Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

തുലാമാസ പൂജകള്‍ക്ക് ശേഷം ശബരിമല ശാന്തമാകുമെന്ന് കരുതിയവര്‍ക്ക് തെറ്റി... നവംബര്‍ 5 നു ചിത്തിര ആട്ടവിശേഷത്തിനു യുവതികളെത്തിയാല്‍ ദര്‍ശനസൗകര്യമൊരുക്കാന്‍ ഉറച്ചു സര്‍ക്കാര്‍; നവംബര്‍ 13നു സുപ്രീം കോടതി ഹര്‍ജികള്‍ പരിഗണിക്കുന്നതിനു മുമ്പ് യുവതീപ്രവേശനം നടപ്പാക്കി സാങ്കേതിക വിജയം നേടാന്‍ സര്‍ക്കാര്‍

24 OCTOBER 2018 12:47 PM IST
മലയാളി വാര്‍ത്ത

മണ്ഡല മാസമാകുന്നതോടെ ശബരിമല വീണ്ടും തിളച്ച് മറിയുമെന്ന് ഉറപ്പായി. ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നവംബര്‍ അഞ്ചിനു വീണ്ടും നടതുറക്കുമ്പോള്‍ യുവതികളെത്തിയാല്‍ ദര്‍ശന സൗകര്യം ഒരുക്കാന്‍ സര്‍ക്കാര്‍ ഉറച്ചെന്നുള്ള സൂചനയാണ് വരുന്നത്. തുലാമാസ പൂജകള്‍ക്കിടെയുണ്ടായ ചെറുത്തുനില്‍പ്പ് ആവര്‍ത്തിക്കുമെന്നും ശബരിമലയിലെ ക്രമസമാധാനനില അതീവ ഗുരുതരമെന്നും ഹൈക്കോടതിക്ക് സ്‌പെഷല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ട്.

നവംബര്‍ 13നു സുപ്രീം കോടതി ഹര്‍ജികള്‍ പരിഗണിക്കുന്നതിനു മുമ്പ് യുവതീപ്രവേശനം നടപ്പാക്കി സാങ്കേതിക വിജയം നേടാനാണു സര്‍ക്കാരിന്റെ തീരുമാനമെന്നാണു തന്ത്രിക്കും പന്തളം കൊട്ടാരത്തിനും എന്‍.എസ്.എസിനുമെതിരേ മുഖ്യമന്ത്രി പിണറായി വിജയന്റെ കടന്നാക്രമണത്തെ പലരും വ്യാഖ്യാനിക്കുന്നത്. മണ്ഡലകാലത്തിനു മുമ്പു നവംബര്‍ അഞ്ചിനു െവെകിട്ട് ഒരു ദിവസത്തേക്കാണു നട തുറക്കുന്നത്. 

തുലാമാസ പൂജകള്‍ക്കു നട തുറന്നിരുന്ന അഞ്ചു ദിവസം നിലയ്ക്കല്‍ മുതല്‍ പതിനെട്ടാംപടി വരെ സംഘര്‍ഷഭരിതമായിരുന്നു. പോലീസ് സംരക്ഷണത്തില്‍ രണ്ടു യുവതികള്‍ നടപ്പന്തല്‍ വരെ മലചവിട്ടിയതു സംസ്ഥാനത്തെ മുള്‍മുനയിലാക്കി. 

പ്രതിരോധം അവസാനിപ്പിച്ച് വിശദീകരണ യോഗങ്ങള്‍, തുടര്‍ന്ന് ആക്രമണത്തിനാണു സി.പി.എമ്മിന്റെ പുറപ്പാടെന്നാണു സൂചന. ചിത്തിര ആട്ടവിശേഷത്തിനു നട തുറന്നപ്പോള്‍ യുവതീപ്രവേശനം നടത്തിയെന്ന് അറിയിക്കാനായാല്‍ സുപ്രീം കോടതിക്കു മുന്നിലുള്ള ഹര്‍ജികള്‍ അപ്രസക്തമാകുമെന്നു സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. യുവതികളെ കൂട്ടമായി എത്തിക്കാനാണു നീക്കമെന്നും ഇതിനുള്ള നിര്‍ദേശം കൂടി നല്‍കാനാണു വിശദീകരണ യോഗങ്ങളെന്നും സംസാരമുണ്ട്. യുവതീപ്രവേശനത്തിനു ശ്രമിക്കുമ്പോഴുണ്ടാകുന്ന പ്രതിരോധം വലിയ ക്രമസമാധാന പ്രശ്‌നത്തിലേക്കു നീങ്ങാതെ തടയുകയാണു സര്‍ക്കാരിനു മുന്നിലുള്ള വെല്ലുവിളി. ഇല്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകും. ശബരിമല കലാപഭൂമിയാകും. ശബരിമലയിലെ സ്ഥിതി അതീവഗുരുതരമാണെന്ന സ്‌പെഷല്‍ കമ്മിഷണറുടെ വിലയിരുത്തല്‍ ഒരു മുന്നറിയിപ്പു കൂടിയാണ്. 

തുലാമാസ പൂജാവേളയില്‍ യുവതീപ്രവേശം തടയാന്‍ സന്നിധാനത്തു രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകരും ആചാര സംരക്ഷകരെന്ന പേരില്‍ കുറച്ചാളുകളും നിലയുറപ്പിച്ചത് മണ്ഡലകാലത്ത് ആവര്‍ത്തിച്ചേക്കാം. നിലയ്ക്കല്‍, പമ്പ, ശബരി പീഠം എന്നിവിടങ്ങളില്‍ ഇവരുടെ സാന്നിധ്യമുണ്ടായിരുന്നു. അക്രമത്തിലും തിക്കിലുംതിരക്കിലും തീര്‍ഥാടകര്‍ക്കും പോലീസിനും ജീവാപായമുണ്ടാകാം. എരുമേലി, നിലയ്ക്കല്‍, പമ്പ, ശബരിമല എന്നിവിടങ്ങളില്‍ ബഹളങ്ങള്‍ക്കു സാധ്യതയുണ്ട്. തുലാമാസ പൂജയ്ക്കായി നട തുറന്നപ്പോള്‍ 50 വയസിനു മുകളിലുള്ള സ്ത്രീകളെയും തടയുന്ന സ്ഥിതിയുണ്ടായി. ശബരിമലയില്‍ നടന്ന അക്രമങ്ങളില്‍ 16 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സ്‌പെഷല്‍ കമ്മിഷണര്‍ റിപ്പോര്‍ട്ട് നല്‍കി.

 

"  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (1 hour ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (1 hour ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (2 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (2 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (2 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (2 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (5 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (5 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (5 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (6 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (6 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (6 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (6 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

Malayali Vartha Recommends