ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന കളക്ഷനുമായി കെഎസ്ആര്‍ടിസി... ഇന്നലെ ഒരു ദിവസത്തെ മാത്രം കളക്ഷന്‍ 7.95 കോടി രൂപ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന കളക്ഷനുമായി കെഎസ്ആര്‍ടിസി കുതിക്കുന്നു. തിങ്കളാഴ്ച ഒരു ദിവസത്തെ കളക്ഷന്‍ 7.95 കോടി രൂപയാണ്. ഇതിനു മുമ്പ് കിട്ടിയ 7.6 കോടി രൂപയുടെ പ്രതിദിന കളക്ഷന്‍ റിക്കാര്‍ഡാണ് മറികടന്നത്.
തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറന്നു അഞ്ച് ദിവസം പിന്നിട്ടപ്പോഴാണ് കെഎസ്ആര്‍ടിസി റിക്കാര്‍ഡ് വരുമാനം നേടുന്നത്. ജനുവരിയിലും കെഎസ്ആര്‍ടിസിയുടെ പ്രതിദിന വരുമാനം ഏഴു കോടി രൂപ പിന്നിട്ടിരുന്നു.
https://www.facebook.com/Malayalivartha

























