ആദ്യം വിശ്വാസികൾക്കൊപ്പം പിന്നെ പിണറായി വിരട്ടിയപ്പോൾ സർക്കാരിനൊപ്പം; വീണ്ടും ജനമിളകിയപ്പോൾ വിശ്വാസികൾക്കൊപ്പം;പിണറായിയുടെ താക്കീതോടെ വീണ്ടും ദേവസ്വം ബോർഡ് മലക്കം മറിയുന്നു

ശബരിമല യുവതീപ്രശ്‌നം സംബന്ധിച്ച സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ രാജ്യത്ത് ഒരു വശത്ത് ഹിന്ദു സംഘടനകളുടെ പ്രതിഷേധങ്ങള്‍ , എന്നാൽ മറുവശത്ത് ഇത് സംബന്ധിച്ച് സര്‍ക്കാരിന്റെ കനത്ത നിലപാടും. കോടതി വിധിക്ക് പിന്നാലെ വിശ്വാസികളുടെ താല്‍പ്പര്യം സംരക്ഷിക്കണോ, അതോ സര്‍ക്കാരിന്റെ വാക്ക് അനുസരിക്കണോ എന്നറിയാതെ ആകെ കുഴഞ്ഞിരിക്കുകയാണ് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് . സ്വന്തന്ത്ര ഭരണസമിതിയാണെന്നാണ് വെയ്‌പ്പെങ്കിലും സര്‍ക്കാര്‍ ഭരണനിര്‍വ്വഹണത്തില്‍ പിടിവള്ളിഇട്ടിരിക്കുന്നു എന്ന ആരോപണത്താൽ എന്ത് ചെയ്യണമെന്നറിയാതെ നട്ടം തിരിയുകയാണ് ദേവസ്വംബോര്‍ഡ്.
ശബരിമലയിലെ ആചാരം സംരക്ഷിക്കാനായി പുന:പരിശോധനാ ഹര്‍ജി നൽകണമെന്ന വിശ്വാസികളുടെ ആവശ്യം മുറുകുമ്പോള്‍ ആരുടെയെങ്കിലും സമ്മര്‍ദ്ദത്തിന് വഴങ്ങി ഹര്‍ജി നല്‍കരുതെന്ന മുഖ്യമന്ത്രിയുടെ നിലപാടും ബോർഡിനെ കുഴപ്പിക്കുന്നു.ഇതോടെ വിശ്വാസികളുടെ താല്‍പ്പര്യം സംരക്ഷിക്കേണ്ട ദേവസ്വംബോര്‍ഡ് സര്‍ക്കാരിന്റെ പാവയായി മാറുന്നു എന്ന ആരോപണത്തിന്റെ ഇരയാണ്. മുഖ്യമന്ത്രിയുടെ നിലപാടിന് അനുസൃതമാകുന്ന തരത്തിലാകും സുപ്രീംകോടതിയില്‍ നല്‍കാനിരിക്കുന്ന റിപ്പോര്‍ട്ടെന്നാണ് വിലയിരുത്തല്‍. ശബരിമല ആചാരം സംരക്ഷിക്കാന്‍ ബി.ജെ.പി.യുടെ നേതൃത്വത്തിൽ നടക്കുന്ന സമരം തണുപ്പിക്കാന്‍ ബോര്‍ഡ് ശ്രമം നടത്തുമ്പോഴാണ് സര്‍ക്കാര്‍ കടുത്ത നിലപാട് എടുത്ത് മുന്നോട്ടുവന്നിരിക്കുന്നത്
വിഷയത്തില്‍ ദേവസ്വം ബോർഡ് സമവായമുണ്ടാക്കാനാണ് ശ്രമം നടത്തുന്നത്. എന്നാല്‍ സര്‍ക്കാര്‍ പ്രതിഷധക്കാരുടെ നേര്‍ വിപരീതമായ നിലപാട് എടുത്തതോടെ ബോര്‍ഡ് ആപ്പിലായി. വിധിക്കെതിരേയുള്ള ഹർജികൾ പരിഗണിക്കുമെന്ന സുപ്രീംകോടതിയുടെ അറിയിപ്പ് ബോർഡിന് ആശ്വാസം നുകർന്നിരുന്നതാണ് . അപ്പോഴാണ് വാക്കുകൾ കടുപ്പിച്ചു കൊണ്ടുള്ള മുഖ്യമന്ത്രിയുടെ പത്രസമ്മേളനവും പത്തനംതിട്ട പ്രസംഗവുo. സർക്കാർ ദേവസ്വംബോർഡിന് ഒന്നും ചെയ്യാനാകാത്തവിധം പിടിവള്ളിയിടുകയാണെന്നാണ് ആക്ഷേപം. ദേവസ്വം ബോർഡിന്റെ പ്രധാന ജോലിയായ ക്ഷേത്രാചാരങ്ങളുടെ സംരക്ഷണം അതു ചെയ്യാനാകുന്നില്ലെന്നാണ് മുഖ്യ ആക്ഷേപം.
സമരം ശക്തമാവുമ്പോൾ പ്രതിഷേധം തണുപ്പിക്കാനുള്ള ശ്രമമാണ് ബോർഡിന്റേത്. പുനഃപരിശോധനാ ഹർജി നൽകില്ലെന്നു സർക്കാറും ബോർഡും നേരത്തേ പറഞ്ഞിരുന്നതാണ്.ഇതിനിടെയാണ് കോടതിയിൽ റിപ്പോർട്ട് നൽകാമെന്ന് ബോർഡ് തീരുമാനിച്ചത്.ഹർജി നൽകുന്നതിനെക്കാൾ ഗുണംചെയ്യുന്ന തരത്തിൽ കോടതിയെ സമീപിക്കാനുള്ള നീക്കങ്ങളുടെ സാധ്യതയെല്ലാം അവതാളത്തിലായിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























