ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള സുപ്രീംകോടതി വിധിക്കെതിരായ ഹര്‍ജികള്‍ എന്നു പരിഗണിക്കുമെന്ന് ഇന്നറിയാം

പ്രായഭേദമന്യേ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള സുപ്രീംകോടതി വിധിക്കെതിരായ ഹരജികള്‍ എന്നു പരിഗണിക്കുമെന്ന കാര്യം ഇന്ന് തീരുമാനിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി. ശബരിമലയുമായി ബന്ധപ്പെട്ട് പുനഃപരിശോധന ഹരജികള്‍ക്കു പുറമെ റിട്ട് ഹരജികള്‍ സമര്‍പ്പിച്ച വിവരം രണ്ട് അഭിഭാഷകര്‍ പരാമര്‍ശിച്ചപ്പോഴാണ് സുപ്രീംകോടതി ഇക്കാര്യം അറിയിച്ചത്.
ഇന്നലെ അയ്യപ്പഭക്തരുടെ അസോസിയേഷനുവേണ്ടി ഹാജരായ അഡ്വ. മാത്യു നെടുമ്പാറയാണ് ശബരിമല കേസില്‍ റിട്ട് ഹരജിയുടെ കാര്യം സുപ്രീംകോടതിയില്‍ ആദ്യമായി ഉന്നയിച്ചത്. തുടര്‍ന്ന് മറ്റ് അഭിഭാഷകരും രംഗത്തുവന്നു. ഇതേ തുടര്‍ന്ന് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗളുമായി കൂടിയാലോചന നടത്തിയാണ് ചൊവ്വാഴ്ച തീരുമാനം അറിയിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്. ഇതുവരെ 19 പുനഃപരിശോധന ഹരജികളെത്തിയിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
"
https://www.facebook.com/Malayalivartha

























