Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

വലിയകുന്ന് ആശുപത്രിയില്‍ അത്യാഹിതവിഭാഗത്തിലുള്‍പ്പടെ കയറി അക്രമികള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു... റോഡില്‍ തുടങ്ങിയ അടി ആശുപത്രിക്ക് അകത്തേക്കും വ്യാപിപ്പിച്ച്‌ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചവരെ പോലീസ് പിടികൂടി

23 OCTOBER 2018 01:32 PM IST
മലയാളി വാര്‍ത്ത

ഉപകരണങ്ങള്‍ നശിപ്പിച്ചുവെന്നും ജോലി തടസ്സപ്പെടുത്തിയെന്നുമുള്ള ആശുപത്രി അധികൃതരുടെ പരാതിയില്‍ കേസെടുത്തതായി പോലീസ് പറഞ്ഞു. ഇന്നലെ ഉച്ചയോടെയാണു സംഭവങ്ങളുടെ തുടക്കം. സംഭവത്തില്‍ ഇരുവിഭാഗത്തിന്റെയും മൊഴിയെടുത്ത് അന്വേഷണം നടത്തുമെന്നും കൂടുതല്‍ പേര്‍ അക്രമത്തിനു പിന്നിലുണ്ടെന്നാണു സൂചനയെന്നും ഇവരെ പിടികൂടുമെന്നും സിഐ സുനില്‍, എസ്‌ഐ തന്‍സീം എന്നിവര്‍ പറഞ്ഞു.

ആറ്റിങ്ങലിലെ മാര്‍ക്കറ്റ് റോഡിലും മൂന്നുമുക്കിലുമുള്ളവരും തമ്മിലായിരുന്നു സംഘര്‍ഷം. മാര്‍ക്കറ്റ് റോഡിലുള്ള അക്രമിസംഘമാണ് ആശുപത്രിക്കകത്തു കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. മൂന്നുമുക്ക് ഭാഗത്തുള്ളവര്‍ക്കാണു മര്‍ദനമേറ്റത്. 

കല്ലമ്ബലം ഭാഗത്തുനിന്ന് രണ്ടു കാറുകളിലായി വന്നവര്‍ തമ്മിലായിരുന്നു അടി. കല്ലമ്ബലത്തുനിന്ന് ആറ്റിങ്ങലിലേക്കുളള യാത്രയ്ക്കിടെ കടുവയില്‍പള്ളി ഭാഗത്തുവച്ച്‌ മൂന്നുമുക്ക് സ്വദേശിയും മാര്‍ക്കറ്റ് റോഡ് സ്വദേശിയായ ആളുമായി കാറിനു സൈഡ് കൊടുക്കുന്നതിനെച്ചൊല്ലി തര്‍ക്കമുണ്ടായി. ഇരുവരും വഴിനീളെ വഴക്കിട്ട് മൂന്നുമുക്കിനടുത്തു വച്ച്‌ ഒരുവിഭാഗം എതിര്‍വിഭാഗത്തിന്റെ കാര്‍ തടയുകയും പരസ്പരം വാക്കേറ്റമുണ്ടാവുകയും അടിയില്‍ കലാശിക്കുകയും ചെയ്യുകയായിരുന്നു. സംഘര്‍ഷത്തില്‍ മൂന്നുമുക്ക് സ്വദേശിയായ അജിത്തിന്(44) മര്‍ദ്ദനമേറ്റു. അജിത് വലിയകുന്ന് ആശുപത്രിയില്‍ ചികിത്സ തേടി.

ഇതിനിടെ, അജിത്തിനെയും കൂട്ടരെയും തിരഞ്ഞെത്തിയ പത്തോളം പേരടങ്ങുന്ന അക്രമിസംഘം വൈകിട്ട് അഞ്ചരയോടെ ആശുപത്രിക്കകത്തേക്ക് എത്തുകയും ആശുപത്രി ഉപകരണങ്ങള്‍ വലിച്ചെറിയുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാരെയടക്കം കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. ഒപ്പം, ആശുപത്രിക്കകത്തു മര്‍ദനമേറ്റു ചികിത്സ തേടിയവരെ ആക്രമിക്കാനും ശ്രമിച്ചു. സംഘര്‍ഷത്തിനിടെ അക്രമികള്‍ കുഞ്ഞുങ്ങളടക്കമുള്ള രോഗികള്‍ക്കു മുകളിലേക്കു വീണു. പരിഭ്രാന്തരായ രോഗികള്‍ പുറത്തേക്കോടി. ആശുപത്രി ഉപകരണങ്ങള്‍ക്കു കേട് പറ്റി. ഒരു മണിക്കൂറോളം ആശുപത്രിയുടെ പ്രവര്‍ത്തനം താറുമാറായി. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ചു പൊലീസ് സ്ഥലത്തെത്തി ഏഴുപേരെ പിടികൂടി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (3 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (4 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (4 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (4 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (4 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (5 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (7 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (7 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (8 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (8 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (8 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (8 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (8 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (8 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (9 hours ago)

Malayali Vartha Recommends