'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ

പി.എം. ശ്രീ പദ്ധതിയിൽ നിന്നും യു.ഡി.എഫ് സർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ യുവജന, വിദ്യാർഥി സംഘടനയായ എ.ഐ.വൈ.എഫും എ.ഐ.എസ്.എഫും നടത്തിയ പ്രതിഷേധം സംഘർഷമായതിനെത്തുടർന്ന് പൊലീസ് ജലപീരങ്കി ഉപയോഗിച്ചതിൽ ചെളിവെള്ളം ഉണ്ടായെന്ന ആരോപണത്തിൽ നിയമസഭയിൽ പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് പിണറായി വിജയന് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ. പ്രതിഷേധത്തിനെതിരെ ജലപീരങ്കിയിൽ പൊലീസ് ഉപയോഗിച്ച വെള്ളം കുപ്പിയിൽ കൊണ്ടുവന്നാണ് പിണറായി വിജയൻ ആരോപണം ഉന്നയിച്ചത്. ഇതിന് മറുപടിയുമായാണ് രാഹുൽ രംഗത്തെത്തിയത്.
പ്രതിപക്ഷ സമരക്കാരുടെ ദേഹത്ത് അടിച്ച ജലാപീരങ്കിയിലെ വെള്ളം മലിന ജലമായിരുന്നു എന്നാണ് പിണറായി വിജയൻ പറഞ്ഞത്. നിങ്ങളുടെ ഭാരണകാലത്ത് ഞങ്ങളുടെ ദേഹത്ത് അടിച്ചത് പനിനീരോ, മിനറൽ വാട്ടറോ അല്ലായിരുന്നു. അന്ന് വസ്ത്രത്തിന്റെ നിറം മാറിയത് കളർ ഇളകിയത് കൊണ്ടല്ല, പൊലീസിന്റെ ലാത്തിയും ഗ്രനേഡും ഏറ്റുവാങ്ങി ഞങ്ങളുടെ ചോര വീണത് കൊണ്ടായിരുന്നു. പ്രതിപക്ഷ യുവജന നേതാക്കളോടാണ്... പത്ത് കൊല്ലത്തിനു ശേഷം ആദ്യമായി തെരുവിൽ ഇറങ്ങിയത് കൊണ്ടാണ് ഈ ചൊറിച്ചിൽ, അത് അങ്ങ് ശീലമായിക്കൊള്ളും... സമരഭിവാദ്യങ്ങൾ' - രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു.
പ്രതിഷേധക്കാരെ നേരിടാൻ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിന് മുമ്പിൽ ബാരിക്കേഡ് സ്ഥാപിച്ചെങ്കിലും പ്രതിഷേധം ശക്തമായതോടെ വിദ്യാർഥികൾ ബാരിക്കേഡ് ചാടിക്കടക്കാൻ ശ്രമിച്ചു. തുടർന്നാണ് ജലപീരങ്കി ഉപയോഗിച്ച് പൊലീസ് പ്രതിഷേധക്കാരെ തടഞ്ഞത്. അര മണിക്കൂറുകൾക്ക് ശേഷം ശരീരമാസകലം ചൊറിച്ചിൽ അനുഭവപ്പെടുകയായിരുന്നെന്ന് പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർഥികൾ പറഞ്ഞു. ആദ്യം ജലപീരങ്കിയിൽ നിന്നും കട്ട ചെളിയും പിന്നീട് മഞ്ഞ നിറത്തിലുള്ള വെള്ളവുമാണ് വന്നതെന്നാണ് വിദ്യാർഥികൾ വ്യക്തമാക്കി. കക്കൂസ് മാലിന്യം കലർന്നിട്ടുള്ള വെള്ളമാണോ ഉപയോഗിച്ചതെന്ന സംശയവും വിദ്യാർഥികൾ പങ്കുവെച്ചു. വിദ്യാർഥികളെ പിന്തുണച്ച് തൃശൂർ ഒല്ലൂർ എം.എൽ.എ കെ. രാജൻ രംഗത്തെത്തിയിരുന്നു.
'പൊലീസ് നടപടി ചെറുതായി കാണുന്നില്ല. ബോധപൂർവം പ്രശ്‌നമുണ്ടാക്കാനുള്ള നീക്കമാണ് നടന്നത്. സമരം ചെയ്യാൻ അനുവദിക്കില്ലെന്ന നിലപാടാണെങ്കിൽ സർക്കാർ കാണാനിരിക്കുന്നതേ ഉള്ളൂ. ഇത് സാധാരണ സമയമല്ലെന്ന് കൂടി ഓർക്കണം. പകർച്ചവ്യാധികൾ പടരുന്ന കാലമാണ്. ആരുടെ നിർദേശപ്രകാരമാണ് വിദ്യാർഥികൾക്ക് നേരെ ചെളിവെള്ളം പ്രയോഗിച്ചത്? ഇതിന് സർക്കാർ മറുപടി പറയണം,' കെ. രാജൻ പ്രതികരിച്ചു.
