ശബരിമല വിഷയത്തിൽ വിശ്വാസി സമൂഹത്തെ സംഘപരിവാർ ശക്തികളുടെ കൈയിലേക്ക് കൊണ്ടെത്തിക്കാൻ പിണറായി അച്ചാരം വാങ്ങിയത് പോലെ-കേരള കോൺഗ്രസ്സ് (ജേക്കബ് ) സംസ്ഥാന ജനറൽ സെക്രട്ടറി വി. എസ് മനോജ്‌കുമാർ

വിശ്വാസി സമൂഹത്തിനു നേരെയുള്ള മുഖ്യമന്ത്രി പിണറയി വിജയന്റെ അനാവശ്യ ദാർഷ്ട്യവും കടുംപിടിത്തവും ഉപേക്ഷിക്കണമെന്ന് കേരള കോൺഗ്രസ്സ് (ജേക്കബ് ) സംസ്ഥാന ജനറൽ സെക്രട്ടറി വി. എസ് മനോജ്‌കുമാർ .
വിശ്വാസി സമൂഹത്തെ സംഘപരിവാർ ശക്തികളുടെ കൈയിലേക്ക് കൊണ്ടെത്തിക്കാൻ പിണറായി അച്ചാരം വാങ്ങിയത് പോലെ.സമൂഹത്തിലെ ഇതര മത വിശ്വാസികൾ പോലും അയ്യപ്പ വിശ്വാസികൾക്കൊപ്പമാണ് ഉള്ളതെന്ന് മുഖ്യമന്ത്രി തിരിച്ചറിയണം . സുപ്രീം കോടതി വിധിയിൽ ഇപ്പോൾ ദേവസ്വം ബോർഡ് പ്രസിഡന്റിനെ കൊണ്ട് മൃദുസമീപനവും സർക്കാരിന്റെ പഴയ നിലപാടിലുറച്ച് മുഖ്യമന്ത്രി തീവ്രനിലപാട് സ്വീകരിക്കുന്നത് സി പി എമ്മിന്റെ ഇരട്ടത്താപ്പാണ് കാണിക്കുന്നത്.അദ്ദേഹം വ്യക്തമാക്കി.
വിശ്വാസികളുടെ വികാരം കണക്കിലെടുത്ത് സംസ്ഥാന സർക്കാരോ അല്ലെങ്കിൽ കേന്ദ്ര സർക്കാരോ ഓർഡിനൻസ് കൊണ്ടുവരാൻ അടിയന്തരമായി ശ്രമിക്കണം.അല്ലാത്തപക്ഷം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിലനിൽപ്പ് തന്നെ അപകടത്തിലാകുo - മനോജ് കുമാർ കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha
























