൊണ്ട് ഹരിതവിപ്ലവത്തിലൂടെയും ഐടി വിപ്ലവത്തിലൂടെയും കോണ്‍ഗ്രസ് ഇന്ത്യയെ നട്ടെല്ലുള്ള രാജ്യമാക്കി മാറ്റി. അങ്ങനെ കോണ്‍ഗ്രസ് നിവര്‍ത്തി നിര്‍ത്തിയ, കയ്യില്‍ മൊബൈല്‍ ഫോണുള്ള ഒരു ഇന്ത്യയെയാണ് 10 വര്‍ഷം മുന്‍പ് ബിജെപിക്ക് കിട്ടിയത്. കോണ്‍ഗ്രസ് 60 കൊല്ലം കൊണ്ട് എന്തുണ്ടാക്കി എന്ന് ചോദിക്കുന്നവര്‍ക്ക് ഇതൊരു മറുപടിയാണെന്നും പിഷാരടി ആഞ്ഞടിച്ചു.

 

 

തന്റെ ഗുരുനാഥന്‍ കൂടിയായ നടന്‍ സലീം കുമാറിന് പുതിയ യുഡിഎഫ് ബജറ്റില്‍ ഒരു കോടി രൂപയുടെ സ്മാരകം പ്രഖ്യാപിച്ചതിന് ധനകാര്യമന്ത്രിയെ പിഷാരടി പ്രത്യേകം അഭിനന്ദിച്ചു. സ്മാരകം എന്ന് കേള്‍ക്കുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പലരും പ്രതിമയാണെന്ന് കരുതി തെറ്റിദ്ധരിക്കുന്നുണ്ടെന്നും, അത് ജനങ്ങള്‍ക്ക് ഉപകാരപ്രദമായ എന്തെങ്കിലും പദ്ധതിയായിരിക്കുമെന്ന് സര്‍ക്കാര്‍ ഉടന്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കാലത്തിനൊപ്പം സഞ്ചരിക്കുന്ന ഈ മികച്ച ബജറ്റിനെ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്തുകൊണ്ടാണ് പിഷാരടി തന്റെ പ്രസംഗം അവസാനിപ്പിച്ചത.് നമ്മുടെ ബജറ്റാണ്, അതുകൊണ്ട് വേണമെങ്കില്‍ ബജറ്റ് ലോകമെങ്ങും വിളങ്ങീടാന്‍ എന്ന പാട്ടൊക്കെ പാടാം.. അത് ചെയ്യുന്നില്ല എന്നാണ് കാരണഭൂതന്‍ പാട്ടിനെ പരിഹസിച്ച് പിഷാരടി പറഞ്ഞത്. ഇങ്ങനെ സഭയെ ചിരിപ്പിക്കുകയും അതേസമയം പ്രതിപക്ഷത്തിന് കൃത്യമായ കൊട്ട് നല്‍കുകയും ചെയ്താ പിഷാരടി നിയമസഭയിലെ തന്റെ കന്നിപ്രസംഗം പൂര്‍ത്തിയാക്കിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (30 minutes ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (34 minutes ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (42 minutes ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (54 minutes ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (1 hour ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (1 hour ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (1 hour ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (1 hour ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (1 hour ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (1 hour ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (2 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (2 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (2 hours ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (2 hours ago)

POLICE STATION എലിയെ പിടിക്കാൻ പാമ്പ് പൊലീസ് സ്റ്റേഷനിൽ;  (3 hours ago)

Malayali Vartha Recommends