ശബരിമലയില്‍ പുരുഷ വേഷത്തില്‍ യുവതിയെത്തിയെന്ന് അഭ്യൂഹം... പുരുഷ വേഷത്തിലെത്തിയ ഒരു യുവതി സന്നിധാനത്തേക്ക് ഓടിക്കയറിയെന്ന് ചിലര്‍; വ്യാജ പ്രചാരണമാണെന്നും യുവതികള്‍ ശബരിമലയിലെത്തിയിട്ടില്ലെന്നും പോലീസ്

ശബരിമല സന്നിധാനത്ത് തുലാമാസ പൂജ അവസാനിക്കുന്നതിന് മുമ്പ് യുവതികളെത്തുമെന്ന അഭ്യൂഹം നേരത്തെ എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ സന്നിധാനത്ത് പുരുഷ വേഷത്തില്‍ സ്ത്രീകള്‍ എത്തിയെന്ന് അഭ്യൂഹം പരന്നതിനെ തുടര്‍ന്ന് സന്നിധാനത്ത് ഭക്തരുടെ പ്രതിഷേധം രൂക്ഷമായി.
പടിപൂജയ്ക്കിടെ പുരുഷ വേഷത്തിലെത്തിയ ഒരു യുവതി സന്നിധാനത്തേക്ക് ഓടിക്കയറിയെന്ന് ചിലര്‍ പറഞ്ഞതോടെയാണ് സന്നിധാനത്തുണ്ടായിരുന്നവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. എന്നാല്‍ ഇത് വ്യാജ പ്രചാരണമാണെന്നും യുവതികള്‍ ശബരിമലയിലെത്തിയിട്ടില്ലെന്നുമാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
രാത്രി ഏഴരയോടെയാണ് യുവതികള്‍ സന്നിധാനത്ത് എത്തിയെന്ന അഭ്യൂഹങ്ങള്‍ പരന്നത്. ഇതോടെ സന്നിധാനത്തുണ്ടായിരുന്ന ഏതാണ്ട് രണ്ടായിത്തോളം വരുന്ന പ്രതിഷേധക്കാര്‍ ശരണ മന്ത്രങ്ങളുമായി സന്നിധാനത്തിന് ചുറ്റും കൈകള്‍ കോര്‍ത്ത് നില്‍ക്കാന്‍ തുടങ്ങി. സന്നിധാനത്ത് പ്രതിഷേധം അനുവദിക്കില്ലെന്നും പിന്മാറണമെന്നും പൊലീസ് നിലപാടെടുത്തു.
ശക്തമായ പരിശോധന കടന്ന് യുവതികള്‍ സന്നിധാനത്ത് എത്തില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞുവെങ്കിലും പ്രതിഷേധക്കാര്‍ പിന്മാറാന്‍ തയ്യാറായില്ല. തുടര്‍ന്ന് സന്നിധാനത്ത് കൂടുതല്‍ തിരച്ചില്‍ നടത്താമെന്ന ഉറപ്പില്‍ പ്രതിഷേധം അവസാനിച്ച് ഇവര്‍ പിന്‍മാറുകയായിരുന്നു.
https://www.facebook.com/Malayalivartha

























