അർദ്ധരാത്രി വീട്ടിലെ സ്ഥിരം സന്ദർശകൻ; കാമുകിയായ വീട്ടമ്മയെ ദിവസവും മദ്യം നൽകി മയക്കി കിടത്തി പീഡനത്തിനിരയാക്കിയിരുന്നത് മകളെ

കാമുകിയായ വീട്ടമ്മയെ മദ്യം കൊടുത്ത് മയക്കിക്കിടത്തി മകളെ പീഡിപ്പിച്ചിരുന്നയാള്‍ പിടിയില്‍. മൂവാറ്റുപുഴ ആരക്കുഴ മുതുകല്ല് പാല്‍ സൊസൈറ്റിക്ക് സമീപം കരിമലയില്‍ സുരേഷ് (50) ആണ് റിമാന്‍ഡിലായത്.
അമ്മയുടെ കാമുകനായ ഇയാള്‍ വീട്ടില്‍ സ്ഥിരം സന്ദര്‍ശകനായിരുന്നു. വീട്ടിലെത്തിയാല്‍ അമ്മയ്ക്ക് മദ്യം നല്‍കി ലഹരിയിലാക്കും. അവര്‍ ബോധം കെട്ടുകഴിയുമ്പോള്‍ മകളെ സുരേഷ് പീഡിപ്പിക്കുകയായിരുന്നു. പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി ഉപദ്രവിച്ചു വരികയായിരുന്നു.
സഹിക്കാനാവാതെ വന്ന പെണ്‍കുട്ടി മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കിയതിനെത്തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
https://www.facebook.com/Malayalivartha























