സന്നിധാനത്ത് യുവതി പ്രവേശിച്ചെന്ന് സംശയം; ശ്രീകോവിലിനു ചുറ്റും പ്രതിഷേധക്കാര്‍ കൈകള്‍ കോര്‍ത്തുപിടിച്ച് പ്രതിഷേധിക്കുന്നു

അയ്യപ്പ ദര്‍ശനത്തിനായി സന്നിധാനത്ത് യുവതി പ്രവേശിച്ചെന്ന സംശയത്തെ തുടര്‍ന്ന് പ്രതിഷേധം. ശ്രീകോവിലിനു ചുറ്റും പ്രതിഷേധക്കാര്‍ കൈകള്‍ കോര്‍ത്തുപിടിച്ചാണ് പ്രതിഷേധിക്കുന്നത്. നടപ്പന്തലിലും പിന്നിട്ട് പതിനെട്ടാം പടികയറി യുവതി ദര്‍ശനത്തിനായി എത്തിയതായാണ് സംശയം.
ദര്‍ശനത്തിനെത്തിയവരെ തിരികെ ഇറക്കാതെയാണ് പ്രതിഷേധക്കാര്‍ വലയം തീര്‍ത്തിരിക്കുന്നത്. രാത്രി 10.30 ഓടെ പടിപൂജ അവസാനിച്ച ശേഷം പരിശോധന നടത്താമെന്നാണ് പോലീസിന്റെ നിലപാട്. ഈ പരിശോധനയ്ക്കു ശേഷമെ സന്നിധാനത്തെത്തിയവരെ തിരികെ വിടുകയുള്ളു.
https://www.facebook.com/Malayalivartha

























