Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

പിണറായി കൂട്ടക്കൊല കേസ്: ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു; സൗമ്യയുടെ കാമുകന്‍മാരെ ഉള്‍പ്പെടെ പുതിയ അന്വേഷണ സംഘം വീണ്ടും വിളിച്ചു വരുത്തി ചോദ്യം ചെയ്യും

23 OCTOBER 2018 03:51 PM IST
മലയാളി വാര്‍ത്ത

കണ്ണൂര്‍, പിണറായി കൂട്ടക്കൊലക്കേസില്‍ ക്രൈബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. കേസിലെ മുഖ്യ പ്രതിയായിരുന്ന കൊല്ലപ്പെട്ട സൗമ്യയുടെ സഹോദരിയുടെ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണ വൈക്കത്തേക്ക് പോകും. കേസുമായ് ബന്ധപ്പെട്ട ഫയല്‍ ലോക്കല്‍ പോലീസില്‍ നിന്ന് ക്രൈംബ്രാഞ്ച് സംഘം ഏറ്റുവാങ്ങി. ക്രൈംബ്രാഞ്ച് എസ്.പി ബി.രാജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിണറായി കൂട്ടക്കൊലക്കേസ് അന്വേഷണം ഏറ്റെടുത്തിട്ടുള്ളത്. സെപ്തബര്‍ 25നാണ് കൂട്ടക്കൊല സംബന്ധിച്ച കേസ് ക്രൈംബ്രാഞ്ചിന് വിട്ടു കൊണ്ട് സംസ്ഥാന ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയിരുന്നത്. തലശ്ശേരിയില്‍ ക്യാമ്പ് ഓഫീസ് തുറന്ന് കൊണ്ട് കേസ് അന്വേഷണം നടത്താനാണ് ക്രൈംബ്രാഞ്ച് തീരുമാനം. കേസിലെ പ്രതിയായ പിണറായി പടന്നക്കരയിലെ വണ്ണത്താന്‍ങ്കണ്ടി സൗമ്യ(28)യെ കണ്ണൂര്‍ സ്‌പെഷന്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടെ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഈ കേസും ക്രൈംബ്രാഞ്ച് അന്വേഷണ പരിധിയില്‍ വരുന്നുണ്ട്.

സൗമ്യയുടെ സഹോദരി സന്ധ്യ ഇപ്പോള്‍ വൈക്കത്താണ് ഭര്‍ത്താവുമൊന്നിച്ച് താമസിക്കുന്നത്. കുട്ടികളും അവിടെ പഠനം നടത്തുന്നതിനാല്‍ നാട്ടിലെത്തി ക്രൈംബ്രാഞ്ച് സംഘത്തിന് തെളിവ് നല്‍കാന്‍ കഴിയാത സാഹചര്യത്തിലാണ് അന്വേഷണ സംഘം വൈക്കത്തേക്ക് പോകുന്നത.് ഇതിന് പുറമെ സൗമ്യയുടെ ഭര്‍ത്താവിനെയും പോലീസ് ചോദ്യം ചെയ്യും. ഇതിനിടെ ക്രൈംബ്രാഞ്ച് സംഘം പിണറായി പടന്നക്കരയിലെ സൗമ്യയുടെ വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചു. ബന്ധുക്കളും അയല്‍വാസികളുമായവരും കര്‍മ്മ സമിതി ഭാരവാഹികളുമായ ആറു പേരുടെ മൊഴിയാണ് രേഖപ്പെടുത്തിയത.് സൗമ്യക്ക് അച്ഛനും അമ്മയെയും മകളെയും കൊലപ്പെടുത്താന്‍ പുറത്ത് നിന്നുള്ളവരുെട സഹായം ലഭിച്ചിട്ടുണ്ടെന്നാണ് അയല്‍വാസികളും ബന്ധുക്കളും പോലീസി്‌ന് മൊഴി നല്‍കിയത്. സൗമ്യ ജയില്‍ മരിച്ചതിലും ദുരുഹതയുണ്ടെന്ന് ബന്ധുക്കള്‍ അന്വേഷണ സംഘത്തോട് പരാതിപ്പെട്ടു..തലശ്ശേരി റസ്റ്റ് ഹൗസില്‍ ക്യാമ്പ് ഓഫീസ് തുറന്ന് കേസ് അന്വേഷണം നടത്താനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. കേസ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഏറെ നാളുകള്‍ വേണ്ടി വരുമെന്ന് തന്നെയാണ് ക്രൈംബ്രാഞ്ച് നല്‍കുന്ന സൂചനകള്‍.

