Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

മുഖ്യമന്ത്രികുപ്പായ മോഹം; കെ സി വേണുഗോപാലിനെതിരെയുള്ള സോളാർ കേസിന് പിന്നിൽ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ?

23 OCTOBER 2018 01:39 PM IST
മലയാളി വാര്‍ത്ത

കെ സി വേണുഗോപാലിനെതിരെയുള്ള സോളാർ കേസിന് പിന്നിൽ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ? സരിത തനിക്കെതിരെ മൊഴി നൽകില്ലെന്ന വിശ്വാസത്തിലാണ് വേണുഗോപാൽ. അപ്പോൾ ചില കോൺഗ്രസ്
നേതാക്കൾ ഇടതൻമാരുടെ സഹായത്തോടെ സരിതയെ സ്വാധീനിച്ച് തനിക്കെതിരെ നീങ്ങിയതായി കെ.സി. കരുതുന്നു.

സംസ്ഥാന രാഷ്ട്രീയത്തിലേക്ക് കെ സി. കടന്നുവരുന്നു എന്ന വാർത്തകൾക്കിടയിലാണ് സോളാർ ആരോപണം ചൂടുപിടിച്ചത്. ഇതുവരെയും സോളാറിൽ കത്തിയമരാത്ത ആളാണ് കെ.സി. രാഹുൽ ഗാന്ധിയുമായുള്ള വേണുഗോപാലിന്റെ അടുപ്പം പണ്ടേ പ്രസിദ്ധമാണ്. കർണാടകത്തിൽ കുമാരസ്വാമി സർക്കാരിന്റെ രൂപീകരണത്തിലേക്ക് വഴിതെളിച്ചത് വേണുഗോപാലിന്റെ ഇടപെടലുകളാണ്. കേരളത്തിലും വേണുവിനെ ഇറക്കാൻ രാഹുൽ ആലോചിച്ചതിനു പിന്നിലെ കാരണവും ഇതു തന്നെയായിരുന്നു. കെ സി വേണുഗോപാൽ അടുത്ത മുഖ്യമന്ത്രിയാണെന്ന് വരെ കേരളത്തിൽ പ്രചരണമുണ്ട്. കേരളത്തിലെ പത്രങ്ങളിൽ ഇപ്പോൾ പ്രസിദ്ധീകരിക്കുന്ന സോളാർ വാർത്തകൾ കോൺഗ്രസ് നേതാക്കളുടെ സഹായത്തോടെ രാഹുൽ അറിയുന്നുണ്ടെന്നാണ് വിവരം.

കോൺഗ്രസ് നേതാക്കൾ ശരിക്കും പേടിക്കുന്നത് വേണുഗോപാലിനെയാണ്. വേണുവിന്റെ നീക്കങ്ങളെ ശ്രദ്ധയോടെയാണ് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും അടക്കമുള്ള നേതാക്കൾ നോക്കി കാണുന്നത്. ചെന്നിത്തലയാണ് വേണുവിനെ ഏറെ ഭയപ്പെടുന്നത്. കാരണം അടുത്ത മുഖ്യമന്ത്രിയാവാൻ കോട്ട് തയ്ച്ചയാളാണ് ചെന്നിത്തല. അതിനിടയിലാണ് ആലപ്പുഴ സീറ്റിൽ നിന്ന് രമേശ് ചെന്നിത്തല പാർലെമെന്റിലേക്ക് മതസരിക്കുമെന്ന വാർത്ത പുറത്തു വരുന്നത്. ഉമ്മൻ ചാണ്ടിയെയും ചെന്നിത്തലയെയും പാർലെമെന്റിലേക്കയക്കുമെന്ന വാർത്ത കേരളത്തിൽ സജീവമാണ്. രമേശ് ചെന്നിത്തല രാജിവയ്ക്കുന്ന ഒഴിവിൽ ഹരിപ്പാട് നിന്നും വേണുഗോപാൽ നിയമസഭയിലേക്ക് മത്സരിക്കുമെന്നും വാർത്ത വന്നിരുന്നു. പെട്ടെന്നാണ് ഉമ്മൻചാണ്ടിക്കും കെ സിക്കുമെതിരെ സോളാർ ആരോപണം ഉയർന്നത്.

