പ്രണയം നടിച്ച് വഞ്ചിച്ച് രണ്ടാമതൊരു വിവാഹത്തിനൊരുങ്ങിയ മുന്‍ കാമുകനെ തേടിയെത്തിയ കാമുകിയെ വീട്ടില്‍ നിന്നും തല്ലിയിറക്കി ശാന്തിക്കാരന്‍

പ്രണയം നടിച്ച് വഞ്ചിച്ച് രണ്ടാമതൊരു വിവാഹത്തിനൊരുങ്ങിയ മുന്‍ കാമുകനെ തേടിയെത്തിയ കാമുകിയെ വീട്ടില്‍ നിന്നും തല്ലിയിറക്കിയ ശാന്തിക്കാരന്‍ റിമാന്‍ഡില്‍. ഇന്നലെ ചെറായിയില്‍ വച്ചാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
നേരത്തെ ഏലൂരില്‍ വച്ച് പ്രേതബാധ ഒഴിപ്പിക്കാന്‍ എത്തിച്ചപ്പോഴാണ് ശാന്തിക്കാരനായ റിബിന്‍ പരാതിക്കാരിയായ യുവതിയുമായി ആദ്യം അടുക്കുന്നത്. തുടര്‍ന്ന് ഇയാള്‍ വിവാഹവാഗ്ദാനം നല്‍കി. അടുത്തിടെ ഈ ബന്ധത്തില്‍ മാറി യുവാവ് മറ്റൊരു യുവതിയുമായി വിവാഹം ഉറപ്പിച്ചു. ഇതാണ് മുന്‍ കാമുകിയെ ചൊടിപ്പിച്ചത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുനമ്ബം പൊലീസ് പ്രതിയെ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം കാമുകന്റെ വീട്ടിലെത്തിയ പരാതിക്കാരി ഇവിടെ വച്ച് റിബിനുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു.
തുടര്‍ന്ന് റിബിന്‍ മുന്‍ കാമുകിയെ വീട്ടില്‍ നിന്നും തല്ലിയിറക്കുകയും അസഭ്യ വര്‍ഷം നടത്തുകയുമായിരുന്നു. തുടര്‍ന്നാണ് മുനമ്ബം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. പള്ളിപ്പുറം വട്ടാശ്ശേരി റിബിന്‍ (31) ആണ് ഇന്നലെ രാത്രിയോടെ റിമാന്‍ഡിലായത്.
https://www.facebook.com/Malayalivartha

