ലോക്കല്‍ പോലീസ് കൂട്ടക്കൊലക്കേസ് സംബന്ധിച്ച് ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയ സൗമ്യയുടെ കാമുകന്‍മാരെ ഉള്‍പ്പെടെ പുതിയ അന്വേഷണ സംഘം വീണ്ടും വിളിച്ചു വരുത്തി ചോദ്യം ചെയ്യും. ലോക്കല്‍ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ആദ്യം മുതല്‍ പരാതിപ്പെട്ട സൗമ്യയുടെ ബന്ധുക്കളില്‍ നിന്നും നാട്ടുകാരില്‍ നിന്നും ക്രൈംബ്രാഞ്ച് മൊഴിയെടുത്തു കൊണ്ടിരിക്കുകയാണ്.. കേ്‌സ ആദ്യഘട്ടം മുതല്‍ അന്വേഷിച്ചിരുന്ന തലശ്ശേരി സി.ഐയായിരുന്ന കെ.ഇ പ്രേമചന്ദ്രനെതിരെ ബന്ധുക്കളും നാട്ടുകാരും ഏറെ ആരോപണം ഉന്നയിച്ചിരുന്നു. ഇക്കാര്യത്തില്‍ ലോക്കല്‍ പോലീസിന് വീഴ്ച പറ്റിയോയെന്ന കാര്യവും ് ക്രൈംബ്രാഞ്ച് അന്വേഷണ പരിധിയില്‍ വരും.

ആഗസ്ത് 24ന് റിമാന്‍ഡില്‍ കഴിയവെ കണ്ണൂര്‍ സെപ്ഷന്‍ വനിതാ ജയിലില്‍ സൗമ്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.. സൗമ്യയുടെ അച്ഛന്‍, അമ്മ ,എട്ടു വയസ്സുകാരിയായ മകള്‍ എന്നിവരെയാണ് സൗമ്യ എലി വിഷം കൊടുത്ത് കൊലപ്പെടുത്തിയതെന്ന് പോലീസ് കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പിണറായി പടന്നക്കരയിലെ വണ്ണത്താന്‍ങ്കണ്ടി വീട്ടില്‍ കമല(59) കൊല്ലപ്പെട്ട കേസിന്റെ കുറ്റപത്രമാണ് ആദ്യം കോടതിയില്‍ സമര്‍പ്പിച്ചിരുന്നത.് കേസില്‍ പ്രതി കമലയുടെ മകളായ സൗമ്യ(28) മാത്രമാണെന്ന് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.59 സാക്ഷികളുടെ പട്ടികയും കുറ്റപത്രത്തോടൊപ്പം കോടതി മുമ്പാകെ സമര്‍പ്പിച്ചിരുന്നു.ഇതിന് തുടര്‍ച്ചയായി അച്ഛന്‍ കുഞ്ഞിക്കണ്ണന്‍(70) മകള്‍ ഐശ്യര്യ(8) എന്നിവരെ കൊലപ്പെടുത്തിയ കേസിന്റെ കുറ്റപത്രങ്ങളും പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പ്രൊസിക്യൂഷന്റെ നിയമോപദേശം തേടാതെയാണ് പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത.് തുടര്‍ന്ന് മൂന്ന് കുറ്റപത്രങ്ങളും കോടതി മടക്കിയിരുന്നു. ന്യൂനതകള്‍ തീര്‍ത്ത് വീണ്ടും മൂന്ന് കുറ്റപത്രങ്ങളും പോലീസ് വീണ്ടും നല്‍കുകയായിരുന്നു.
ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി യു.പ്രേമന്‍, സി.ഐമാരായ എം.വി അനില്‍കുമാര്‍, സനല്‍കുമാര്‍, എസ്.ഐമാരായ ജോയ് മാത്യു, രഘുനാഥന്‍, എ.എസ്.ഐ പുഷ്‌ക്കരന്‍,സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വിനോദ് എന്നിവരുള്‍പ്പെട്ട സംഘമാണ് പിണറായി കൂട്ടക്കൊലക്കേസും പ്രതിയായ സൗമ്യയുടെ ആത്മഹത്യ ചെയ്ത സംഭവവും അന്വേഷിക്കുന്നത.് .കേസിന്റെ കുറ്റപത്രം തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസത്രേട്ട് കോടതിയില്‍ സമര്‍പ്പിച്ചതിനാല്‍ കേസ് സംബന്ധിച്ച രേഖകള്‍ക്കായ് ക്രൈംബ്രാഞ്ച് കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ഷെയ്ക് ദര്‍വേഷ് സാഹിബ്, ഐ.ജി എസ്.ശ്രീജിത്ത് എന്നിവരുടെ മേല്‍ നോട്ടത്തിലാണ് അന്വേഷണം ആരംഭിച്ചിട്ടുള്ളത.് . കൂട്ടക്കൊലപാതകവും സൗമ്യയുടെ ആത്മഹത്യയും ഏറെ ദുരുഹതകള്‍ നിറഞ്ഞതാണെന്ന പരക്കെയുള്ള പരാതിയെ തുടര്‍ന്നാണ് കേസ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.