എൻ എസ് എസുമായി ഏറെ അടുപ്പം പുലർത്തുന്ന നേതാവാണ് കെ സി വേണുഗോപാൽ. അദ്ദേഹത്തെ കേരളത്തിന്റെ മുഖ്യമന്ത്രിയാക്കിയാൽ അതിന് എൻ എസ് എസിന്റെ പിന്തുണമുണ്ടാവും. ക്രൈസ്തവ സഭകളുമായും വേണുവിന് ഏറെ അടുപ്പമുണ്ട്. യുഡി എഫിലെ ഘടക കക്ഷികൾക്കും അദ്ദേഹം പ്രിയങ്കരനാണ് . വ്യക്തിപരമായ ചില ആരോപണങ്ങൾ ഒഴിച്ചു നിർത്തിയാൽ അദ്ദേഹത്തിനുള്ളത് ക്ലീൻ ഇമേജാണ്. നിരവധി തവണ ജന പ്രതിനിധിയായെങ്കിലും അദ്ദേഹത്തിന്റെ പേരിൽ അഴിമതി ആരോപണങ്ങൾ ഉണ്ടായിട്ടില്ല. കേന്ദ്രത്തിൽ മന്ത്രിയായപ്പോഴും ഇതുതന്നെയായിരുന്നു അവസ്ഥ. എല്ലാവരോടും പ്രസാദാതമകമായി സംസാരിക്കുന്നയാളാണ് വേണുഗോപാൽ.

ഇടതുപക്ഷത്തിനും കണ്ണിലെ കരടായി മാറിയിരിക്കുകയാണ് വേണുഗോപാൽ. ഇടതുപക്ഷം കഴിയുന്നതെല്ലാം ശ്രമിച്ചു വേണുവിനെ കേസിൽ കുരുക്കാൻ നീക്കം നടത്തും . ഒന്നിച്ചു നിൽക്കുന്ന ഹൈന്ദവരെ ഒരുമിച്ച് ചേർക്കാൻ കോൺഗ്രസിനു വേണുവിലൂടെ കഴിയും എന്ന് ഇടതുപക്ഷവും കരുതുന്നു.അതാണ് ബിജെപിയുടെയുടെയും ഭയം. അതിനാണ് പുതിയ കേസിലൂടെ ഇടതുപക്ഷം ശ്രമിക്കുന്നത്.

കേരളത്തിലെ പ്രമുഖ കോൺഗ്രസ് നേതാവ് കേസിന് പിന്നിലുണ്ടെന്ന് വേണുപക്ഷം കരുതുന്നു. വേണുവിന് കേരളത്തിൽ ഗ്രൂപ്പുണ്ട്. അതിൽ അണികൾ കുറവായിരിക്കാം. എന്നാൽ വരും ദിവസങ്ങളിൽ വേണുവിന്റെ ഗ്രൂപ്പ് ശക്തി പ്രാപിക്കും. അതിനുമുമ്പു തന്നെ വേണുവിനെ തകർക്കാനാണ് ശ്രമം. മല്ലേലിൽ ശ്രീധരൻ നായരെ സോളാർ കേസിൽ രംഗത്തിറക്കി ഉമ്മൻ ചാണ്ടിയെ അവസാനിപ്പിക്കാൻ ശ്രമിച്ചത് ഒരു പ്രമുഖ കോൺഗ്രസ് നേതാവാണെന്ന കാര്യം അരിയാഹാരം കഴിക്കുന്ന മലയാളികൾക്കെല്ലാം അറിയാം. അതേ തന്ത്രം വേണുവിനോടും പയറ്റുന്നു. അതേസമയം വേണു തന്ത്രശാലിയാണ്. ചിലപ്പോൾ കോടതിയിൽ നൽകാൻ പോകുന്ന രഹസ്യ മൊഴിയിൽ സോളാർ നായിക വേണുവിന്റെ പേര് തന്നെ പറഞ്ഞില്ലെന്ന് വരാം. എങ്കിൽ അതോടെ തീരും വേണു കേസിന്റെ കഥ.പക്ഷേ അതിന് സാധ്യത കുറവാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (3 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (4 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (4 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (4 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (4 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (5 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (7 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (7 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (8 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (8 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (8 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (8 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (8 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (8 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (9 hours ago)

Malayali Vartha Recommends