അതേസമയം, കേരളത്തിൽ ആദ്യമായല്ല ജലപീരങ്കി പ്രയോഗിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സഭയിൽ പറഞ്ഞു. വാട്ടർ അതോറിറ്റിയിൽ നിന്നെടുത്ത വെള്ളമാണ് ജലപീരങ്കിയിൽ പ്രയോഗിച്ചതെന്നും പഴയകാലത്തെ ടാങ്കറിൽനിന്ന് എടുത്ത വെള്ളമാകാമെന്നും മന്ത്രി പ്രതികരിച്ചു. വിഷയം പരിശോധിക്കാൻ കമീഷണർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും വെള്ളം ലബോറട്ടറിയിൽ അയക്കുമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നും ആഭ്യന്തരമന്ത്രി ഉറപ്പ് നൽകി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
പ്രതിപക്ഷ സമരക്കാരുടെ ദേഹത്ത് അടിച്ച ജലപീരങ്കിയിലെ വെള്ളം മലിന ജലമാരുന്നു എന്ന് വിജയൻ.
മിസ്റ്റർ വിജയൻ,
നിങ്ങളുടെ ഭരണകാലത്ത് ഞങ്ങളുടെ ദേഹത്തു അടിച്ചത് പനിനീരോ മിനറൽ വാട്ടറോ അല്ലായിരുന്നു. അന്ന് ഡ്രെസ്സിന്റെ നിറം മാറിയത് കളർ ഇളകിയത് കൊണ്ടല്ല, പോലീസിന്റെ ലാത്തിയും ഗ്രനേഡും ഏറ്റുവാങ്ങി ഞങ്ങളുടെ ചോര വീണത് കൊണ്ടായിരുന്നു.
പ്രതിപക്ഷ യുവജന നേതാക്കളോടാണ്, പത്തു കൊല്ലത്തിനു ശേഷം ആദ്യമായി തെരുവിൽ ഇറങ്ങിയത് കൊണ്ടാണ് ഈ ചൊറിച്ചിൽ, അത് അങ്ങ് ശീലമായിക്കൊള്ളും...
സമരക്കാർക്ക് നേരെ പോലീസ് മനഃപൂർവ്വം മലിനമായ ചെളിവെള്ളമാണ് പ്രയോഗിച്ചതെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ജലപീരങ്കിയിലെ വെള്ളം നിറച്ച കുപ്പിയുമായി സഭയിലെത്തിയത് നാടകീയ രംഗങ്ങൾക്ക് വഴിവെച്ചു. പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ അമീബിക് മസ്തിഷ്ക ജ്വരം ഉൾപ്പെടെയുള്ള മാരക രോഗങ്ങൾ പടർത്താൻ സാധ്യതയുള്ള അതീവ അപകടകരമായ മലിനജലമാണ് വിദ്യാർത്ഥി നേതാക്കൾക്ക് നേരെ പ്രയോഗിച്ചെന്ന് അദ്ദേഹം സഭയിൽ കുറ്റപ്പെടുത്തി. ഏതോ തോട്ടിൽ നിന്നെടുത്ത വെള്ളമാണ് പോലീസ് ഇതിനായി ഉപയോഗിച്ചതെന്നും വിഷയത്തിൽ ആഭ്യന്തര മന്ത്രി മറുപടി പറയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
തിങ്കളാഴ്ച തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിന് സമീപം നടന്ന പ്രതിഷേധത്തിനിടെ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ മൂന്ന് തവണയാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. ആദ്യം കട്ടച്ചെളിയും പിന്നീട് മഞ്ഞ നിറത്തിലുള്ള കലക്കവെള്ളവുമാണ് ടാങ്കിൽ നിന്ന് ചീറ്റിയതെന്നും, പ്രയോഗത്തിന് ശേഷം പ്രവർത്തകർക്ക് ശരീരമാകെ കടുത്ത ചൊറിച്ചിൽ അനുഭവപ്പെട്ടതായും സമരക്കാർ പരാതിപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha

























