ഇടിമിന്നല്‍ സാധ്യത മുന്‍കൂട്ടി അറിയാന്‍ മൊബൈല്‍ ആപ്

ഇടിമിന്നല്‍, കനത്തമഴ മുന്നറിയിപ്പ് ജനങ്ങളിലെത്തിക്കാന്‍ കാലാവസ്ഥ വകുപ്പ് കേരളത്തിനായി മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കുന്നു. മിന്നലിന്റെയും മഴയുടെയും ചലനം, ദിശ എന്നിവ അറിയാന്‍ കഴിയുന്ന ആപ് രണ്ട് മാസത്തിനകം ലഭ്യമാകുമെന്ന് കേന്ദ്ര ഭൗമശാസ്ത്ര വകുപ്പ് സെക്രട്ടറി ഡോ.എം. രാജീവന്‍ പറഞ്ഞു. തിരുവനന്തപുരത്ത് ആരംഭിച്ച ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മിന്നല്‍ അപടകടം വര്‍ധിക്കുന്നതില്‍ മൊബൈല്‍ ടവറുകള്‍ക്ക് പങ്കില്ല. ഭൂമിശാസ്ത്രപരമായ പ്രത്യേകതളും നിമ്‌നോന്നതികളുമാണ് കാരണം. കേന്ദ്ര കാലവസ്ഥ കേന്ദ്രം കൈമാറുന്ന സൂഷ്മവിവരങ്ങള്‍ കൃത്യമായി വ്യാഖ്യാനിച്ച് മുന്നറിയിപ്പ് നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് സൗകര്യമുണ്ടാകണം. വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് പോരായ്മ സംബന്ധിച്ച് കേന്ദ്രത്തിന് സംസ്ഥാനം അയച്ച കത്ത് കിട്ടിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ചര്‍ച്ചചെയ്ത് തുടര്‍നടപടി സ്വീകരിക്കും.കാലാവസ്ഥ വ്യതിയാനം മൂലമുള്ള അപായം കേരളത്തില്‍ വര്‍ധിക്കുന്നുണ്ട്. മഴയുടെ തോതിലും വര്‍ധനയുണ്ട്.
ഇവ ദുരന്തങ്ങളിലേക്ക് വഴിമാറാതിരിക്കാന്‍ മുന്നൊരുക്കം സ്വീകരിക്കും. മംഗളൂരില്‍ പുതിയ റഡാര്‍ സ്ഥാപിക്കുന്നതോടെ കേരളം മുഴുവനും നിരീക്ഷണ സംവിധാനത്തിലാകുമെന്നും അദ്ദേഹം പറഞ്ഞു.
"
https://www.facebook.com/Malayalivartha
























