പ്രവാസി ഭർത്താവുമായി ഫോൺ ചാറ്റ് ചെയ്യുന്നതിനിടെ ജനല്‍ കമ്പിയിൽ കയര്‍കെട്ടി കഴുത്തില്‍ കുരുക്കിട്ട് സെല്‍ഫി; നീ ചത്തോ.. ഡെഡ്‌ബോഡി കാണാന്‍ ഞാൻ വന്നോളാമെന്ന് ആത്മഹത്യാപ്രേരണയുമായി ഭർത്താവിന്റെ വാക്കുകൾ... ഒടുവിൽ സംഭവിച്ചത്

പയ്യന്നൂരിൽ കിടപ്പുമുറിയില്‍ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യക്ക് പ്രേരിപ്പിച്ച പ്രവാസി ഭര്‍ത്താവ് അറസ്റ്റില്‍. മൊബൈല്‍ ഫോണ്‍ ചാറ്റിങ്ങിലൂടെ ഭാര്യയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പയ്യന്നൂര്‍ കോറോം മരമില്ലിന് സമീപത്തെ തായമ്പത്ത് വീട്ടിലെ സിമി (31)യെയാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ആത്മഹത്യയില്‍ ബന്ധുക്കള്‍ക്ക് സംശയമുണ്ടായിരുന്നില്ലെങ്കിലും യുവതിയുടെ മൊബൈല്‍ ഫോണ്‍ പോലീസ് പരിശോധിച്ചപ്പോഴാണു ആത്മഹത്യയുടെ ഞെട്ടിക്കുന്ന തെളിവുകള്‍ ലഭിച്ചത്. ഈമാസം 13ന് പുലര്‍ച്ചെയാണ് സിമി തൂങ്ങിമരിച്ചത്. അസ്വാഭാവിക മരണത്തിലെ അന്വേഷണത്തിന്റെ ഭാഗമായി സിമിയുടെ ഫോണ്‍ ഡിവൈഎസ്പി പരിശോധിച്ചപ്പോഴാണു ഞെട്ടിക്കുന്ന തെളിവുകള്‍ കിട്ടിയത്.
12ന് രാത്രി സിമി ഭര്‍ത്താവുമായി ഫോണില്‍ ചാറ്റ് ചെയ്തിരുന്നു. സിമിയെ ഭീഷണിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്ന തരത്തിലുള്ള സന്ദേശങ്ങളാണ് മുകേഷ് അയച്ചുകൊണ്ടിരുന്നത്. ആത്മഹത്യ ചെയ്യുമെന്ന് 13നു പുലര്‍ച്ചെ 3മണി മുതല്‍ സിമി മുകേഷിന് സന്ദേശമയച്ചിരുന്നു. ജനല്‍ കമ്ബിയില്‍ കയര്‍കെട്ടി കഴുത്തില്‍ കുരുക്കിട്ട സെല്‍ഫിയെടുത്തു സിമി ഭര്‍ത്താവിന് അയയ്ക്കുകയും ചെയ്തു. 'ചത്തോളൂ, ഞാന്‍ ഡെഡ്‌ബോഡി കാണാന്‍ വന്നോളാം' എന്ന ശബ്ദസന്ദേശമായിരുന്നു മുകേഷിന്റെ മറുപടി.
https://www.facebook.com/Malayalivartha

























