അയ്യപ്പൻ കൈവിട്ടു മോളെ... ശബരിമല പ്രവേശന വിവാദത്തിന് പിന്നാലെ രഹ്ന ഫാത്തിമയെ സ്ഥലം മാറ്റിയത് പാലാരിവട്ടം എക്‌സ്‌ചേഞ്ചിലേക്ക്

സുപ്രീംകോടതി വിധിക്ക് പിന്നാലെ ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച ബിഎസ്‌എന്‍എല്‍ ജീവനക്കാരി രഹ്ന ഫാത്തിമയെ സ്ഥലം മാറ്റിയത് പാലാരിവട്ടം എക്‌സ്‌ചേഞ്ചിലേക്ക്. ബിഎസ്‌എന്‍എല്‍ എറണാകുളം ബോട്ട് ജെട്ടി ഉപഭോക്തൃ സേവന കേന്ദ്രത്തില്‍ നിന്നാണ് പാലാരിവട്ടം എക്‌സ്‌ചേഞ്ചിലേക്കു സ്ഥലം മാറ്റിയിട്ടുള്ളത്.
ഇന്ന് പുതിയ സ്ഥലത്ത് ചാര്‍ജെടുക്കാനാണു നിര്‍ദേശം. നേരത്തേ രവിപുരത്തേക്ക് സ്ഥലംമാറ്റിയെന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. ഇതേത്തുടര്‍ന്ന് വീടിന് അടുത്തേക്ക് ട്രാന്‍സ്ഫര്‍ കിട്ടിയെന്ന തരത്തില്‍ രഹ്ന ഫെയ്‌സ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha























