ലഹരിമരുന്ന് നല്‍കിയും പണം വാഗ്ദാനം ചെയ്തും ഭീഷണിപ്പെടുത്തിയും പീഡനം; ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികളെ പ്രകൃതി വിരുദ്ധപീഡനത്തിനിരയാക്കുന്ന അധ്യാപകനടങ്ങിയ സംഘം പിടിയില്‍... സംഭവം മലപ്പുറത്ത്

അഞ്ച് വിദ്യാര്‍ത്ഥികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പത്തില്‍ അധികം പേര്‍ക്കെതിരെ കേസ് എടുത്തു. ലഹരി വിരുദ്ധ ജാഗ്രതാസമിതി ഇടപെട്ട് വിദ്യാര്‍ഥികളെ കൗണ്‍സലിംഗിന് വിധേയരാക്കി. പണം വാഗ്ദാനം ചെയ്തും ഭീഷണിപ്പെടുത്തിയുമായിരുന്നു പീഡനമെന്ന് കുട്ടികള്‍ വെളിപ്പെടുത്തി. ലഹരിമരുന്ന് നല്‍കിയും ചിലരെ പീഡിപ്പിച്ചു. ചൈല്‍ഡ്ലൈന്‍ നല്‍കിയ വിവരമനുസരിച്ച് പൊലീസ് ഒരാഴ്ച നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് പ്രതികള്‍ വലയിലായത്. ആദ്യം ആറു പേരും, അവസാനമായി മുക്കം സ്വദേശി മോഹന്‍ദാസ്(35), മഞ്ചേരി സ്വദേശി അലവി (51) എന്നിവരും അറസ്റ്റിലായി. പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ബൈക്കില്‍, ലിഫ്റ്റ് നല്‍കിയ പരിചയം ദുരുപയോഗം ചെയ്തായിരുന്നു ഒരാള്‍ തന്നെ പീഡിപ്പിച്ചതെന്ന് കുട്ടികളിലൊരാള്‍ പറഞ്ഞു. പണം വാഗ്ദാനം ചെയ്ത് വിദ്യാര്‍ത്ഥികളെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കുന്ന സംഘത്തെ പോലീസ് പിടികൂടി. അധ്യാപകന്‍ അടങ്ങുന്ന ആറംഗ സംഘമാണ് പിടിയിലായത്. ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികളെയാണ് സംഘം പീഡനത്തിനിരയാക്കിയത്. വിദ്യാര്‍ഥികളിലൊരാള്‍ അസ്വഭാവികമായി പെരുമാറുകയും വീട്ടില്‍ വൈകിയെത്തുന്നതു പതിവാക്കുകയും ചെയ്തതോടെ മാതാപിതാക്കള്‍ക്കുണ്ടായ സംശയമാണ് കേസില്‍ നിര്‍ണായകമായത്.
https://www.facebook.com/Malayalivartha

