മാതാ പിതാക്കളെ ഭക്ഷണത്തില്‍ എലിവിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്ന കേസിലാണ് ഇക്കഴിഞ്ഞ ഏപ്രില്‍ 24ന് രാത്രി സൌമ്യയെ അറസ്റ്റ് ചെയ്തിരുന്നത് . പിറ്റേന്നാള്‍ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യിച്ചുവെങ്കിലും കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി പോലിസ് അപേക്ഷിച്ചതിനെ തുടര്‍ന്ന് നാല് ദിവസത്തേക്ക് അന്ന് തന്നെ കസ്റ്റഡിയില്‍ വിട്ടു നല്‍കിയിരുന്നു. തെളിവെടുപ്പിന് ശേഷം വീണ്ടും റിമാന്റ് ചെയ്യപ്പെട്ട പ്രതിയെ മൂത്ത മകള്‍ ഐശ്വര്യയെ (8) കൊല ചെയ്ത കേസില്‍ തെളിവെടുപ്പിനായി വിട്ടുനല്‍കണമെന്ന തലശ്ശേരി പോലീസിന്റെ അപേക്ഷയിലാണ് കണ്ണൂര്‍ കോടതി വിട്ടു നല്‍കിയിരുന്നു. ഇതോടെയാണ് ഐശ്യര്യയെയും പ്രതി കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്.

2018 ജനുവരി 13നാണ് ഐശ്യര്യ മരണപ്പെടുന്നത്. മാര്‍ച്ച് എട്ടിന് ശർദിലും വയറ് വേദനയും മറ്റുമായ് ആശുപത്രിയിലെത്തിച്ചയുടനെ മരണപ്പെടുകയായിരുന്നു. ഏപ്രില്‍ 13 നാണ് കുഞ്ഞിക്കണ്ണന്‍ ഛര്‍ദ്ദിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ മരിച്ചത്. സംശയത്തെ തുടര്‍ന്ന് നാട്ടുകാരുടെ പരാതിയെത്തുടര്‍ന്നാണ് പൊലിസ് അന്വേഷണം നടത്തിയത്. തുടര്‍ന്ന് പത്ര വാര്‍ത്തയായതോടെ പൊലിസ് അന്വേഷണം ത്വരിതപ്പെടുത്തുകയും സൗമ്യയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. 2012 സെപ്തംബര്‍ 9ന് സൗമ്യയുടെ ഇളയ മകള്‍ കീര്‍ത്തന (ഒന്നര) മരണപ്പെട്ടിരുന്നു. ഈ കുട്ടിയെയും സൗമ്യ കൊലപ്പെടുത്തിയതാണെന്ന് പരാതിയുയര്‍ന്നിരുന്നു. എന്നാല്‍ പൊലിസ് അന്വേഷണത്തില്‍ വലിവിന്റെ അസുഖം ഉണ്ടായിരുന്ന കീര്‍ത്തന അസുഖത്തെ തുടര്‍ന്ന് തന്നെയാണ് മരണപ്പെട്ടതെന്ന് കണ്ടെത്തുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (3 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (4 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (4 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (4 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (4 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (5 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (7 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (7 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (8 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (8 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (8 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (8 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (8 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (8 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (9 hours ago)

Malayali Vartha Recommends