Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ശബരിമലയില്‍ ഭക്തരെ തടയുകയും പരിശോധിക്കുകയും ഭക്തകളെ ആക്രമിക്കുകയും ചെയ്തു, സന്നിധാനത്ത് നിന്ന് ക്രിമിനലുകളെ പുറത്താക്കും, അത് സര്‍ക്കാരിന്റെ ബാധ്യതയാണ്, അന്‍പത് വയസിന് മുകളിലുള്ള സ്ത്രീകളെയും തടഞ്ഞു, മലകയറിയ യുവതികളുടെ വീട് ആക്രമിച്ചത് ആസൂത്രിതമായ ഗൂഢാലോചനയാണെന്നും മുഖ്യമന്ത്രി

23 OCTOBER 2018 11:47 AM IST
മലയാളി വാര്‍ത്ത

ശബരിമലയെ കലാപഭൂമിയാക്കാനാണ് ആര്‍.എസ്.എസ് ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. ഭക്തരെ തടയുകയും പരിശോധിക്കുകയും ഭക്തകളെ ആക്രമിക്കുകയും ചെയ്തു. യുവതികള്‍ക്ക് നേരെ ആക്രമണം നടത്തി. സാധാരണഭക്തര്‍ക്ക് തടസം സൃഷ്ടിച്ചു. സര്‍ക്കാരും പൊലീസും ആരെയും തടഞ്ഞില്ല. യുവതികള്‍ക്കും ഭക്തര്‍ക്കും നേരെ മാത്രമല്ല മാധ്യമപ്രവര്‍ത്തകരെയും ആക്രമിച്ചു. ഇത് പുതിയ രീതിയാണ്. കേരള ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല. അത് തങ്ങള്‍ പറയുന്ന പോല റിപ്പോര്‍ട്ട് ചെയ്യണം. അല്ലെങ്കില്‍ അക്രമിക്കും എന്ന നിലപാട് പരസ്യമായി സ്വീകരിച്ചു. അവിടെയുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ചീറി അടുത്തു. അവരുടെ അക്രമമുഖം ജനം കണ്ടതാണ്. സംഭവിച്ചത് അയ്യപ്പഭക്തര്‍ക്ക് മലകയറുന്നതിന് എതിരായി സമരം. മാത്രമല്ല എല്ലാ മര്യാദകളെയും ലംഘിച്ചുകൊണ്ട് നിയമം കയ്യിലെടുത്തെന്നും മുഖ്യമന്ത്രി ആരോപിച്ചു. കോടതി വിധി നടപ്പാക്കുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

അയ്യപ്പഭക്തര്‍ക്ക് സുരക്ഷ ഒരുക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തമാണ്. ദര്‍ശനത്തിനെത്തിയവര്‍ക്ക് നേരെ വലിയ ആക്രമണമാണ് ഉണ്ടായത്. കല്ലേറ്, മനസികപീഡനം വനിതകള്‍ക്ക് ഏറ്റുവാങ്ങേണ്ടി വന്നു. അവിടെ വന്ന വനിതകള്‍ക്ക് നേരെ തെറിയഭിഷേകവും ആക്രമണശ്രമവും ഉണ്ടായി. അതേസമയം തന്നെ അവരുടെ വീടുകള്‍ക്ക് നേരെ ആക്രമണം നടന്നു. ഒരേ സമയമാണ്. അയ്യഭക്തര്‍ തടഞ്ഞെന്നാണ് പറഞ്ഞത് . യഥാര്‍ത്ഥത്തില്‍ ഇവരുടെ അജണ്ടയാണ് നടന്നത്. അതുകൊണ്ട് മലകയറിയ യുവതികളുടെ വീട് ആക്രമിച്ചത്. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. എത്തുന്ന സ്ത്രീകളുടെ വിവരങ്ങള്‍ നേരത്തെ മനസിലാക്കി, ആക്രമണങ്ങള്‍ അവരുടെ വീടിന് നേരെ നടത്താന്‍ പദ്ധതി മുന്‍കൂട്ടി തയ്യാറാക്കിയിരുന്നു. സ്ത്രീകളുടെ നീക്കങ്ങള്‍ മറ്റ് സംഘങ്ങളെ അറിയിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞു.

ചില വോയിസ് മെസേജുകളില്‍ പറയുന്നത്, ഇരുമുടികെട്ട് പോലെ ഒന്നെടുത്ത് അയയ്പ്പഭക്തരാണെന്ന രീതിയില്‍ മലയിലേക്ക് വരണമെന്നാണ്. ഇതെല്ലാം സൂചിപ്പിക്കുന്നത് ആസൂത്രിത നീക്കം ആര്‍.എസ്.എസ് നടത്തിയെന്നാണ്. ഇതിനെല്ലാം ആര്‍.എസ്.എസ് ഫലപ്രദമായി നേതൃത്വം കൊടുക്കാന്‍ ശ്രമിച്ചു. അവരുടെ ഉദ്ദേശം ആരാധനാസ്ഥലം എന്നത് മാറ്റി സംഘര്‍ഷഭൂമിയാക്കുകയായിരുന്നു. ഭക്തിയുടെ പേര് പറഞ്ഞ് കലാപഭൂമിയാക്കാന്‍ നോക്കി. അങ്ങനെ ആരെങ്കിലും വ്യാമോഹിക്കുന്നുണ്ടെങ്കില്‍ അത് വേണ്ട. ഇപ്പോള്‍ സന്നിധാനത്തെ ശാന്തിയും സമാധാനവും തിരികെ കൊണ്ടുവരണം. ക്രിമിനലുകള്‍ കേന്ദ്രീകരിക്കാന്‍ പാടില്ല. അവരെ പുറത്തിറക്കും. വിശ്വാസികള്‍ക്ക് കടന്ന് ചെല്ലാനുള്ള സാഹചര്യം സൃഷ്ടിക്കും. അത് സര്‍ക്കാരിന്റെ ബാധ്യതയാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (4 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (5 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (5 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (5 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (6 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (6 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (8 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (8 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (9 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (9 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (9 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (9 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (10 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (10 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (10 hours ago)

Malayali Vartha Recommends