Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ക്ഷേത്രമടയ്ക്കാനും തുറക്കാനും തന്ത്രിക്കവകാശമില്ല ശബരിമല ക്ഷേത്രം ദേവസ്വം ബോര്‍ഡിന്റേതു തന്നെ; പന്തളം കൊട്ടാരത്തിനെതിരെ ആഞ്ഞടിച്ച് പിണറായി വിജയന്‍

23 OCTOBER 2018 05:02 PM IST
മലയാളി വാര്‍ത്ത

ശബരിമല ക്ഷേത്രം, ദേവസ്വം ബോര്‍ഡിന്റെ സ്വത്തുതന്നെയാണെന്ന് മുഖ്യമന്ത്രി. അതിന് വേറൊരാള്‍ക്കും അവകാശമില്ല പന്തളം കൊട്ടാരത്തിനെതിരെ ആഞ്ഞടിച്ച് പിണറായി വിജയന്‍. തന്ത്രിക്ക് തുറന്നുവച്ചിരിക്കുന്ന ക്ഷേത്രത്തിലെ പൂജകള്‍ ചെയ്യാന്‍ മാത്രമാണവകാശം. തുറന്ന ക്ഷേത്രത്തില്‍ ഏതുരീതിയില്‍ പ്രവര്‍ത്തിക്കണം എന്നതിന്റെ അവകാശം തന്ത്രിക്കാണ്.

ക്ഷേത്രം തുറക്കുന്നതിന്റെയും അടയ്ക്കുന്നതിന്റെയും അവകാശം ദേവസ്വം ബോര്‍ഡിനു തന്നെയാണ്. തന്ത്രി ഒരു ജീവനക്കാരന്‍ മാത്രമെന്ന് മുഖ്യമന്ത്രി പറയാതെ പറഞ്ഞു. 1949 ലെ കവനന്റ് അനുസരിച്ച് കൊച്ചി ദേവസ്വം ബോര്‍ഡിനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുമായി അവകാശം ലഭിക്കുന്നു. ശബരിമല ക്ഷേത്രത്തിലെ നടവരവുള്‍പ്പെടെ അതില്‍ തിരുവിതാംകൂര്‍ ദേവസ്വത്തിന് വിട്ടുകൊടുത്തിരുന്നു. ശബരിമല ക്ഷേത്രത്തിന്റെ നിയമപരമായ അവകാശി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മാത്രമാണ്. എന്നാല്‍ തന്ത്രിക്ക് ഉത്സവകാലത്ത് ചില ഉത്തരവാദിത്വങ്ങള്‍ നല്കിയിട്ടുണ്ട്. അത് ഇല്ലാതാക്കുക സര്‍ക്കാരിന്റെ നയമല്ല.

പരികര്‍മ്മികള്‍ പൂജകള്‍ നിര്‍ത്തിവെച്ച് പടിക്കെട്ടിനു താഴെ നിരാഹാര സമരത്തിന് എത്തിയത് തികച്ചും, തെറ്റാണ്. സുപ്രീംകോടതി വിധിയെ അട്ടിമറിക്കാനാണ് അവര്‍ ശ്രമിച്ചത്. പന്തളം കൊട്ടാരത്തെയും, തന്ത്രിയെയും പരികര്‍മ്മികളുടെയും നിലപാടുകള്‍ക്കെതിരെ ശക്തമായ താക്കീതും മുഖ്യമന്ത്രി നല്‍കി.
പണ്ട് മലബാറിലെ ഒരു ക്ഷേത്രത്തില്‍ കടത്തനാട് രാജാവ് പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കും, പിന്നോക്കക്കാര്‍ക്കും പ്രവേശനാനുമതി നല്‍കി. ഇതില്‍ പ്രതിഷേധിച്ച് തന്ത്രി ക്ഷേത്രം പൂട്ടി സ്ഥലം വിട്ടു. എന്നാല്‍ രാജാവ് മറ്റൊരു തന്ത്രിയെക്കൊണ്ടുവന്ന് ആചാരങ്ങള്‍ സംരക്ഷിച്ച ചരിത്രമാണ് നമുക്കുള്ളത്. ശബരിമല യുവതീപ്രവേശനം പോലെയുള്ള നവോത്ഥാന മുന്നേറ്റങ്ങളെ അംഗീകരിക്കാന്‍ എല്ലാവര്‍ക്കും കഴിയില്ല. പക്ഷേ നവോത്ഥാനത്തിലേക്ക് നടന്നു കയറാന്‍ ഇത് കൂടിയേ തീരൂ.

ഉല്‍സവകാലത്ത് ഉത്തരവാദിത്തമുണ്ട്, അത് സര്‍ക്കാര്‍ ഇല്ലാതാക്കില്ല. പുതിയ തീരുമാനങ്ങള്‍ വരുമ്പോള്‍ എതിര്‍പ്പുകള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഗുരുവായൂര്‍ പപ്രക്ഷോഭം ശക്തിപ്പെട്ടപ്പോള്‍ 1932 ജനുവരി ഒന്ന് മുതല്‍ 28 വരെ അടഞ്ഞു. ബഹുജന സമരത്തെ തുടര്‍ന്നാണ് തുറന്നത്. എന്നിട്ടും അവര്‍ണര്‍ക്ക് പ്രവേശനം അനുവദിച്ചില്ല. ലോകനാര്‍ക്കാവില്‍ പിന്നോട്ട, പട്ടിക ജാതിക്കാര്‍ക്ക് കൊടുക്കാന്‍ രാജാവ് തീരുമാനിച്ചു. എന്നാല്‍ ബന്ധപ്പെട്ടവര്‍ ക്ഷേത്രം പൂട്ടി. തുടര്‍ന്ന് മറ്റൊരാളെ കൊണ്ടുവന്നത് ക്ഷേത്രം തുറന്നു. ശബരിമലയെ മുന്‍നിര്‍ത്തി രാഷ്ട്രീയം കളിച്ച് നേട്ടം കൊയ്യാന്‍ പലരും ശ്രമിക്കുന്നു. ബി.ജെ.പിയും കോണ്‍ഗ്രസും അതിന് ശ്രമിച്ചെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിധി നടപ്പാക്കാന്‍ ആവശ്യമായ നിരോധനനിയമം, സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കണം എന്നീ ആവശ്യങ്ങള്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (3 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (4 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (4 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (4 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (4 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (5 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (7 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (7 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (8 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (8 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (8 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (8 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (8 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (8 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (9 hours ago)

Malayali Vartha Recommends